Diwali 2022: ദീപാവലിക്ക് എത്ര ചിരാതുകൾ കത്തിയ്ക്കണം... ഓരോ ചിരാതിന്റെയും പ്രാധാന്യം എന്താണ്?

Diwali Celebrations: ഇരുട്ടിനുമേൽ വെളിച്ചത്തിന്റെയും തിന്മയ്‌ക്കെതിരായ നന്മയുടെയും അജ്ഞതയ്‌ക്കെതിരായ ജ്ഞാനത്തിന്റെയും നിരാശയ്‌ക്കെതിരായ പ്രതീക്ഷയുടെയും വിജയത്തെ അനുസ്മരിക്കുന്ന ആഘോഷമാണ് ദീപാവലി.

Written by - Zee Malayalam News Desk | Last Updated : Oct 23, 2022, 10:19 AM IST
  • മൺവിളക്കുകൾ പോലെയുള്ള ചിരാതുകൾ എല്ലാ വീടുകളിലും കത്തിക്കുന്നു
  • വെളിച്ചം നെ​ഗറ്റീവ് എനർജിയെ ഇല്ലാതാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു
  • ഹിന്ദു പുരാണങ്ങൾ പറയുന്നത്, ദീപാവലി, ധൻതേരസ് സമയങ്ങളിൽ വീടുകളിൽ 13 ദീപങ്ങൾ കത്തിക്കുകയും ഐശ്വര്യത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമെന്നാണ്
Diwali 2022: ദീപാവലിക്ക് എത്ര ചിരാതുകൾ കത്തിയ്ക്കണം... ഓരോ ചിരാതിന്റെയും പ്രാധാന്യം എന്താണ്?

ദീപാവലി 2022: ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഹിന്ദു മതവിശ്വാസികൾ വളരെ വിപുലമായി ആഘോഷിക്കുന്ന ഒരു ഉത്സവമാണ്. ഇരുട്ടിനുമേൽ വെളിച്ചത്തിന്റെയും തിന്മയ്‌ക്കെതിരായ നന്മയുടെയും അജ്ഞതയ്‌ക്കെതിരായ ജ്ഞാനത്തിന്റെയും നിരാശയ്‌ക്കെതിരായ പ്രതീക്ഷയുടെയും വിജയത്തെ അനുസ്മരിക്കുന്നതാണ് ദീപാവലി. ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളെയും സന്തോഷത്തിലും ആഘോഷത്തിലും ഒന്നിപ്പിക്കുക എന്നതാണ് ഉത്സവങ്ങൾ ലക്ഷ്യമിടുന്നത്. 

എല്ലാ ആചാരങ്ങൾക്കും പ്രത്യേക അർത്ഥങ്ങളുണ്ട്, അതിൽ പുതുവസ്ത്രം ധരിക്കുകയോ ദീപങ്ങൾ കത്തിക്കുകയോ ചെയ്യുന്നത് ഉൾപ്പെടുന്നു. ദീപാവലിയുടെ ആഘോഷത്തിലുടനീളം എല്ലാവരും അനുഷ്ഠിക്കുന്ന പ്രധാന ആചാരങ്ങളിലൊന്ന് ദിയകൾ (ചിരാതുകൾ) കത്തിക്കുക എന്നതാണ്. മൺവിളക്കുകൾ പോലെയുള്ള ചിരാതുകൾ എല്ലാ വീടുകളിലും കത്തിക്കുന്നു. വെളിച്ചം നെ​ഗറ്റീവ് എനർജിയെ ഇല്ലാതാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഹിന്ദു പുരാണങ്ങൾ പറയുന്നത്, ദീപാവലി, ധൻതേരസ് സമയങ്ങളിൽ വീടുകളിൽ 13 ദീപങ്ങൾ കത്തിക്കുകയും ഐശ്വര്യത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമെന്നാണ്. ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയായ ലക്ഷ്മി ദേവി വീടുകളിൽ എത്തുമെന്നും ദേവിയെ സ്വീകരിക്കാൻ വീട് വൃത്തിയാക്കി ദീപങ്ങളാൽ അലങ്കരിക്കണമെന്നും വിശ്വസിക്കപ്പെടുന്നു. 13 ദിയകൾ ദുരാത്മാക്കളിൽ നിന്നും നെഗറ്റീവ് എനർജിയിൽ നിന്നും സംരക്ഷിക്കുമെന്ന് പറയപ്പെടുന്നു. അവ വിശുദ്ധിയുടെയും കരുണയുടെയും പ്രതീകങ്ങളായി നിലകൊള്ളുന്നു.

ALSO READ: Happy Dhanteras 2022 Wishes: ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ധൻതേരസ്; പ്രിയപ്പെട്ടവർക്ക് ധൻതേരസ് ആശംസകൾ നേരാം

വീടുകളിൽ 13 ചിരാതുകൾ കത്തിക്കുന്നതിന്റെ പ്രാധാന്യം ഇവയാണ്

1. കുടുംബത്തിന് പെട്ടെന്നുള്ള മരണത്തിൽ നിന്ന് ആദ്യത്തെ ചിരാത് കാവൽ നിൽക്കുന്നു. മുഴുവൻ കുടുംബത്തിന്റെയും സാന്നിധ്യത്തിൽ തെക്ക് അഭിമുഖമായി ആദ്യത്തെ ചിരാത് കത്തിച്ചുവയ്ക്കണം.

2. ദീപാവലിയുടെ രാത്രിയിൽ, ഭാഗ്യം ഉണ്ടാകുന്നതിന്, നെയ്യ് ഉപയോഗിച്ച് രണ്ടാമത്തെ ദിയ കത്തിച്ച് നിങ്ങളുടെ വീട്ടിലെ പൂജാ മുറിയ്ക്ക് മുന്നിലോ അനുയോജ്യമായ മറ്റൊരു സ്ഥലത്തോ വയ്ക്കണം.

3. സമ്പത്ത്, വിജയം, ഐശ്വര്യം എന്നിവയ്ക്കായി ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുന്നതിന്, മൂന്നാമത്തെ ദിയ കത്തിക്കുക.

4. തുളസി ചെടിയുടെ മുന്നിൽ നാലാമത്തെ കളിമൺ ചിരാത് സ്ഥാപിക്കണം. ഇത് കുടുംബത്തിന് സന്തോഷവും സമാധാനവും നൽകും.

5. അഞ്ചാമത്തെ ദിയ നിങ്ങളുടെ മുൻവാതിലിന് മുന്നിൽ വയ്ക്കണം. ഇത് നിങ്ങളുടെ വീട്ടിൽ നിന്ന് ദുരാത്മാക്കളെ അകറ്റാനും സന്തോഷവും സ്നേഹവും ഉണ്ടാകുവാനും സഹായിക്കുന്നു.

6. ആറാമത്തെ ദിയ, ഭാഗ്യമായി കരുതപ്പെടുന്നു. കടുകെണ്ണ കൊണ്ടാണ് ആറാമത്തെ ദീപം കത്തിക്കേണ്ടത്. ഒരു പീപ്പിൾ മരത്തിന്റെ ചുവട്ടിൽ ആറാമത്തെ ചിരാത് സ്ഥാപിക്കണം. സാമ്പത്തിക  പ്രതിസന്ധികളും ശാരീരികവുമായ ബുദ്ധിമുട്ടുകളും തരണം ചെയ്യുന്നതിന് വേണ്ട വിജയത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്.

7. ഏഴാമത്തെ ദിയ നിങ്ങൾ തിരഞ്ഞെടുക്കുന്ന ക്ഷേത്രത്തിലോ മറ്റോ സ്ഥാപിക്കാവുന്നതാണ്.

8.  ദുരാത്മാക്കളെയും നെ​ഗറ്റീവ് എനർജിയെയും തടയാൻ എട്ടാമത്തെ ദിയ ചവറ്റുകുട്ടയ്ക്ക് അടുത്തായി കത്തിച്ചിരിക്കണം.

9. നിങ്ങളുടെ ജീവിതത്തിലേക്ക് ഭാഗ്യവും വിജയവും ആകർഷിക്കുന്നതിനായി ഒമ്പതാമത്തെ ദിയ നിങ്ങളുടെ വീടിന്റെ കുളിമുറിക്ക് പുറത്ത് വയ്ക്കുക.

10. നെ​ഗറ്റീവ് ഊർജ്ജത്തിൽ നിന്നുള്ള സംരക്ഷണത്തെ പ്രതീകപ്പെടുത്തുന്ന പത്താമത്തെ ദിയ നിങ്ങൾ വീടിന്റെ മേൽക്കൂരയിൽ ഏതെങ്കിലും ഭാ​ഗത്തായി സ്ഥാപിക്കണം.

11. നെഗറ്റീവ് എനർജിയെ പ്രതിരോധിക്കുന്ന പതിനൊന്നാമത്തെ ദിയ നിങ്ങളുടെ വീടിനുള്ളിലെ ഏതെങ്കിലും ജനാലയിൽ സ്ഥാപിക്കണം.

12. നിങ്ങളുടെ വീടിന്റെ മുകളിലത്തെ നിലയിൽ പന്ത്രണ്ടാമത്തെ ദിയ കത്തിച്ചുവയ്ക്കണം. അത് ആരോഗ്യത്തിന് നല്ലതാണെന്ന് വിശ്വസിക്കപ്പെടുന്നു.

13. അവസാനമായി, പതിമൂന്നാമത്തെ ചിരാത് കത്തിച്ച് വീടിന്റെ മധ്യഭാ​ഗത്തായി അലങ്കരിക്കുക. ഇത് നിങ്ങളുടെ ജീവിതത്തിലേക്ക് പോസിറ്റീവ് എനർജി കൊണ്ടുവരാൻ നിങ്ങളെ സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News