Guruvayur Ekadashi 2024: വ്രതപുണ്യം തേടി ഏകാദശി നാളിൽ ​ഗുരുവായൂരിലെത്തിയത് പതിനായിരങ്ങൾ

Guruvayur Temple: ഏകാദശിയോടെ കഴിഞ്ഞ ഒരു മാസമായി ക്ഷേത്രത്തിൽ നടന്നുവന്നിരുന്ന ചുറ്റുവിളക്കാഘോഷത്തിന് സമാപനമാകും.

Written by - Zee Malayalam News Desk | Last Updated : Dec 11, 2024, 05:53 PM IST
  • ദർശന സൗകര്യത്തിനായി ഇന്നലെ പുലർച്ചെ മൂന്ന് മണി മുതൽ നാളെ രാവിലെ ഒമ്പത് വരെ ക്ഷേത്രനട തുറന്നിട്ടിരിക്കുകയാണ്
  • ഇന്ന് രാത്രിയിലും പൂർണ്ണസമയം ദർശനം നടത്താൻ സാധിക്കും
Guruvayur Ekadashi 2024: വ്രതപുണ്യം തേടി ഏകാദശി നാളിൽ ​ഗുരുവായൂരിലെത്തിയത് പതിനായിരങ്ങൾ

തൃശൂ‍ർ: വ്രതപുണ്യം തേടി ഏകാദശി നാളിൽ  പതിനായിരങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിലെത്തി. വൃശ്ചികത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിക്കുന്നത്. ഏകാദശിയോടെ കഴിഞ്ഞ ഒരു മാസമായി ക്ഷേത്രത്തിൽ നടന്നുവന്നിരുന്ന ചുറ്റുവിളക്കാഘോഷത്തിന് സമാപനമാകും. ഈ വർഷം ഏകാദശി ദിവസം ഉദയാസ്തമയ പൂജയില്ല.

ദർശന സൗകര്യത്തിനായി ഇന്നലെ പുലർച്ചെ മൂന്ന് മണി  മുതൽ നാളെ രാവിലെ ഒമ്പത് വരെ ക്ഷേത്രനട തുറന്നിട്ടിരിക്കുകയാണ്. ഇന്ന് രാത്രിയിലും പൂർണ്ണസമയം ദർശനം നടത്താൻ സാധിക്കും. ഏകാദശിയോടനുബന്ധിച്ച് ഇന്ന് രാവിലെ 6.30ന് ഒരു ആനയുമായി പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടന്നു. കൊമ്പൻ ഗോകുൽ തിടമ്പേറ്റി.

ALSO READ: ഒരു വർഷത്തെ എല്ലാ ഏകാദശിക്കും തുല്യം; ഇന്ന് ഗുരുവായൂർ ഏകാദശി

ഏകാദശി വ്രതം നോറ്റെത്തുന്ന ഭക്തർക്ക് ദേവസ്വം പ്രസാദ ഊട്ടു നൽകി. സന്ധ്യയ്ക്ക് നാമജപ ഘോഷയാത്രയും തിരിച്ച് രഥമെഴുന്നള്ളിപ്പും ഉണ്ടാകും. ഗുരുവായൂർ എ.സി.പി കെ.എം ബിജുവിന്റെ നേതൃത്വത്തിൽ പോലീസ് സേന സുരക്ഷ ശക്തമാക്കി. സത്രം ഗേറ്റിലൂടെ ദേവസ്വം മൾട്ടിലെവൽ പാർക്കിംഗ് സെന്റർ വഴി ഗുരുവായൂർ പ്രൈവറ്റ് ബസ്റ്റാൻഡ് വരെ ക്യൂ നീണ്ടു.

ഏകാദശിവ്രത പൂർണ്ണതക്കായി വ്യാഴാഴ്ച ദ്വാദശിപ്പണ സമർപ്പണം നടക്കും. വെള്ളിയാഴ്ച നടക്കുന്ന ത്രയോദശി ഊട്ടോടെയാണ് ഏകാദശി ചടങ്ങുകൾ സമാപിക്കുക. ആയിരങ്ങളാണ് ​ഗുരുവായൂരപ്പന്റെ അനു​ഗ്രഹം തേടി ഏകാദശി ദിനത്തിൽ ​ഗുരുവായൂർ ക്ഷേത്രത്തിലേക്ക് എത്തിയത്. ഇന്നലെ ദശമി വിളക്കും പഞ്ചകീർത്തനാലാപനവും നടന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News