Friday Tips: ലക്ഷ്മി ദേവി സമ്പത്ത് വര്‍ഷിക്കും, വെള്ളിയാഴ്ച ഈ പൂക്കള്‍ ദേവിയുടെ ചരണങ്ങളില്‍ അര്‍പ്പിക്കാം

ഹൈന്ദവ വിശ്വാസമനുസരിച്ച് സമ്പത്തിന്‍റെ ദേവിയായി ലക്ഷ്മിദേവിയെ കാണുന്നു.  എല്ലാ ആരാധനകളിലും പൂജകളിലും ലക്ഷ്മി ദേവിയെ സ്മരിക്കുന്നു.  ലക്ഷ്മിദേവി കടാക്ഷിച്ചാല്‍ ജീവിതത്തിൽ പണവുമായി ബന്ധപ്പെട്ട യാതൊരു പ്രശ്നവും ഉണ്ടാകില്ല എന്നാണ് വിശ്വാസം.

Written by - Zee Malayalam News Desk | Last Updated : Sep 23, 2022, 12:43 PM IST
  • ലക്ഷ്മിദേവി വസിക്കുന്ന വീട്ടിൽ എപ്പോഴും സമ്പത്തും ഐശ്വര്യവും സന്തോഷവും വർഷിക്കപ്പെടും.
  • നിങ്ങളുടെ ഭവനത്തിലും ലക്ഷ്മിദേവിയുടെ അനുഗ്രഹം വേണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ വെള്ളിയാഴ്ച ചെയ്യുന്ന ചില പ്രത്യേക പൂജാവിധികള്‍ ഇതിന് സഹായിയ്ക്കും

Friday Tips: ഹൈന്ദവ വിശ്വാസമനുസരിച്ച് സമ്പത്തിന്‍റെ ദേവിയായി ലക്ഷ്മിദേവിയെ കാണുന്നു.  എല്ലാ ആരാധനകളിലും പൂജകളിലും ലക്ഷ്മി ദേവിയെ സ്മരിക്കുന്നു.  ലക്ഷ്മിദേവി കടാക്ഷിച്ചാല്‍ ജീവിതത്തിൽ പണവുമായി ബന്ധപ്പെട്ട യാതൊരു പ്രശ്നവും ഉണ്ടാകില്ല എന്നാണ് വിശ്വാസം.

ലക്ഷ്മിദേവി വസിക്കുന്ന വീട്ടിൽ എപ്പോഴും സമ്പത്തും ഐശ്വര്യവും സന്തോഷവും വർഷിക്കപ്പെടും. നിങ്ങളുടെ ഭവനത്തിലും  ലക്ഷ്മിദേവിയുടെ അനുഗ്രഹം വേണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്  എങ്കില്‍ വെള്ളിയാഴ്ച ചെയ്യുന്ന ചില പ്രത്യേക പൂജാവിധികള്‍ ഇതിന്  സഹായിയ്ക്കും. ഹൈന്ദവ വിശ്വാസമനുസരിച്ച് വെള്ളിയാഴ്ച ദിവസം  ലക്ഷ്മിദേവിയ്ക്കായി മാറ്റിവച്ചിരിയ്ക്കുന്നു. അതായത് ലക്ഷ്മി ദേവിയെ പ്രത്യേകമായി ആരാധിക്കുന്ന ദിവസമാണ് വെള്ളിയാഴ്ച.

Also Read:  Shukra Gochar 2022: ശുക്രന്റെ രാശിമാറ്റം: ഈ മൂന്ന് രാശിക്കാരുടെ ഭാഗ്യം മൂന്ന് ദിവസത്തിനുള്ളിൽ മിന്നി തിളങ്ങും!

ലക്ഷ്മിദേവിയെ എങ്ങനെ പ്രസാദിപ്പിക്കാം? 

ഹൈന്ദവ വിശ്വാസമനുസരിച്ച് എല്ലാ ദിവസവും ഏതെങ്കിലും ദേവീ ദേവതകൾക്കായി സമര്‍പ്പിച്ചിരിയ്ക്കുന്നു. അതനുസരിച്ച്, വെള്ളിയാഴ്ചയാണ് ലക്ഷ്മിദേവിയെ പ്രത്യേകമായി ആരാധിക്കുന്നത്. ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരോ ഏറെ അധ്വാനിച്ചിട്ടും ഫലം കാണാതെ ദാരിദ്ര്യജീവിതം നയിക്കുന്നവരോ ആണ് നിങ്ങള്‍ എങ്കില്‍ വെള്ളിയാഴ്ച ലക്ഷ്മിദേവിയെ പ്രത്യേകം ആരാധിച്ച്  അനുഗ്രഹം നേടാം.  ലക്ഷ്മിദേവിയുടെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് സമ്പത്തും പുരോഗതിയും നേടുവാന്‍  സാധിക്കും.  

Also Read:  Vastu Tips: സന്തോഷകരമായ ദാമ്പത്യത്തിന് ഈ സാധനങ്ങള്‍ കിടപ്പുമുറിയിൽനിന്ന് ഒഴിവാക്കാം

വെള്ളിയാഴ്ച ചെയ്യുന്ന ചില പ്രത്യേക പൂജാവിധികള്‍ ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാന്‍ സഹായിയ്ക്കും. അതുവഴി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും വന്നു ചേരും. നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുകയോ സാമ്പത്തിക പ്രതിസന്ധി നേരിടുകയോ ആണെങ്കിൽ, തീർച്ചയായും വെള്ളിയാഴ്ച ഈ പ്രത്യേക നടപടികൾ സ്വീകരിക്കുക, 

ലക്ഷ്മിദേവിയുടെ അനുഗ്രഹം നേടുവാന്‍ എന്താണ് പ്രതിവിധി?  

ഹൈന്ദവ വിശ്വാസമനുസരിച്ച്  ലക്ഷ്മിദേവിക്ക് ഏറ്റവും പ്രിയപ്പെട്ട പുഷ്പമാണ്‌ താമര. താമരപ്പൂവ് ലക്ഷ്മിദേവിക്ക് സമര്‍പ്പിക്കുന്നതിലൂടെ ദേവിയെ പ്രീതിപ്പെടുത്താം. ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ, വെള്ളിയാഴ്ച  പ്രത്യേകമായി ദേവിയെ പൂജിക്കുമ്പോള്‍  താമരപ്പൂവ് ദേവിയുടെ ചരണങ്ങളില്‍ സമർപ്പിക്കണം.  താമരപ്പൂവ് ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ടതാണ്.  താമരപ്പൂവ് സമർപ്പിക്കുന്നത് വഴി  ദേവി പ്രസാദിക്കുകയും ആ വ്യക്തിയെ അനുഗ്രഹിക്കുകയും ആ ഭവനത്തില്‍ താമസമുറപ്പിക്കുകയും ചെയ്യുന്നു.  
  
നിങ്ങൾക്ക് ജീവിതത്തില്‍  ധാരാളം സമ്പത്ത് നേടണമെന്ന്  ആഗ്രഹം ഉണ്ട്  എങ്കില്‍   വെള്ളിയാഴ്ച   ഇക്കാര്യങ്ങള്‍ക്കൂടി ചെയ്യാം. അതായത്, വെള്ളിയാഴ്ച ആല്‍മരത്തിന്‍റെ തണലില്‍ അല്‍പ സമയം നില്‍ക്കുക. ശേഷം, ഒരു ചെറിയ  ഇരുമ്പ് പാത്രത്തിൽ വെള്ളം, പഞ്ചസാര, നെയ്യ്, പാൽ എന്നിവ ആല്‍മരത്തിന് സമർപ്പിക്കുക. ലക്ഷ്മീദേവി ആല്‍മരത്തില്‍ വസിക്കുന്നുവെന്നാണ് വിശ്വാസം. ഇപ്രകാരം ചെയ്യുന്നത് ലക്ഷ്മീദേവിയെ പ്രസാദിപ്പിക്കും.  ദേവി ഭക്തര്‍ക്ക്‌ സന്തോഷവും ഐശ്വര്യവും സമ്പത്തും നൽകി അനുഗ്രഹിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.

വെള്ളിയാഴ്ച ലക്ഷ്മി ദേവിയെ നിയമപ്രകാരം ആരാധിക്കുന്നതുവഴി നിങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറിക്കിട്ടും. ഈ ദിവസം ലക്ഷ്മി ദേവിക്ക് പാലും പാലുപയോഗിച്ചുള്ള വെളുത്ത മധുരപലഹാരങ്ങളും സമർപ്പിക്കണം. അങ്ങനെ ചെയ്യുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മിദേവിയെ പ്രസാദിപ്പിക്കുകയും ഭക്തരുടെ മേല്‍ അനുഗ്രഹം ചോരിയുകയും ചെയ്യുന്നു.  

സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാൻ വെള്ളിയാഴ്ച രാത്രി അഷ്ടലക്ഷ്മിയെ ആരാധിക്കാം. രാത്രിയിൽ അഷ്ടലക്ഷ്മിക്ക് മുന്നിൽ അഗര്‍ബത്തി കത്തിച്ച് ചുവന്ന റോസാപ്പൂക്കൾ സമർപ്പിക്കുക. ഇതുകൂടാതെ ചുവന്ന നിറത്തിലുള്ള പുഷ്പമാലയും അഷ്ടലക്ഷ്മിക്ക് സമർപ്പിക്കണം.  ഇപ്രകാരം ചെയ്യുന്നതിലൂടെ  നിങ്ങളുടെ സാമ്പത്തിക  പ്രശ്നങ്ങള്‍ മാറിക്കിട്ടും. 

ജീവിതത്തിൽ കഠിനാധ്വാനം ചെയ്തിട്ടും നിങ്ങൾക്ക് വിജയം ലഭിക്കുന്നില്ലെങ്കിൽ, അസ്വസ്ഥരാകരുത്.  സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാൻ വെള്ളിയാഴ്ച വൈകുന്നേരം ലക്ഷ്മി ദേവിയെ ആരാധിക്കുക. പൂജാ  സമയത്ത്  'ഐം ഹ്രീം ശ്രീം അഷ്ടലക്ഷ്മി ഹ്രീം സിദ്ധയേ മമ ഘരേ ആഗച്ഛച്ഛ നമഃ സ്വാഹാ' എന്ന മന്ത്രം 108 തവണ ജപിക്കാൻ ശ്രദ്ധിക്കുക.

നിരാകരണം:  ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കണം

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

Trending News