New Year Career Predictions: സ്ഥാനക്കയറ്റം, ശമ്പള വർധനവ്; പുതുവർഷത്തിൽ ഈ 6 രാശിക്കാർക്ക് കരിയറിൽ വൻ പുരോ​ഗതി

Career predictions 2023: തൊഴിൽപരമായി മേടം രാശിക്കാർക്ക് 2023 വളരെ മികച്ചതായിരിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Dec 11, 2022, 10:34 PM IST
  • മിഥുനം രാശിക്കാർക്ക് ജനുവരി മുതൽ അവരുടെ കരിയറിൽ വലിയ പുരോ​ഗതിയുണ്ടാകും.
  • ശനിയുടെ രാശിമാറ്റം സംഭവിക്കുമ്പോൾ നിങ്ങളുടെ സമയം മെച്ചപ്പെടാൻ തുടങ്ങും.
  • ആ​ഗ്രഹിച്ചത് പോലെ സ്ഥലം മാറ്റം ലഭിക്കും.
New Year Career Predictions: സ്ഥാനക്കയറ്റം, ശമ്പള വർധനവ്; പുതുവർഷത്തിൽ ഈ 6 രാശിക്കാർക്ക് കരിയറിൽ വൻ പുരോ​ഗതി

New Year 2023 Predictions: എല്ലാവർക്കും പുതിയ പ്രതീക്ഷകൾ നൽകുന്നതാണ് പുതുവർഷം. പുതുവർഷത്തെ വലിയ ആവേശത്തോടെയാണ് ആളുകൾ വരവേൽക്കുന്നത്. 2023 ചില രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. കരിയറിൽ വലിയ പുരോ​ഗതിയാണ് ഇവരെ കാത്തിരിക്കുന്നത്. പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. തൊഴിലന്വേഷകർക്കും മികച്ച സമയമാണ്. 2023ലെ ഭാഗ്യ രാശികളെക്കുറിച്ച് അറിയാം.

മേടം: മേടം രാശിക്കാർക്ക് 2023 വളരെ പ്രയോജനപ്രദമായിരിക്കും. തൊഴിൽപരമായി വളരെ നല്ല വർഷമാണിത്. വർഷാരംഭം മുതൽ തന്നെ നിങ്ങളുടെ കരിയറിൽ പുരോ​ഗതിയുണ്ടാകും. 2022ൽ നിങ്ങൾ കാത്തുസൂക്ഷിച്ച പ്രതീക്ഷകളെല്ലാം 2023ൽ പൂർത്തീകരിക്കാൻ തുടങ്ങും. ജോലിയിൽ നിലനിൽക്കുന്ന എല്ലാ പ്രശ്നങ്ങളും ഈ വർഷം മാറും. മുതിർന്ന ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. നിങ്ങൾക്ക് ജോലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും. സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകളും ഉണ്ട്. ശമ്പളവും വർധിക്കും.

ഇടവം: ഈ രാശിക്കാർക്ക് 2023ൽ അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരം ലഭിക്കും. വർഷത്തിന്റെ തുടക്കത്തിൽ, അതായത് ജനുവരി മാസത്തിൽ സ്ഥലംമാറ്റം ലഭിച്ചേക്കാം. വളരെക്കാലമായി പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ഈ വർഷം നല്ല ജോലി ലഭിക്കാൻ സാധ്യതയുണ്ട്. 2022ൽ എന്ത് കഠിനാധ്വാനം ചെയ്താലും അതിന്റെ ഫലം 2023ൽ ലഭിക്കും. ചില പ്രധാന സ്ഥാനങ്ങളിൽ ഇരിക്കുന്ന ആളുകൾക്ക് വകുപ്പുതല മാറ്റങ്ങളും സ്ഥലംമാറ്റങ്ങളും നേരിടേണ്ടി വന്നേക്കാം. ഈ വർഷം നിങ്ങളുടെ കരിയർ നല്ല പുരോഗതി കൈവരിക്കും.

Also Read: Jupiter Transit 2023: ഇനി നല്ല നാളുകൾ! വ്യാഴ സംക്രമത്തോടെ ഈ രാശിക്കാരുടെ ഭാ​ഗ്യ ദിനങ്ങൾ തുടങ്ങുന്നു...

 

മിഥുനം: മിഥുനം രാശിക്കാർക്ക് ജനുവരി മുതൽ അവരുടെ കരിയറിൽ വലിയ പുരോ​ഗതിയുണ്ടാകും. ശനിയുടെ രാശിമാറ്റം സംഭവിക്കുമ്പോൾ നിങ്ങളുടെ സമയം മെച്ചപ്പെടാൻ തുടങ്ങും. ആ​ഗ്രഹിച്ചത് പോലെ സ്ഥലം മാറ്റം ലഭിക്കും. ജോലി മാറാൻ ശ്രമിക്കുന്നവർക്ക് ഈ വർഷം നല്ല വാർത്തകൾ ലഭിക്കും. നിങ്ങളുടെ കരിയറിൽ നല്ല വിജയം നേടിയാൽ നിങ്ങൾ സന്തോഷവാനായിരിക്കും. ഈ വർഷം നിങ്ങൾക്ക് സ്ഥാനക്കയറ്റവും ഉത്തരവാദിത്തവും നൽകും.

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് വർഷത്തിന്റെ തുടക്കത്തിൽ തന്നെ കരിയറിൽ നല്ല ഉയരങ്ങൾ കൈവരിക്കാൻ അവസരം ലഭിക്കും. ഈ വർഷം നിങ്ങൾ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുവോ അതിന്റെ ഫലം നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ അധികാരപരിധിയിൽ വർധനവുണ്ടാകും. സ്ഥാനക്കയറ്റത്തിനുള്ള അവസരവുമുണ്ട്. ജനുവരിയിൽ ശനി ദേവൻ ഏഴാം ഭാവത്തിൽ വരുന്നതിനാൽ, നിങ്ങൾ കരിയറിൽ മികച്ച പുരോഗതി കൈവരിക്കും. കരിയർ വളരെ നല്ല നിലയിലായിരിക്കും. നിങ്ങളുടെ അനുഭവത്തിന്റെയും കഴിവിന്റെയും അടിസ്ഥാനത്തിൽ നിങ്ങൾ ഒരുപാട് നേട്ടങ്ങൾ കൈവരിക്കും. 

തുലാം: തുലാം രാശിക്കാർ 2023ൽ അവരുടെ കരിയറിന് പുതിയൊരു തുടക്കം കുറിക്കും. ബലഹീനത അനുഭവപ്പെടുന്ന മേഖലകളിൽ മികവ് പുലർത്താൻ ശ്രമിക്കും. വർഷത്തിന്റെ തുടക്കത്തിൽ നിങ്ങളുടെ കരിയറിൽ വലിയ മാറ്റങ്ങളുണ്ടാകും. ജോലിയിലെ ഈ മാറ്റം നിങ്ങൾക്ക് വളരെ നല്ലതായിരിക്കും. ജോലി അന്വേഷിക്കുന്നവർക്ക് ഈ കാലയളവിൽ ഒരു പുതിയ ജോലി ലഭിക്കും. ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെങ്കിൽ അതിനുശേഷം നിങ്ങൾക്ക് ഒരു നല്ല ജോലി ലഭിക്കാനും സാധ്യതയുണ്ട്. സർക്കാർ സർവീസിലുള്ളവർക്ക് ഈ വർഷം സ്ഥലംമാറ്റം ലഭിക്കും.

മീനം: 2023ൽ മീനരാശിക്കാർക്ക് കരിയറിൽ നല്ല ഫലങ്ങൾ ഉണ്ടാകും. വർഷത്തിന്റെ ആരംഭം നിങ്ങൾക്ക് വളരെ നല്ലതായിരിക്കും. തൊഴിൽ മേഖലയിൽ നിങ്ങൾക്ക് അഭിനന്ദനം ലഭിക്കും. പ്രമോഷൻ ലഭിക്കാൻ സാധ്യതയുണ്ട്. ജനുവരി മാസം നിങ്ങൾക്ക് വളരെ അനുകൂലമായിരിക്കും. വ്യാഴം ​ഗ്രഹത്തിന്റെ രാശിമാറ്റം നിങ്ങളുടെ തീരുമാനമെടുക്കാനുള്ള കഴിവും മെച്ചപ്പെടുത്തും. ഈ സമയം നിങ്ങളുടെ ജോലിക്ക് അനുകൂലമായിരിക്കും. അതേസമയം ഈ വർഷം തൊഴിൽ നഷ്‌ടമോ ജോലി മാറ്റമോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അൽപം ശ്രദ്ധിക്കേണ്ടതായി വരും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News