Astrology: ശനിയാഴ്ച അറിയാതെ പോലും ഈ സാധനങ്ങള്‍ വാങ്ങരുത്, പണനഷ്ടവും ഒപ്പം ആയുസും കുറയും

ശനിയാഴ്ച ദിവസം ശനി ദേവനായി സമർപ്പിച്ചിരിക്കുന്ന ദിവസമാണ്.  ശനി ദേവൻ പ്രസാദിച്ചാൽ സമ്പത്തിനും ആരോഗ്യത്തിനും ബഹുമാനത്തിനും ഒരു കുറവുമുണ്ടാകില്ല എന്നാണ് പറയപ്പെടുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 23, 2022, 01:15 PM IST
  • ശനി ദേവൻ പ്രസാദിച്ചാൽ സമ്പത്തിനും ആരോഗ്യത്തിനും ബഹുമാനത്തിനും ഒരു കുറവുമുണ്ടാകില്ല എന്നാണ് വിശ്വാസം
Astrology: ശനിയാഴ്ച അറിയാതെ പോലും ഈ സാധനങ്ങള്‍ വാങ്ങരുത്, പണനഷ്ടവും ഒപ്പം  ആയുസും കുറയും

Astrology: ശനിയാഴ്ച ദിവസം ശനി ദേവനായി സമർപ്പിച്ചിരിക്കുന്ന ദിവസമാണ്.  ശനി ദേവൻ പ്രസാദിച്ചാൽ സമ്പത്തിനും ആരോഗ്യത്തിനും ബഹുമാനത്തിനും ഒരു കുറവുമുണ്ടാകില്ല എന്നാണ് പറയപ്പെടുന്നത്. 

ശനിയാഴ്ച  ശനിദേവന്‍റെ  പൂജ വിധിയനുസരിച്ച്  ചെയ്‌താല്‍ ഭക്തർക്ക് ഏറെ അനുഗ്രഹം ലഭിക്കും എന്നാണ് വിശ്വാസം.  ശനിയാഴ്ച  ശനിദേവനെ  പ്രസാദിപ്പിക്കും വിധമുള്ള കാര്യങ്ങള്‍ ചെയ്യണം. ഈ ദിവസം അബദ്ധവശാൽ പോലും ശനിദേവന്‍റെ കോപത്തിന് ഇരയാകേണ്ടി വരുന്ന കാര്യങ്ങള്‍ ചെയ്യരുത്.  അപ്രകാരം ചെയ്‌താല്‍  ജീവിതത്തില്‍ പണനഷ്ടവും ഒപ്പം  ആയുര്‍ ദൈര്‍ഘ്യവും കുറയും.  

Also Read:  Shukra Gochar: ഏപ്രിൽ 27 മുതൽ ഈ രാശിക്കാരുടെ ജീവിതം അടിപൊളിയാകും

ശനിയാഴ്ച ശനിദേവനെ പ്രീതിപ്പെടുത്താൻ കടുകെണ്ണയൊഴിച്ച്‌  വിളക്ക് കത്തിച്ച് ആരാധിക്കുന്നു. എന്നാല്‍, ഈ ദിവസം ആരാധനയ്‌ക്കൊപ്പം, നിങ്ങൾ ചില കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. അറിയാതെപോലും ഈ കാര്യങ്ങൾ ചെയ്യരുത്.

1.  എണ്ണ വാങ്ങരുത്

ശനിയാഴ്ചകളിൽ കടുകെണ്ണയൊഴിച്ച്  വിളക്ക് കത്തിച്ച് ശനിദേവനെ ആരാധിക്കുന്നു. എന്നാല്‍, ഈ ദിവസം അബദ്ധത്തിൽ പോലും എണ്ണ വാങ്ങാൻ പാടില്ല. ഇങ്ങനെ ചെയ്താൽ നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം.

2.  ഇരുമ്പ്

ശനിയാഴ്ചകളില്‍  ഇരുമ്പ് സാധനങ്ങൾ വാങ്ങരുത്. അപ്രകാരം ചെയ്‌താല്‍  ശനി ദേവന്‍റെ കോപത്തിന് നിങ്ങള്‍ ഇരയാകാം.

3.  കൽക്കരി

ശനിയാഴ്ചകളിൽ വീട്ടിൽ കൽക്കരിയോ അതേപോലുള്ള ഏതെങ്കിലും തരത്തിലുള്ള ഇന്ധനങ്ങള്‍ വാങ്ങാന്‍ പാടില്ല.  

Also Read:  Shani Gochar: 7 ദിവസത്തിന് ശേഷം ഈ 3 രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങും, ലഭിക്കും അപാര സമ്പത്ത്!

4.  ചൂല്‍

ശനിയാഴ്ച ചൂൽ വാങ്ങരുത്.  ഇത് വീട്ടിൽ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. അതുകൊണ്ട് ഈ ദിവസം ചൂല് വാങ്ങരുത്.

5. കറുത്ത എള്ള്  

ശനിയാഴ്ച കറുത്ത എള്ള് വാങ്ങുന്നതും ഒഴിവാക്കണം. ശനി ദശയിൽ കറുത്ത എള്ള് ദാനം ചെയ്യുന്നതിന്  പ്രത്യേക പ്രാധാന്യമുള്ളതാണ്. എന്നാൽ,  ശനിയാഴ്ച വീട്ടില്‍ കറുത്ത എള്ള് വാങ്ങിക്കൊണ്ടുവരുന്നത്‌   ശനിദേവന്‍റെ  വരവിന് തുല്യമാണ്. 

Also Read: Bad Habits: ഈ 5 ശീലങ്ങൾ നിങ്ങളെ ദാരിദ്രനാക്കും...!!

6. ഉപ്പ്

ശനിയാഴ്ച ദിവസം ഉപ്പ് വാങ്ങുന്നത് ഒഴിവാക്കണം. ശനിയാഴ്‌ച വാങ്ങുന്ന ഉപ്പ് വീട്ടിലുള്ളവരുടെ ആരോഗ്യം ഇല്ലാതാക്കും.  ശനിയാഴ്ച ഉപ്പ് വാങ്ങുന്നത് കടബാധ്യത വർദ്ധിപ്പിക്കുമെന്നും  പറയപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

Trending News