Guru Gochar 2023: ഗുരു രാഹു സംക്രമം സൃഷ്ടിക്കും ഗുരുചണ്ഡാള യോഗം; ഈ 5 രാശിക്കാർ സൂക്ഷിക്കുക!

Jupiter Transit 2023: വ്യാഴം ഇപ്പോൾ സ്വന്തം രാശിയായ മീനത്തിലാണ്. ഏപ്രിൽ 22 ന് ഗുരു സംക്രമിച്ച് മേടരാശിയിൽ പ്രവേശിക്കും, അവിടെ രാഹുവുമായി ചേർന്ന് ഗുരുചണ്ഡാള യോഗം സൃഷ്ടിക്കും.

Written by - Ajitha Kumari | Last Updated : Mar 24, 2023, 02:11 PM IST
  • വ്യാഴം ഇപ്പോൾ സ്വന്തം രാശിയായ മീനത്തിലാണ്
  • ഏപ്രിൽ 22 ന് മേടരാശിയിൽ പ്രവേശിക്കും
  • രാഹുവുമായി ചേർന്ന് ഗുരു ചണ്ഡാള യോഗം സൃഷ്ടിക്കും
Guru Gochar 2023: ഗുരു രാഹു സംക്രമം സൃഷ്ടിക്കും ഗുരുചണ്ഡാള യോഗം; ഈ 5 രാശിക്കാർ സൂക്ഷിക്കുക!

Guru Chandal Yog Effect: ജ്യോതിഷത്തിൽ വ്യാഴത്തെ ഭാഗ്യത്തിന്റെ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.  എന്നാൽ രാഹുവിനെ പാപ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ഏപ്രിൽ 22 ന് വ്യാഴം മേട രാശിയിൽ പ്രവേശിക്കും.  ശേഷം ഇത് ഇവിടെ ഒരു വർഷം നിൽക്കും. രാഹു ഇതിനകം മേടത്തിൽ പ്രവേശിച്ചിട്ടുണ്ട്. ഇതോടെ രാഹുവിന്റെയും വ്യാഴത്തിന്റെയും സംയോഗം മേടത്തിൽ രൂപപ്പെടും. ഇതിലൂടെ ഗുരു ചണ്ഡാള യോഗം സൃഷ്ടിക്കും.  ഇത് ഈ 5 രാശിക്കാരുടെ ജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. രാഹു ഒക്‌ടോബർ 30 വരെ മേടരാശിയിൽ തുടരും.  അതുകൊണ്ടുതന്നെ ഈ രാശിക്കാർ ഈ സമയം വരെ സൂക്ഷിക്കുക. 

Also Read: 26 ദിവസത്തേക്ക് ഈ 6 രാശിക്കാർക്ക് രാജയോഗം; ലഭിക്കും കിടിലം ആഡംബരയോഗം

മേടം (Aries): മേടം രാശിയിൽ തന്നെയാണ് രാഹുവും വ്യാഴവും കൂടിച്ചേരുന്നത്.  അത് ഈ രാശിക്കാർക്ക് ഗുണകരമല്ല കാരണം രാഹു വ്യാഴ സംയോഗം സൃഷ്ടിക്കും  ഗുരു ചണ്ഡാള യോഗം. ഇതിലൂടെ ഈ രാശിക്കാർക്ക് കഷ്ടതകൾ ഉണ്ടാകും. പ്രവൃത്തികളിൽ പരാജയം ഉണ്ടാകും. ചെലവുകൾ വർദ്ധിക്കും. ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

മിഥുനം (Gemini): ഗുരു ചണ്ഡാള യോഗം മിഥുന രാശിക്കാരെ ധനപരമായ കാര്യത്തിലും ആരോഗ്യ കാര്യത്തിലും ബുദ്ധിമുട്ടിക്കും. തൊഴിൽരംഗത്ത് പ്രശ്നങ്ങൾ ഉണ്ടാക്കും. ഏതൊരു കാര്യവും ശ്രദ്ധാപൂർവ്വം തീരുമാനിക്കുക. ജോലിസ്ഥലത്ത് ആരുമായും തർക്കം പാടില്ല.

Also Read: Surya Gochar 2023: വരുന്ന 22 ദിവസം ഈ രാശിക്കാർക്ക് വളരെ സവിശേഷം, ധനനേട്ടത്തോടൊപ്പം വൻ പുരോഗതിയും!

കന്നി (Virgo): ഗുരു ചണ്ഡാള യോഗം കന്നി രാശിക്കാരുടെ കർമ്മങ്ങൾക്ക് തടസ്സം സൃഷ്ടിക്കും. വരുമാനത്തിൽ കുറവുണ്ടാക്കും. വീട്ടിൽ പിണക്കത്തിന്റെയും പിരിമുറുക്കത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കും. കരിയറിൽ പ്രശ്‌നമുണ്ടാകും.

ധനു (Sagittarius): ഗുരു ചണ്ഡാള യോഗം രൂപപ്പെടുന്ന സമയത്ത് ധനുരാശിക്കാർ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ജാഗ്രത പാലിക്കണം. സാമ്പത്തിക സ്ഥിതി മോശമാകും. ബിസിനസ്സിൽ നഷ്ടമുണ്ടാകും.  ശ്രദ്ധയോടെ നിക്ഷേപിക്കുക. ജോലിയിൽ വെല്ലുവിളികൾ നേരിടേണ്ടി വരും.

Also Read: മുട്ട കഴിച്ചാലും തടി കുറയ്ക്കാം ഈ 3 കാര്യങ്ങൾ കൂടി യോജിപ്പിച്ചാൽ മതി!

മകരം (Capricorn): മകരം രാശിക്കാർക്ക് ഗുരു ചണ്ഡാള യോഗം ജീവിതത്തിൽ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.  വീട്ടിൽ വഴക്കും ബഹളവും ഉണ്ടാകാം. ചെലവുകൾ ഇനിയും വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിൽ അകൽച്ച ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News