സമ്പന്നനാകണം അല്ലെങ്കിൽ ജീവിക്കാൻ വേണ്ട സമ്പത്ത് ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. അതിനായി നിരന്തരം കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നു. എന്നാൽ പലപ്പോഴും ഈ കഠിനാധ്വാനത്തിന് അർഹമായ പ്രതിഫലം ലഭിക്കാതെ പോകാറുമുണ്ട് പലർക്കും. ഹിന്ദു മതവിശ്വാസ പ്രകാരം ഓരോ ആരാധനാ മൂർത്തിയേയും ഓരോ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനായി നമ്മൾ പ്രീതിപ്പെടുത്താറജുണ്ട്. അത്തരത്തിൽ സമ്പത്ത് നേടുന്നതിന് വേണ്ടി നമ്മൾ ആരാധിക്കുന്നത് ലക്ഷ്മി ദേവിയെയും കുബേരനെയുമാണ്.
സമ്പത്ത് വർധിക്കുന്നതിനും സന്തോഷത്തോടെയുള്ള ജീവിതത്തിനുമായി നിത്യേന നമ്മൾ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. കുബേര കൃപയ്ക്കായി ചില കാര്യങ്ങൾ എപ്പോഴും മനസിൽ സൂക്ഷിക്കേണ്ടതുണ്ട്. ഭക്തരുടെ സത് കർമ്മങ്ങളിൽ കുബേരൻ ആനന്ദിക്കുകയും അവർക്ക് ഐശ്വര്യം നൽകുകയും ചെയ്യുമെന്നാണ് വിശ്വാസം. അവർക്ക് ജീവിതത്തിൽ എല്ലാ സുഖസൗകര്യങ്ങളും ലഭിക്കുന്നു.
സത്യസന്ധമായും കാര്യക്ഷമമായും ഒരാൾ കഠിനാധ്വാനം ചെയ്താൽ മാത്രമെ കുബേര കൃപ ലഭിക്കൂ. പണത്തിനും സമ്പത്തിനുമായി മറ്റുള്ളവരെ കബളിപ്പിക്കുകയോ കുറുക്കുവഴി കണ്ടെത്തുകയോ ചെയ്താൽ അത് ഒരിക്കലും ജീവിതത്തിൽ ശാശ്വതമായിരിക്കില്ല. അങ്ങനെയുള്ള പണം കൊണ്ട് ഒരിക്കലും ഗുണവുമുണ്ടാകില്ല. സത്യസന്ധമായി ഉണ്ടാക്കിയതേ നമ്മുടെ കൈവശം നിലനിൽക്കുകയുള്ളൂ.
പണം വച്ചിരിക്കുന്ന അലമാര വീടിന്റെ തെക്ക് അല്ലെങ്കിൽ തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥാപിക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ കുബേര ഭഗവാന്റെ അനുഗ്രഹം നിലനിൽക്കും. സമ്പത്ത് നേടുന്നതിനായി നിലവറയുടെ മുന്നിൽ ഒരു കണ്ണാടി വയ്ക്കുന്നത് നല്ലതാണെന്ന് വിശ്വസിക്കപ്പെടുന്നു. കണ്ണാടിയിൽ നിന്ന് പ്രതിഫലിക്കുന്ന തരത്തിൽ പണമടങ്ങിയ പെട്ടി സ്ഥാപിക്കണം. അങ്ങനെ ചെയ്യുന്നത് ഒരാളുടെ വരുമാനം വർദ്ധിപ്പിക്കുമെന്ന് പറയപ്പെടുന്നു.
മറ്റുള്ളവരിൽ നിന്ന് സേവനങ്ങൾ സൗജന്യമായി സ്വീകരിക്കുകയോ മറ്റൊരാൾക്ക് സൗജന്യമായി സേവനം നൽകുകയോ ചെയ്യരുത്. ഒരു ജോലി വാങ്ങുകയാണെങ്കിൽ അതിൽ ഉൾപ്പെട്ട വ്യക്തിക്ക് പണം നൽകുക. അതുപോലെ നമ്മൾ എന്തെങ്കിലും ജോലി ചെയ്താൽ അതിനുള്ള കൂലി വാങ്ങിക്കണം. ഓരോ മാസവും നിങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം ചാരിറ്റിക്കായി സംഭാവന ചെയ്യുക. ദാനം ചെയ്യുന്നതിലൂടെ ലക്ഷ്മി ദേവിയുടെയും കുബേരന്റെയും അനുഗ്രഹം ലഭിക്കും. ഇതോടെ, ഒരു വ്യക്തിയുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകും. വീട്ടിലും പുറത്തും സ്ത്രീകളെ ബഹുമാനിക്കുക. ലക്ഷ്മീദേവിയുടെ രൂപമായാണ് സ്ത്രീകളെ കണക്കാക്കുന്നത്. സ്ത്രീകളെ അനാദരിച്ചാൽ ലക്ഷ്മി ദേവി കോപിക്കും.
ആരാധനയ്‌ക്കൊപ്പം കുബേര മന്ത്രം ചൊല്ലുന്നതും ഭാഗ്യം നല്‍കും. നിത്യവും കുബേര മന്ത്രം ജപിച്ചാല്‍ കുബേര പ്രീതിയും അതുവഴി ജീവിതത്തില്‍ സമ്പത്തും ലഭിക്കുമെന്നാണ് വിശ്വാസം. ഏറെ ഫലസിദ്ധിയുള്ള ഈ മന്ത്രം തെറ്റായി ജപിക്കാനും പാടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...