Birth Number 7 Personality: കുബേര്‍ ദേവന്‍ ദയ കാണിക്കും ഈ പെൺകുട്ടികളോട്!! ഇവരുടെ ജീവിതത്തില്‍ എന്നും പണമഴ!!

സംഖ്യാശാസ്ത്രത്തില്‍ ചില പ്രത്യേക തിയതികളില്‍ ജനിച്ച പെണ്‍കുട്ടികള്‍ക്ക് വലിയ പ്രത്യേകതകള്‍ ഉള്ളതായി പറയപ്പെടുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 29, 2024, 06:49 PM IST
  • ജനനതീയതിയുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയുടെ ഭൂതകാലവും വർത്തമാനവും ഭാവിയും അറിയാന്‍ കഴിയുമെന്നാണ് സംഖ്യാ ശാസ്ത്രത്തില്‍ പറയുന്നത്
Birth Number 7 Personality: കുബേര്‍ ദേവന്‍ ദയ കാണിക്കും ഈ പെൺകുട്ടികളോട്!! ഇവരുടെ ജീവിതത്തില്‍ എന്നും പണമഴ!!

Numerology: ജ്യോതിഷത്തിന്‍റെ ഒരു ശാഖയാണ് സംഖ്യാ ശാസ്ത്രം. സംഖ്യാ ശാസ്ത്രത്തില്‍ സംഖ്യകളുടെ കണക്കുകൂട്ടലുകൾ അടിസ്ഥാനമാക്കിയാണ് ഭാവി ഫലം പ്രവചിയ്ക്കുന്നത്. സംഖ്യാശാസ്ത്രത്തില്‍ ഓരോ സംഖ്യയ്ക്കും അതിന്‍റെതായ പ്രത്യേക പ്രാധാന്യം വിശദീകരിച്ചിട്ടുണ്ട്.  

Also Read: Monthly Numerology Predictions: ഈ ദിവസം ജനിച്ചവര്‍ക്ക് മാര്‍ച്ച്‌ മാസത്തില്‍ ഭാഗ്യം തുറക്കും!! സാമ്പത്തിക നേട്ടം ഉറപ്പ് 

ജനനതീയതിയുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയുടെ ഭൂതകാലവും വർത്തമാനവും ഭാവിയും അറിയാന്‍ കഴിയുമെന്നാണ്  സംഖ്യാ ശാസ്ത്രത്തില്‍ പറയുന്നത്. അതായത്, ഒരു വ്യക്തിയുടെ ജനനതീയതി അറിഞ്ഞാല്‍ ആ വ്യക്തിയുടെ സ്വഭാവഗുണങ്ങൾ, വ്യക്തിത്വം, പെരുമാറ്റം, സാമ്പത്തിക നില, ഭാവി, തൊഴില്‍, ജീവിതം തുടങ്ങിയവയെക്കുറിച്ച് അറിയാൻ കഴിയും. 

സംഖ്യാശാസ്ത്രത്തില്‍ ചില പ്രത്യേക തിയതികളില്‍ ജനിച്ച പെണ്‍കുട്ടികള്‍ക്ക് വലിയ പ്രത്യേകതകള്‍ ഉള്ളതായി പറയപ്പെടുന്നു. അതായത് ഈ പെണ്‍കുട്ടികളോട് സമ്പത്തിന്‍റെ ദേവനായ കുബേര്‍ ഏറെ ദയ കാണിക്കുന്നു...!! അതായത് ഈ തിയതികളില്‍ ജനിച്ച പെണ്‍കുട്ടികള്‍ കുടുംബത്തില്‍ എത്തുന്നത്‌ ഭാഗ്യമാണ്... ഇവരുടെ വരവ് ആ വീട്ടില്‍ പണം വര്‍ഷിക്കാന്‍ ഇടയാക്കും.  

റാഡിക്സ്‌ നമ്പര്‍ 7 ആയ പെണ്‍കുട്ടികള്‍ ആണ് ആ ഭാഗ്യശാലികള്‍...!! 

ഏത് മാസത്തിലും 7, 16, 25 തീയതികളിൽ ജനിച്ച പെൺകുട്ടികളുടെ റാഡിക്സ്‌ നമ്പര്‍ 7 ആയിരിയ്ക്കും. സംഖ്യാശാസ്ത്രമനുസരിച്ച് ഈ പെണ്‍കുട്ടികള്‍ക്ക് ഏറെ  പ്രത്യേകതകള്‍ ഉള്ളതായി പറയപ്പെടുന്നു...  
 
സംഖ്യാശാസ്ത്രമനുസരിച്ച്, റാഡിക്സ്‌ നമ്പര്‍ 7 ആയ പെൺകുട്ടികൾ വളരെ ഭാഗ്യവതികളാണ്. ഇത് മാത്രമല്ല, അവർ വളരെ ബുദ്ധിമതികളാണ്. ഈ പെൺകുട്ടികൾ ഏത് മേഖലയിലിറങ്ങിയാലും വിജയിക്കും. 

ഇവരുടെമേല്‍ കുബേർ ദേവന്‍റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും... !! 

സംഖ്യാ ശാസ്ത്രം അനുസരിച്ച് റാഡിക്സ്‌ നമ്പര്‍ 7 ആയ പെൺകുട്ടികൾ സമ്പത്തിന്‍റെ ദേവനായ കുബേരനാൽ പൂർണ്ണമായും അനുഗ്രഹിക്കപ്പെട്ടവരാണ്. അതിനാൽ, ഈ പെൺകുട്ടികളെ വിവാഹം കഴിക്കുമ്പോൾ, ഒരാൾക്ക് ജീവിതത്തില്‍ സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടിവരില്ല.

ഇവര്‍ ബിസിനസിൽ പേര് സമ്പാദിക്കും

സംഖ്യാശാസ്ത്രമനുസരിച്ച്, 7-ാം നമ്പറുള്ള പെൺകുട്ടികൾ സ്വന്തം ബിസിനസ് ചെയ്യുന്നതിൽ വിജയിക്കും. ഇവരുടെ മനസ്‌ ഏറെ ഏറെ ശക്തമാണ്. ഇതാണ് ഇത്തരം പെൺകുട്ടികൾ പണം സമ്പാദിക്കുന്ന കാര്യത്തിൽ ഏറെ മുന്നിലാകാൻ കാരണം.   

ഭാഗ്യം എന്നും ഇവര്‍ക്കൊപ്പം...!! 

റാഡിക്സ്‌ നമ്പര്‍ 7 ആയ പെൺകുട്ടികൾ വളരെ ഭാഗ്യവതികളാണ്. അവര്‍ വിവാഹം കഴിഞ്ഞ് ഏത് വീട്ടില്‍ എത്തിയാലും ഭാഗ്യം അവർക്കൊപ്പമാണ്. ഇത് ഭർത്താവിന് മാത്രമല്ല, മുഴുവൻ കുടുംബത്തിനും ഭാഗ്യം നൽകുന്നു.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

 

Trending News