Dream Interpretation: ഉറക്കത്തില്‍ നാമെല്ലാവരും സ്വപ്‌നങ്ങള്‍ കാണാറുണ്ട്. ചിലപ്പോഴൊക്കെ നമ്മൾ നമ്മുടെ ദൈനംദിന ജോലികളുമായി ബന്ധപ്പെട്ട കാര്യങ്ങളാവും സ്വപ്നത്തില്‍ കാണുന്നത്. എന്നാല്‍, ചിലപ്പോള്‍ പല വിചിത്രമായ കാര്യങ്ങളും നാം കാണാറുണ്ട്.
സ്വപ്ന ശാസ്ത്രമനുസരിച്ച്, നാം കാണുന്ന സ്വപ്നങ്ങൾക്ക് ചില അര്‍ഥങ്ങള്‍ ഉണ്ട്. അതായത്, ഈ സ്വപ്‌നങ്ങള്‍ ഭാവിയിൽ നമ്മുടെ ജീവിതത്തില്‍ സംഭവിക്കാനിരിയ്ക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പാകാം. അതായത്, നാം കാണുന്ന സ്വപ്നങ്ങൾക്ക് ചില അര്‍ത്ഥങ്ങള്‍ ഉണ്ട് എന്ന് സാരം.
Also Read: Tarot Horoscope October 2023: ഈ 5 രാശിക്കാർക്ക് വന്‍ സാമ്പത്തിക നേട്ടം, ലക്ഷ്മി ദേവി ഭാഗ്യത്തിന്‍റെ വാതിലുകൾ തുറക്കും
സ്വപ്ന ശാസ്ത്രം പറയുന്നതനുസരിച്ച് ചില കാര്യങ്ങൾ സ്വപ്നത്തിൽ കാണുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അതായത് ചില വസ്തുക്കള്‍ സ്വപ്നത്തിൽ കാണുന്നത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ധനത്തിന്‍റെ ആഗമനം സൂചിപ്പിക്കുന്നു. എന്നാല്‍, ചില കാര്യങ്ങള്‍ സ്വപ്നത്തില്‍ കാണുന്നത് വളരെ മോശവുമാണ്. അതായത് ചില സ്വപ്‌നങ്ങള്‍ മരണത്തിന്‍റെ പോലും സൂചനകള്‍ നല്‍കാം.....!!
Also Read: Gold Rate Today: സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം, കൂപ്പുകുത്തി സ്വര്‍ണവില
സ്വപ്നത്തില്‍ കാണുന്ന ചില കാര്യങ്ങളുടെ അര്‍ഥം അറിയാം...
കറുത്ത നിഴൽ
നിങ്ങള്‍ സ്വപ്നങ്ങളിൽ കറുത്ത നിഴൽ കണ്ടിട്ടുണ്ടോ? ഇത്തരത്തില്‍ കറുത്ത നിഴല്‍ കാണുന്നത് അബോധാവസ്ഥ, അപകടം, നിഗൂഢത, ഇരുട്ട്, മരണം, വിലാപം, തിരസ്കരണം, വിദ്വേഷം എന്നിവയുടെ അടയാളമായി കണക്കാക്കപ്പെടുന്നു. സ്വപ്നത്തിൽ കറുത്ത നിഴൽ കാണുന്നത് ശുഭകരമല്ലെന്ന് പറയപ്പെടുന്നു.
പാമ്പ്
സ്വപ്നത്തില്‍ പാമ്പിനെ കാണുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. സ്വപ്നത്തില്‍ പാമ്പിനെ കാണുന്നത് വരാനിരിയ്ക്കുന്ന പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു എന്ന് സ്വപ്ന ശാസ്ത്രത്തില്‍ പറയുന്നു.
കറുത്ത പൂച്ച
സ്വപ്നത്തില്‍ കറുത്ത പൂച്ചയെ കാണുന്നത് ഒട്ടും നല്ലതല്ല. കറുത്ത പൂച്ചകളെ സ്വപ്നത്തിൽ കാണുന്നത് ജീവിതത്തില്‍ വരാനിരിയ്ക്കുന്ന അരക്ഷിതാവസ്ഥയുടെ സൂചനയാണ്. നിർഭാഗ്യവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഒരു കറുത്ത പൂച്ചയെ സ്വപ്നത്തിൽ കാണുന്നത് ഭാവിയില്‍ സംഭവിക്കാനിരിയ്ക്കുന്ന ചില മോശം സംഭവങ്ങളുടെ അടയാളമായി കണക്കാക്കപ്പെടുന്നു.
കാക്ക
കാക്കയെ സ്വപ്നത്തിൽ കാണുന്നത് ശുഭമല്ല. ഒരു വ്യക്തി കാക്കയെ സ്വപ്നത്തിൽ കാണുന്നുവെങ്കിൽ, അത് അശുഭകരമായ എന്തെങ്കിലും സംഭവിക്കാനിരിക്കുന്നതാതിന്‍റെ സൂചന നല്‍കുന്നു.
യാത്ര പോകുക
സ്വപ്നത്തിൽ നിങ്ങൾ യാത്ര ചെയ്യുന്നതോ അല്ലെങ്കില്‍ ഒരു യാത്രയ്ക്ക് തയ്യാറെടുക്കുന്നതോ ആയി കാണുകയാണ് എങ്കില്‍ സമീപഭാവിയിൽ യാത്ര ഒഴിവാക്കണം എന്നതിന്‍റെ സൂചനയാണ് ഇത് നല്‍കുന്നത്. സ്വപ്നത്തിൽ യാത്ര ചെയ്യുന്നതായി കാണുന്നത് മരണത്തിന്‍റെ അടയാളമായി കണക്കാക്കപ്പെടുന്നു.
സ്ത്രീകൾ പാട്ട് പാടുന്നു
സ്വപ്ന ശാസ്ത്രം അനുസരിച്ച്,, ഒരു സ്ത്രീ പാട്ട് പാടുകയോ ആലിംഗനം ചെയ്യുന്നതായോ കണ്ടാല്‍ അത് ശുഭകരമായി കണക്കാക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ