Shukra Rashi Parivartan 2024: ജ്യോതിഷത്തിൽ ശുക്രനെ ഭൗതിക സുഖം, ധനം ഐശ്വര്യം, കഴിവ് എന്നിവയുടെ കരകനായിട്ടാണ് കണക്കാക്കുന്നത്. ശുക്രൻ എപ്പോഴൊക്കെ രാശി പരിവർത്തനം നടത്തുന്നുവോ അപ്പോഴൊക്കെ എല്ലാ രാശിക്കാരെയും ബാധിക്കാറുണ്ട്.
ശുക്രൻ മാർച്ച് 31 ന് മീന രാശിയിൽ പ്രവേശിച്ചു. ഇത് ഏപ്രിൽ 24 വേ ഇവിടെ തുടരും. അതുവരെ ചില രാശിക്കാരുടെ ജീവിതത്തിൽ അപ്രതീക്ഷിത നേട്ടങ്ങൾ നൽകും. ഭാഗ്യം ഒപ്പമുണ്ടാകും, ധനസമ്പത്തിൽ വർധനവുണ്ടാകും. വിവാഹ ജീവിതം സുഖസമൃദ്ധമായിരിക്കും. ശരിക്കും പറഞ്ഞാൽ വരുന്ന കുറച്ചു ദിവസങ്ങൾ ഇവർക്ക് അടിപൊളിയായിരിക്കും. ആ രാശികൾ ഏതൊക്കെ അറിയാം...
Also Read: ബുധന്റെ വക്രഗതിയിലൂടെ ഇന്നുമുതൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും!
ഇടവം (Taurus): ഈ രാശിക്കാർക്ക് ശുക്രന്റെ രാശിമാറ്റം വളരെ നല്ലതായിരിക്കും. വരുന്ന 22 ദിവസം ഇവർക്ക് അടിപൊളിയായിരിക്കും എന്നാണ് പറയുന്നത്. ഇവർക്ക് ഈ സമയം അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും. ഈ രാശിക്കാരുടെ അധിപൻ ശുക്രനാണ്. വ്യാപാരത്തിലും ഇവർക്ക് ഇരട്ടി നേട്ടമുണ്ടാകും. വലിയ ബിസിനസുകാരെ പരിചയപ്പെടും ഇത് ഭാവിയിൽ ലാഭമുണ്ടാക്കും.
മിഥുനം (Gemini): മിഥുന രാശിക്കാർക്ക് ഈ ശുക്ര സംക്രമം വളരെ നല്ലതാണ്. കാരണം ഈ സംക്രമം മിഥുന രാശിയുടെ കർമ്മ ഭവനത്തിലാണ് നടക്കാൻ പോകുന്നത്. ഇതിലൂടെ ബിസിനസിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും. ഇതിലൂടെ നിങ്ങളുടെ എല്ലാ കാര്യങ്ങളും നടക്കും. കരിയറിൽ അപ്രതീക്ഷിത നേട്ടം ലഭിക്കാൻ യോഗം.
Also Read: 18 വർഷത്തിന് ശേഷം രാഹു ബുധ സംയോഗം; ഈ രാശിക്കാർക്ക് ലഭിക്കും പുത്തൻ ജോലിയും അപാര ധനവും!
ധനു (Sagittarius): ധനു രാശിക്കാർക്ക് ശുക്ര രാശി പരിവർത്തനം അനുകൂല ഫലങ്ങൾ നൽകും. ഈ രാശിക്കാരുടെ നാലാം ഭാവത്തിലാണ് ഈ രാശിമാറ്റം. ഇവർക്ക് ഭൗതിക സുഖങ്ങൾ ലഭിക്കും, വാഹനം വസ്തു എന്നിവ വാങ്ങാൻ യോഗം, ജോലിയുള്ളവർക്ക് നല്ല സമയം, ശമ്പളം വർധിക്കും, ജോലി അന്വേഷിക്കുന്നവർക്ക് നല്ലൊരു ജോലി ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.