Hanuman Janmotsav 2023: ഈ രാശിക്കാർക്ക് എപ്പോഴും ഉണ്ടാകും ഹനുമാന്റെ കൃപ, ഇവർ വളരെ ഭാഗ്യമുള്ളവരായിരിക്കും!

Lord Hanuman favourite zodiac signs: ഇന്ന് അതായത് ഏപ്രിൽ 6 ന് ശ്രീരാമന്റെ പരമ ഭക്തനായ ഹനുമാന്റെ ജന്മദിനമാണ്. ജ്യോതിഷത്തിൽ 4 രാശിക്കാരെക്കുറിച്ച് പറഞ്ഞിട്ടുണ്ട് ഇവർക്ക് എപ്പോഴും ഹനുമാന്റെ അനുഗ്രഹം ഉണ്ടാകും.    

Written by - Ajitha Kumari | Last Updated : Apr 6, 2023, 09:52 AM IST
  • ഏപ്രിൽ 6 ആയ ഇന്ന് ശ്രീരാമഭക്തനായ ഹനുമാന്റെ ജന്മദിനം
  • ജ്യോതിഷത്തിൽ 4 രാശിക്കാരെക്കുറിച്ച് പറഞ്ഞിട്ടുണ്ട് ഇവർക്ക് എപ്പോഴും ഹനുമാന്റെ അനുഗ്രഹം ഉണ്ടാകും
  • എല്ലാ വർഷവും ചൈത്രമാസത്തിലെ പൗർണമിയിലാണ് ഹനുമാന്റെ ജന്മദിനം ആഘോഷിക്കുന്നത്
Hanuman Janmotsav 2023: ഈ രാശിക്കാർക്ക് എപ്പോഴും ഉണ്ടാകും ഹനുമാന്റെ കൃപ, ഇവർ വളരെ ഭാഗ്യമുള്ളവരായിരിക്കും!
Which zodiac sign is lucky in money: ഏപ്രിൽ 6 ആയ ഇന്ന് ശ്രീരാമഭക്തനായ ഹനുമാന്റെ ജന്മദിനം രാജ്യമെമ്പാടും ഗംഭീരമായി ആഘോഷിക്കുകയാണ്. എല്ലാ വർഷവും ചൈത്രമാസത്തിലെ പൗർണമിയിലാണ് ഹനുമാന്റെ ജന്മദിനം ആഘോഷിക്കുന്നത്. ഈ ദിവസമാണ് അഞ്ജനയുടെ മകൻ ഹനുമാൻ ജനിച്ചത്. അതുകൊണ്ടുതന്നെ ഹനുമാൻ ജന്മോത്സവം എന്നത്  ഹിന്ദുമത വിശ്വാസികൾക്ക് വളരെ പ്രധാനമാണ്.  ഈ ദിവസം നിങ്ങൾ ചെയ്യുന്ന ഉപായങ്ങൾ ചൊവ്വ ദോഷത്തിൽ നിന്നും മുക്തി നേടാൻ സഹായിക്കും.  ഒപ്പം ജീവിതത്തിലെ എല്ലാ വിഷമതകളും നീക്കി സന്തോഷവും സമൃദ്ധിയും നൽകും. ജ്യോതിഷത്തിൽ അത്തരം ചില രാശിക്കാരെ കുറിച്ച് പറഞ്ഞിട്ടുണ്ട് അവർക്ക് എപ്പോഴും ഹനുമാന്റെ അനുഗ്രഹം ഉണ്ടാകും.   അതുകൊണ്ടുതന്നെ ഇവരുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകളും തടസ്സങ്ങളും കുറവാണ് ഒപ്പം പണത്തിനും ഒരു കുറവും ഉണ്ടാകില്ല.  അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...
 
 
മേടം (Aries):  മേടം രാശിക്കാരോട് ഹനുമാണ് വലിയ പ്രിയമാണ്.  അതുകൊണ്ടാണ് ഇത്തരക്കാരുടെ ജീവിതത്തിൽ പ്രശ്‌നങ്ങൾ അപൂർവമായി മാത്രം വരുന്നതും ഇനി വന്നാലും പെട്ടെന്ന് പരിഹരിക്കപ്പെടുന്നതും. ഹനുമാന്റെ കൃപയാൽ ഇവർ ധൈര്യശാലികളും നിർഭയരും ബുദ്ധിശക്തിയും ഇച്ഛാശക്തിയുമുള്ളവരാണ്. എല്ലാ പ്രവർത്തനങ്ങളിലും ഇവർക്ക് വിജയം ലഭിക്കും.
 
ചിങ്ങം (Leo):  ചിങ്ങം രാശിക്കാരേയും ഹനുമാൻ എപ്പോഴും സംരക്ഷിക്കാറുണ്ട്. ഇക്കൂട്ടർ എത്ര വലിയ പ്രശ്‌നങ്ങളിൽ അകപ്പെട്ടാലും അതിൽ നിന്നും ബുദ്ധിമുട്ടില്ലാതെ പുറത്തുവരും. ഇത്തരക്കാർക്ക് ജീവിതത്തിൽ ഒരിക്കലും സമ്പത്തിന്റെ കുറവ് ഉണ്ടാകില്ല. കൂടാതെ ഏത് മേഖലയിലായാലും ഇവർക്ക് ഉയർന്ന സ്ഥാനം ലഭിക്കും.
 
 
വൃശ്ചികം (Capricorn): വൃശ്ചിക രാശിക്കാർക്കും ഹനുമാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും.  ഇവരും എന്തെങ്കിലും ബുദ്ധിമുട്ടുകൾ വന്നാൽ അതിൽ നിന്നും ഹനുമാന്റെ അനുഗ്രഹത്തോടെ കരകയറാറുണ്ട്.  ഇവർക്ക് ഒരിക്കലും പണത്തിന് ക്ഷാമമുണ്ടാകില്ല. 
 
കുംഭം (Aquarius): ശനി കുംഭ രാശിയുടെ അധിപനാണ്.  പൊതുവെ ഹനുമാന്റെ ഭക്തന്മാരെ ശനി ദേവൻ ഒരിക്കലും ബുദ്ധിമുട്ടിപ്പിക്കില്ല. ഹനുമാന്റെ അനുഗ്രഹത്താൽ കുംഭ രാശിക്കാർക്ക് എല്ലാ ജോലികളിലും വിജയം ലഭിക്കും. ഇവർ കഠിനാധ്വാനികളും സത്യസന്ധരും ധാരാളം പണവും ബഹുമാനവും നേടുന്നവരുമാണ്.
 
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News