Horoscope 25 July 2021: ഞായറാഴ്ച പ്രണയകാര്യങ്ങൾക്ക് അനുകൂലമായിരിക്കും. ചിങ്ങം, തുലാം, മിഥുനം രാശിക്കാർക്ക് വൈവാഹിക സന്തോഷം ലഭിക്കും. എന്നിരുന്നാലും മറ്റ് കുടുംബാംഗങ്ങളുമായുള്ള തർക്കത്തിന്റെയോ വഴിക്കിന്റെയോ ഒരു സാഹചര്യം വീട്ടിൽ ഉണ്ടായേക്കാം അത് പിന്നീട് വലിയൊരു വഴക്കിലേക്ക് തിരിയാം. അതിനാൽ സംസാരിക്കുമ്പോൾ വിവേകത്തോടെ സംസാരിക്കുക. മറ്റ് രാശിക്കാർക്ക് ഇന്നത്തെ ദിവസം എങ്ങനെയായിരിക്കുമെന്ന് നോക്കാം...
മേടം (Aries): പ്രണയബന്ധങ്ങളിൽ ഇന്ന് ഉയർച്ചതാഴ്ചകൾ ഉണ്ടാകും. നിങ്ങളുടെ അടുത്തുള്ള ആളുകളുടെ വികാരങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക. നിങ്ങളുടെ പങ്കാളിയുടെ പിന്തുണയും സ്നേഹവും നിങ്ങൾക്ക് ലഭിക്കും. എന്നാൽ നിങ്ങൾ എന്തിനെയെങ്കിലുംക്കുറിച്ച് ചന്തിച്ച് വേവലാതിപ്പെടാം.
ഇടവം (Taurus): നിങ്ങളുടെ മധുരമായ സംസാരത്തിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഹൃദയം നേടാൻ നിങ്ങൾക്ക് കഴിയും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും. നിങ്ങൾക്ക് കുടുംബത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ഞായറാഴ്ച വളരെ നല്ല ദിവസമാണ്.
Also Read: Vastu Tips: ഈ 4 ചെടികൾ വീട്ടിൽ അബദ്ധത്തിൽ പോലും നട്ടുപിടിപ്പിക്കരുത്, ശ്രദ്ധിക്കുക
മിഥുനം (Gemini): ദാമ്പത്യ കാര്യങ്ങളിൽ സുഖവും സന്തോഷവും ഉണ്ടാകും. നിങ്ങളുടെ ജീവിത പങ്കാളിയുമായി മനോഹരമായ ബന്ധം ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ പ്രിയപ്പെട്ടവന്റെ മുന്നിൽ പരസ്യമായി സ്നേഹം പ്രകടിപ്പിക്കാൻ അനുയോജ്യമായ ദിവസമാണ് ഞായറാഴ്ച.
കർക്കടകം (Cancer): കുടുംബാംഗങ്ങളുമായുള്ള വൈകാരിക വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനുള്ള മികച്ച സമയമാണിത്. നിങ്ങളുടെ സമീപനത്തിൽ നിങ്ങൾ കൂടുതൽ സെൻസിറ്റീവ് ആകും. നിങ്ങളുടെ മാനസികാവസ്ഥ വളരെ അസ്ഥിരമായിരിക്കും. നിങ്ങളുടെ രൂപത്തിലോ വസ്ത്രത്തിലോ ചില മാറ്റങ്ങൾ വരുത്താൻ നിങ്ങൾക്ക് സാധിക്കും.
ചിങ്ങം (Leo): പ്രണയബന്ധങ്ങൾ അനുകൂലമായിരിക്കും. ബന്ധത്തിലെ ഏതെങ്കിലും തരത്തിലുള്ള വിയോജിപ്പുകൾ എളുപ്പത്തിൽ പരിഹരിക്കപ്പെടും. കുടുംബാംഗങ്ങളുടെ സഹായവും പിന്തുണയും ഉണ്ടാകും. ഏത് ശുഭപ്രവൃത്തിയും കുടുംബത്തിൽ സംഘടിപ്പിക്കാം. നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിക്കും.
Also Read: Ramayana Masam 2021: ഇതാണ് രാമായണത്തിലെ ഏറ്റവും മഹത്തായ ശ്ലോകം
കന്നി (Virgo): എതിർപ്പുകളുടെയും വാദങ്ങളുടെയും സാഹചര്യങ്ങൾ ഒഴിവാക്കുക. പ്രിയപ്പെട്ടവരുമായി തർക്കങ്ങൾ ഉണ്ടായേക്കാം. സംഘർഷം കൂടുതൽ വലുതാകാൻ അനുവദിക്കരുത്. കാര്യങ്ങൾ കൈവിട്ടുപോകുന്നതിനുമുമ്പ് കൈകാര്യം ചെയ്യുക. നിങ്ങളുടെ കോപം നിയന്ത്രിക്കുക. വ്യാപാരികൾക്ക് അവരുടെ വിപുലീകരണ പദ്ധതികളുമായി മുന്നോട്ട് പോകാം.
തുലാം (Libra): നിങ്ങൾക്ക് സന്തുഷ്ടവും പരിപൂർണ്ണമായുമുള്ള ദാമ്പത്യ ജീവിതം ആസ്വദിക്കാൻ കഴിയും. നിങ്ങൾക്ക് മറ്റൊരാളുമായി ഒരു ആത്മീയ ബന്ധം അനുഭവപ്പെടാം. ആളുകൾ നിങ്ങളിലേക്ക് ആകർഷിക്കപ്പെടും. നിങ്ങളുടെ ചുറ്റുമുള്ള ആളുകളിൽ ശക്തമായ മതിപ്പുണ്ടാക്കാൻ നിങ്ങൾക്ക് കഴിയും.
വൃശ്ചികം (Scorpio): കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ട്. അർഥത്തിന്റെ വൈരുദ്ധ്യം ദാമ്പത്യ ബന്ധത്തിൽ പിരിമുറുക്കത്തിന് കാരണമാകും. നിങ്ങൾക്ക് വളരെ പഴയ ഒരു സുഹൃത്തിനോടൊപ്പമുല്ല ബന്ധത്തിൽ പ്രശനമുണ്ടാകാം. ഗുരുതരമായ വാദങ്ങൾ ഒഴിവാക്കുക. വ്യക്തമായി തുറന്നുപറഞ്ഞാൽ മാത്രമേ കിംവദന്തികൾ അവസാനിപ്പിക്കാൻ കഴിയൂ.
Also Read: ശത്രുദോഷങ്ങൾ മാറ്റാൻ ഈ മന്ത്രങ്ങൾ ജപിക്കൂ
ധനു (Sagittarius): നിങ്ങളുടെ സ്നേഹപൂർണ്ണമായ നിമിഷങ്ങളിൽ സന്തോഷകരമായ ഒരു തിളക്കം ഉണ്ടാകും. നിങ്ങൾ പഴയ തെറ്റിദ്ധാരണകളെക്കുറിച്ച് ചിന്തിക്കുകയൂം അവ ഒഴിവാക്കാനുള്ള വഴികൾ നോക്കുകായും ചെയ്യും. നിങ്ങൾ പുതിയ ചങ്ങാതിമാരെ ഉണ്ടാക്കുകയും ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്യും. കുടുംബത്തിലെ ഒരു ബന്ധു നിങ്ങൾക്ക് സഹായകരമാകും.
മകരം (Capricorn): നിങ്ങൾ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ അത് തുറന്നുപറയാനുള്ള മികച്ച സമയമനു ഇന്ന്. വിവാഹിതരായ ദമ്പതികൾക്ക് ഇന്ന് സ്നേഹവും സന്തോഷവും അനുഭവപ്പെടും. സ്വയം സമ്മർദ്ദം ചെലുത്താനും സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനും പറ്റിയ സമയമാണിത്.
കുംഭം (Aquarius): കുടുംബജീവിതം തൃപ്തികരവും നിങ്ങളുടെ ജീവിത പങ്കാളി നിങ്ങളുടെ സഹായിയാണെന്ന് തെളിയിക്കുകയും ചെയ്യും. നിങ്ങളുടെ ദാമ്പത്യജീവിതം ശാശ്വതമായ ചില പ്രണയ നിമിഷങ്ങൾക്കൊപ്പം മനോഹരമായ വഴിത്തിരിവായി. സുഹൃത്തുക്കളുമായി താൽപ്പര്യങ്ങളും അനുഭവങ്ങളും ആശയങ്ങളും പങ്കിടുന്നത് നിങ്ങളുടെ ഉത്സാഹം വർദ്ധിപ്പിക്കും.
മീനം (Pisces): സുഹൃത്തുക്കളുമായും ബന്ധുക്കളുമായും നിങ്ങൾക്ക് തെറ്റിദ്ധാരണകൾ നേരിടേണ്ടിവരാം. വസ്തുതകളുടെ അടിസ്ഥാനരഹിതമായ വളച്ചൊടിക്കൽ വ്യക്തിബന്ധങ്ങളിൽ അവിശ്വാസത്തിനും ആഘാതത്തിനും ഇടയാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...