Forehead and Human Behavior: ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളുടെ ഘടന ഒരു വ്യക്തിയുടെ ശാരീരിക സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് നമുക്കറിയാം. എന്നാല്‍, ഇത് ഒരു വ്യക്തിയുടെ ഭാവിയെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചുമുള്ള നിരവധി രഹസ്യങ്ങള്‍ വെളിപ്പെടുത്തും എന്നാണ് സാമുദ്രിക് ശാസ്ത്രം പറയുന്നത്.
Also Read: Vastu Tips for Married Life: ഭാര്യാഭര്‍തൃ ബന്ധത്തില്‍ പ്രശ്നങ്ങള്‍, വാസ്തുശാസ്ത്രം നല്‍കും പരിഹാരം
ഏതൊരു വ്യക്തിയുടെയും ഗുണങ്ങളും കുറവുകളും വ്യക്തിത്വവും എടുത്തുകാണിക്കുന്നതിനു പുറമേ, ആ വ്യക്തിയുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകളെക്കുറിച്ചും ചില അവയവങ്ങൾ വെളിപ്പെടുത്തും എന്ന് സാമുദ്രിക് ശാസ്ത്രം പറയുന്നു.
Also Read: Bedroom Vastu: ദാമ്പത്യത്തിൽ കലഹം, ഈ സാധനങ്ങള്‍ കിടപ്പുമുറിയില്‍നിന്നും ഒഴിവാക്കാം
വലിയ നെറ്റിയുള്ളവര്‍
വിശാലമായ നെറ്റിയുള്ള ആളുകൾ, സൗന്ദര്യമുള്ളവര്‍ മാത്രമല്ല, ദീർഘായുസ്സുള്ളവരും ബുദ്ധിയുള്ളവരും സമൂഹത്തിന് അനുയോജ്യരുമാണ്. ഇത്തരത്തില്‍ വലിയ നെറ്റിയുള്ള സ്ത്രീകള്‍ ദീര്‍ഘസുമംഗലികള്‍ ആയിരിയ്ക്കും. ഇവര്‍ ഭാഗ്യമുള്ളവരും സദ്ഗുണസമ്പന്നരും ആരോഗ്യമുള്ളവരുമായിരിയ്ക്കും. പൊതുവേ, ഈ ആളുകൾ പ്രവൃത്തിയിൽ സദ്ഗുണമുള്ളവരും ദുശ്ശീലങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നവരുമാണ്. ഇവര്‍ സംസാരകലയിൽ വൈദഗ്ദ്ധ്യമുള്ളവര്‍ ആയിരിയ്ക്കും. ഇവര്‍ മൈക്കിന് മുന്നിൽ എത്തിയാല്‍ ശ്രോതാക്കൾ സ്വയം നിശബ്ദരാകും. തൽക്ഷണം ആളുകളെ തങ്ങളിലേക്ക് ആകർഷിക്കാന്‍ ഇവര്‍ക്ക് കഴിയും. ഇവര്‍ക്ക് സമൂഹത്തില്‍ വലിയ ബഹുമാനം ഉണ്ടാകും.
ചെറിയ നെറ്റിയുള്ള ആളുകളുടെ പ്രത്യേകതകള്‍
ചെറിയ നെറ്റിയുള്ള ആളുകൾ മിക്കവാറും അസന്തുഷ്ടരായിരിക്കും. ഇവര്‍ ബുദ്ധിയുള്ളവര്‍ ആണ് എങ്കിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇവരെ അലട്ടും. ഇവരുടെ ജീവിതത്തില്‍ ഓരോ ചുവടിലും സങ്കടങ്ങളും പ്രശ്നങ്ങളും ഉണ്ടാകാം. പക്ഷെ ഇവര്‍ക്ക് ജീവിത പങ്കാളിയില്‍നിന്ന് ഏറെ സ്നേഹം ലഭിക്കും.
നെറ്റിയ്ക്ക് ചന്ദ്രന്‍റെ ആകൃതിയും നാല് വരകളും ഉള്ള ഒരു വ്യക്തി അറിവും പണ്ഡിതനുമായ വ്യക്തിയാണ്, അയാൾക്ക് എല്ലായിടത്തും ബഹുമാനം ലഭിക്കും.
വളവും ചെരിവുമില്ലാതെ തിരശ്ചീനമായി നെറ്റിത്തടമുള്ളവർ പുരോഗമനപരമായി ചിന്തിക്കുന്നവരായിരിക്കും. സമ്മർദ്ദ സാഹചര്യങ്ങളിൽ ജോലി ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കാറില്ല. എല്ലാ കാര്യങ്ങളും അതിന്‍റെ പൂർണതയിൽ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് ഇവർ. തിരക്കിട്ടു ഒരു കാര്യം പൂർത്തീകരിക്കുക എന്നത് ഇവരെ സംബന്ധിച്ച് അസാധ്യമാണ്.
രിഞ്ഞ നെറ്റിത്തടമുള്ളവർ വേഗത്തിൽ ചിന്തിക്കുന്നവരും ചില ഘട്ടങ്ങളിൽ അമിതാവേശത്താൽ ചാടിക്കയറി തീരുമാനങ്ങളെടുക്കുന്നവരുമായിരിക്കും. എന്നാൽ ചിന്തിച്ചു തീരുമാനങ്ങളെടുക്കുന്ന സമയങ്ങളിൽ ഇവരുടെ തീരുമാനങ്ങൾ വളരെ മന്ദഗതിയിലായിരിക്കും.
വില്ലുപോലെ വക്രമായ നെറ്റിയുള്ളവർ നിയന്ത്രണങ്ങളെ വെറുക്കുന്നവരായിരിക്കും. ഇവര്‍ കലാകാരന്മാരും സർഗാത്മകമായി കഴിവുകളും ഉള്ള ഇക്കൂട്ടർക്ക് ഗണിത ശാസ്ത്ര സംബന്ധിയായ വിഷയങ്ങളില്‍ വലിയ താല്പര്യം കാണില്ല. ബുദ്ധിശാലികളും പ്രതിഭാശാലികളുമായിരിക്കും ഇത്തരത്തിൽ നെറ്റിയുള്ളവർ.
ചെറുതും വീതിയേറിയതുമായ നെറ്റിയുള്ളവർ അന്തർജ്ഞാനമുള്ള പ്രകൃതമുള്ളവരായിരിക്കും എന്നാണ് പൊതുവെ പറയപ്പെടുന്നത്. മാത്രമല്ല ഭാവനയിലും കഴിവുകളിലും ഇക്കൂട്ടർ മുമ്പിലായിരിക്കും. പഠനത്തിലൂടെ അറിവ് സമ്പാദിക്കുന്നതിനുപരിയായി അനുഭവങ്ങളിലൂടെ അറിവ് സമ്പാദിക്കുന്നതിനായിരിക്കും ഇക്കൂട്ടർക്കു താല്പര്യമധികം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.