Rahu Gochar: രാഹു സംക്രമണം: ഒക്ടോബർ 30 മുതൽ ഇവർക്ക് ഭാഗ്യനേട്ടം ഒപ്പം പ്രമോഷനും!

Rahu Gochar October 2023: നിങ്ങൾ നിങ്ങളുടെ ഓഫീസ് ജോലികളിൽ ശ്രദ്ധ ചെലുത്തുകയും ഫലങ്ങൾ നല്ലതല്ലെങ്കിൽപ്പോലും നിങ്ങളുടെ ശ്രദ്ധ കുറയ്ക്കാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ അതിന്റെ ഫലമായി എല്ലാവരും നിങ്ങളുടെ ജോലിയെ അഭിനന്ദിക്കും.

Written by - Ajitha Kumari | Last Updated : Oct 10, 2023, 07:41 AM IST
  • രാഹുവിന്റെ മീന രാശിയിലേക്കുള്ള പ്രവേശനം മിഥുന രാശിക്കാരുടെ ജോലിസ്ഥലത്ത് മാറ്റങ്ങളുണ്ടാക്കും
  • ഒക്‌ടോബർ 30 ന് രാഹു മീന രാശിയിൽ എത്തുന്നതോടെ മിഥുന രാശിക്കാർക്ക് നേട്ടങ്ങൾ ഉണ്ടാകും
Rahu Gochar: രാഹു സംക്രമണം: ഒക്ടോബർ 30 മുതൽ ഇവർക്ക് ഭാഗ്യനേട്ടം ഒപ്പം പ്രമോഷനും!

Rahu Transit 30 October 2023: രാഹുവിന്റെ മീന രാശിയിലേക്കുള്ള പ്രവേശനം മിഥുന രാശിക്കാരുടെ ജോലിസ്ഥലത്ത് മാറ്റങ്ങളുണ്ടാക്കും. 2023 ഒക്‌ടോബർ 30 ന് രാഹു മീന രാശിയിൽ എത്തുന്നതോടെ മിഥുന രാശിക്കാർക്ക് നേട്ടങ്ങൾ ഉണ്ടാകും. നിങ്ങളുടെ കഠിനാധ്വാനമാണ് നിങ്ങളുടെ പിന്തുണയെന്നത് ഓർക്കുക.  ഭാഗ്യത്തിന്റെ വാതിലുകൾ തുറക്കുന്നതിന് കഠിനാധ്വാനം ഒരു പ്രധാന പങ്ക് വഹിക്കും. ജോലിസ്ഥലത്ത് ചില മാറ്റങ്ങൾക്ക് സാധ്യത. നിങ്ങളുടെ സീറ്റ് മാറുകയോ അല്ലെങ്കിൽ ട്രാൻസ്ഫറോ പ്രമോഷനോ ഉണ്ടാകാം. കഠിനാധ്വാനത്തിലൂടെ മാത്രമേ നിങ്ങൾക്ക് ഒരു നല്ല സാഹചര്യം സൃഷ്ടിക്കാൻ കഴിയൂ.

Also Read: Hanuman Favourite Zodiacs: നിങ്ങൾ ഈ രാശിക്കാരാണോ? എങ്കിൽ ഹനുമാന്റെ കൃപ എപ്പോഴും ഉണ്ടാകും!

ഓഫീസ് ജോലികളിൽ ശ്രദ്ധ ചെലുത്തുകയും നിങ്ങൾക്ക് നല്ല ഫലം ലഭിച്ചില്ലെങ്കിലും ശ്രദ്ധ നഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ അതിന്റെ ഫലമായി എല്ലാവരും നിങ്ങളുടെ ജോലിയെ അഭിനന്ദിക്കും. മറ്റുള്ളവർക്ക് വളരെ ബുദ്ധിമുട്ടുള്ള ജോലി നിങ്ങൾ ഞൊടിയിടയിൽ ചെയ്യും. ഈ രീതിയിൽ ബുദ്ധിമുട്ടുള്ള വെല്ലുവിളികളെ തരണം ചെയ്യുന്നതിൽ നിങ്ങൾ വിജയിക്കും. രാഹു സംക്രമിക്കുന്നതോടെ പൈതൃകമായി ബിസിനസ് ചെയ്യുന്നവർക്ക് നല്ല കാലം ആരംഭിക്കും. ബിസിനസ് പങ്കാളികളുമായുള്ള ബന്ധത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു തരത്തിലുള്ള തർക്കവും ഉണ്ടാക്കരുത്, ഇനി അത് സംഭവിച്ചാലും അത് വളരാതിരിക്കാൻ ശ്രദ്ധിക്കുക. കീടനാശിനികൾ, രാസവസ്തുക്കൾ മുതലായവയിൽ പ്രവർത്തിക്കുന്നവർക്കും ഇത് നല്ല സമയമാണ് അവർക്ക് ധന ലാഭം ഉണ്ടാകും.

Also Read: Viral Video: കുഞ്ഞുങ്ങളെ തൊട്ടാൽ വിവരമറിയും..! പൂച്ചയുടേയും പെരുമ്പാമ്പിന്റെയും മുട്ടനടി വൈറലാകുന്നു  

നിങ്ങളുടെ പിതാവുമായി നല്ല ബന്ധം നിലനിർത്താൻ ശ്രമിക്കുക, ദേഷ്യപ്പെടാൻ അദ്ദേഹത്തിന് അവസരം നൽകരുത്. നിങ്ങളുടെ വീടിന്റെ അന്തരീക്ഷം മികച്ചതാക്കുക എന്നതാണ് നിങ്ങളുടെ മുൻഗണന. കുടുംബ ജീവിതത്തിൽ നിങ്ങൾക്ക് ചില പ്രശ്നങ്ങൾ നേരിടേണ്ടിവരും കാരണം നിങ്ങളുടെ എല്ലാ ശ്രദ്ധയും നിങ്ങളുടെ ജോലിയിൽ ആയിരിക്കും എന്നതുകൊണ്ട് തന്നെ. ജോലിയിൽ അമിത തിരക്ക് കാരണം നിങ്ങളുടെ കുടുംബത്തിന് സമയം നൽകുന്നതിൽ നിങ്ങൾ പരാജയപ്പെടും, എങ്കിലും ആരും നിങ്ങളൂടെ ദേഷ്യപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം പ്രിയപ്പെട്ടവരുടെ അപ്രീതി ദോഷകരമായിരിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News