Vastu Tips For Married Life: ദാമ്പത്യ ജീവിതത്തിൽ ഭാര്യാഭർത്താക്കന്മാർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. രണ്ടുപേരുള്ളിടത്തെല്ലാം അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് സാധാരണമാണല്ലോ?
എന്നാൽ ചെറിയ ചെറിയ പ്രശ്നങ്ങൾ വളർന്ന് വലുതാകുകയാണെങ്കിൽ അത് ആശങ്കാജനകമാണ്. ഇത് പിന്നീട് വഴക്കിന് കാരണമാകുന്നു. ശേഷം ഇത് മുഴുവൻ കുടുംബത്തെയും ബാധിക്കുന്നു.
Also Read: Vastu Tips: ഭാഗ്യം കൂടെയില്ലെങ്കിൽ ഈ 5 ഉപായങ്ങൾ ചെയ്യുക, പ്രശ്നങ്ങൾ മാറികിട്ടും
അതുകൊണ്ടുതന്നെ ഇനി നിങ്ങളും ജീവിതത്തിൽ ഇത്തരം പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നുണ്ടെങ്കിൽ അതിനെ മറികടക്കാൻ ചില എളുപ്പ പ്രതിവിധികൾ നമുക്ക് നോക്കാം, അവ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിൽ സന്തോഷം വീണ്ടും ഒഴുകിയെത്തും.
ശിവ-പാർവ്വതി വിഗ്രഹം വീട്ടിൽ സൂക്ഷിക്കുക (Keep the idol of Shiva-Parvati in the house)
ജ്യോതിഷം അനുസരിച്ച് നിത്യേനയുള്ള വഴക്കുകളിൽ നിന്ന് മുക്തി നേടുന്നതിന് ശിവ-പാർവതിമാരുടെ വിഗ്രഹത്തിന് മുന്നിലോ ചിത്രത്തിന് മുന്നിലോ പതിവായി നെയ്യ് വിളക്ക് കത്തിക്കുക. ഇതോടൊപ്പം ദിവസവും ശിവ ചാലിസ ജപിച്ചുകൊണ്ട് നിങ്ങളുടെ ആഗ്രഹങ്ങൾ പറയുക. ഓർമ്മിക്കുക ഈ നടപടികൾ വിശ്വാസത്തോടും ശ്രദ്ധയോടും കൂടി വേണം ചെയ്യാൻ. എന്നാൽ മാത്രമേ നിങ്ങളുടെ ആഗ്രഹം സഫലമാകൂ.
ഈ മന്ത്രം ജപിക്കുക (chant this mantra)
നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമാക്കാൻ നിങ്ങൾ മാതംഗി യന്ത്രം പൂജാമുറിയിൽ വയ്ക്കണം. ഇതിനുശേഷം പതിവായി അതിന്റെ മുമ്പിലിരുന്ന് മാതംഗി മന്ത്രം 108 തവണ ജപിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ എല്ലാ വിഷമതകളും മാറി വീട്ടിൽ സന്തോഷം ഉണ്ടാകും.
വെള്ളിയാഴ്ച ഈ പ്രതിവിധി ചെയ്യുക (Do this remedy on Friday)
ജ്യോതിഷ പ്രകാരം വെള്ളിയാഴ്ചകളിൽ ഒരു പെൺകുട്ടിയെ വിളിച്ച് വെളുത്ത മധുരപലഹാരങ്ങൾ നൽകുക. ശുക്ല പക്ഷം മുതൽ 11, 21 അല്ലെങ്കിൽ 51 തവണ ഇങ്ങനെ ചെയ്യുക. രാത്രി ഉറങ്ങുമ്പോൾ ഭർത്താവിന്റെ തലയ്ക്കടിയിൽ സിന്ദുരമോ വയ്ക്കുക. അതുപോലെ വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കുന്നത് ലക്ഷ്മീദേവിയുടെ അനുഗ്രഹം നേടാനും അതുവഴി ദമ്പതികൾ അടുക്കുന്നതിനും സഹായിക്കും.
കിടപ്പുമുറിയിൽ രാധാകൃഷ്ണന്റെ ചിത്രം വയ്ക്കുക (Put a picture of Radha Krishna in the bedroom)
ദാമ്പത്യജീവിതത്തിലെ സമാധാനത്തിന്, കിടപ്പുമുറിയിൽ രാധാകൃഷ്ണന്റെ ചിത്രം വയ്ക്കുക. ഇതുകൂടാതെ വീടിന്റെ വാതിലിൽ നെയ്യിൽ സിന്ദൂരം കലർത്തി ഭിത്തിയിൽ സ്വസ്തിക ഉണ്ടാക്കുന്നത് വാസ്തുദോഷങ്ങൾ കുറയ്ക്കുകയും വീട്ടിൽ സന്തോഷവും സമാധാനവും കൊണ്ടുവരുകയും ചെയ്യുന്നു.
മൃഗങ്ങളുടെ ഫോട്ടോ എടുക്കുന്നത് ഒഴിവാക്കുക (Avoid photographing animals)
വാസ്തു പ്രകാരം സിംഹം, ചീറ്റപ്പുലി തുടങ്ങിയ വന്യമൃഗങ്ങളുടെ ചിത്രങ്ങൾ വീട്ടിൽവയ്ക്കുന്നത് ഒഴിവാക്കണം. ഇത്തരം ചിത്രങ്ങൾ വീട്ടിൽ വയ്ക്കുന്നതിലൂടെ നെഗറ്റീവ് ഊർജമാണ് പകരുന്നത്. ഇത് വീട്ടിലെ ആളുകളെയും പ്രതികൂലമായി ബാധിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...