Budh Gochar 2023: ബുധൻ കർക്കിടകത്തിലേക്ക്; 4 ദിവസത്തിനു ശേഷം ഈ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Budh Rashi Parivartan: ബുധൻ കർക്കടകത്തിലേക്ക് രാശി മാറാൻ പോകുകയാണ്. പണം, ബിസിനസ്, സംസാരം, സംഭാഷണം, യുക്തി എന്നിവയുടെ കാരകനായ ബുധന്റെ രാശി മാറ്റം ചില രാശികളിലുള്ളവർക്ക് ധാരാളം പണവും മികച്ച വിജയവും ലഭിക്കും.

Written by - Ajitha Kumari | Last Updated : Jul 4, 2023, 10:34 PM IST
  • ബുധൻ കർക്കടകത്തിലേക്ക് രാശി മാറാൻ പോകുകയാണ്
  • ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരനെന്നാണ് വിളിക്കുന്നത്
Budh Gochar 2023: ബുധൻ കർക്കിടകത്തിലേക്ക്; 4 ദിവസത്തിനു ശേഷം ഈ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Budh Pravesh 2023: ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരനെന്നാണ് വിളിക്കുന്നത്. ഇതോടൊപ്പം ബുദ്ധി, സംസാരം, ഗണിതം, സാമ്പത്തികം, ബിസിനസ്, യുക്തിചിന്ത എന്നിവയുടെ ഘടകമാണ് ബുധൻ. ബുധന്റെ സ്ഥാനത്ത് മാറ്റം വരുമ്പോഴെല്ലാം 12 രാശിക്കാരേയും  ബാധിക്കും. ഈ മാസം അതായത് 2023 ജൂലൈ 8 ന് ബുധൻ സംക്രമിക്കാൻ പോകുകയാണ്. ബുധൻ രാശി മാറി  കർക്കടകത്തിൽ പ്രവേശിക്കും. കർക്കടകത്തിലെ ബുധന്റെ പ്രവേശനം 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇവർക്ക് ജോലി, ബിസിനസ്, സാമ്പത്തിക സ്ഥിതി എന്നിവയിൽ ശക്തമായ നേട്ടങ്ങൾ ലഭിക്കും. ബുധൻ സംക്രമത്തിൽ നിന്ന് ഗുണം ലഭിക്കുന്ന ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

Also Read: Mangal Gochar 2023: ഈ 4 രാശിക്കാർക്ക് വരുന്ന 45 ദിവസം ലഭിക്കും കിടിലം നേട്ടങ്ങൾ!

ചിങ്ങം (Leo): ബുധന്റെ സംക്രമണം ചിങ്ങം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഇവർക്ക് ധനലാഭം  ഉണ്ടാകും. വരുമാനം വർദ്ധിക്കും. മുടങ്ങിക്കിടന്ന  പണം തിരികെ ലഭിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക അഭിവൃദ്ധി വർദ്ധിപ്പിക്കും. ജോലിയിൽ നിങ്ങളുടെ സ്ഥാനം മികച്ചതായിരിക്കും. പഴയ സമ്മർദം, പ്രശ്നങ്ങൾ എന്നിവ മാറും. കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കുന്നതിൽ നിന്ന് ബിസിനസുകാർക്ക് വലിയ ആശ്വാസം ലഭിക്കും. വിദേശത്തുനിന്നും ലാഭം ഉണ്ടാകും. സംസാരത്തിന്റെ ശക്തിയിൽ കാര്യങ്ങൾ നടക്കും.

കന്നി (Virgo): ബുധന്റെ സംക്രമം കന്നി രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ബിസിനസ് വിപുലീകരിക്കും. നിങ്ങളുടെ വരുമാനം വർദ്ധിക്കും. ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ ലഭിക്കും. പുതിയ ജോലി അന്വേഷിക്കുന്നവർക്കായുള്ള തിരച്ചിൽ അവസാനിക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും.

Also Read: ചൊവ്വയുടെ രാശിമാറ്റം സൃഷ്ടിക്കും നവപഞ്ചമ യോഗം; ഈ 4 രാശിക്കാർക്ക് ലഭിക്കും പുരോഗതിയും ഒപ്പം ധനനേട്ടവും!

വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് ബുധന്റെ സംക്രമം പല നേട്ടങ്ങളും നൽകും. ഈ സമയം നിങ്ങളുടെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരും. നിങ്ങൾക്ക് ഈ സമയം പ്രമോഷൻ ലഭിക്കും. മുടങ്ങിക്കിടന്ന പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. ബിസിനസിൽ ലാഭം വർദ്ധിക്കും. ഇണയുമായി ഉണ്ടായിരുന്ന തെറ്റിദ്ധാരണകൾ നീങ്ങും. നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News