Mangal Ketu Yuti: ഈ രാശിക്കാരുടെ സമയം ഇന്നു മുതൽ തിളങ്ങും, വരുന്ന 27 ദിവസത്തേക്ക് പിടിച്ചാൽ കിട്ടില്ല!

Mars Transit 2023 in Libra: ഒക്ടോബർ 3 ആയ ഇന്ന്  ചൊവ്വ തുലാം രാശിയിൽ പ്രവേശിക്കും. തുലാം രാശിയിലേക്കുള്ള ചൊവ്വയുടെ പ്രവേശനം ചൊവ്വ-കേതുവുമായി ഒരു സംയോഗം സൃഷ്ടിക്കും.

Written by - Ajitha Kumari | Last Updated : Oct 3, 2023, 08:52 AM IST
  • ഒക്ടോബർ 3 ആയ ഇന്ന് ചൊവ്വ തുലാം രാശിയിൽ പ്രവേശിക്കും
  • തുലാം രാശിയിലേക്കുള്ള ചൊവ്വയുടെ പ്രവേശനം ചൊവ്വ-കേതുവുമായി ഒരു സംയോഗം സൃഷ്ടിക്കും
Mangal Ketu Yuti: ഈ രാശിക്കാരുടെ സമയം ഇന്നു മുതൽ തിളങ്ങും, വരുന്ന 27 ദിവസത്തേക്ക് പിടിച്ചാൽ കിട്ടില്ല!

Mangal Ketu Yuti 2023 in Tula: ജ്യോതിഷത്തിൽ ചൊവ്വയെ ധൈര്യം, ഭൂമി, വിവാഹം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. ചൊവ്വ ശുഭഭാവത്തിൽ നിന്നാൽ ആ വ്യക്തി ധീരനും ഭൂമിക്കും സ്വത്തിനും ഉടമയായിയും തീരും. ഇന്ന് ചൊവ്വ തുലാം രാശിയിൽ സംക്രമിക്കും. ക്രൂര ഗ്രഹമായ കേതുവിന്റെ സാന്നിധ്യമുള്ള തുലാം രാശിയിലേക്ക് ചൊവ്വ പ്രവേശിക്കുന്നതിലൂടെ തുലാം രാശിയിൽ ചൊവ്വയുടെയും കേതുവിന്റെയും സംയോഗം രൂപപ്പെടും. വളരെ ഫലപ്രദമായ 2 ഗ്രഹങ്ങളായ ചൊവ്വയും കേതുവും കൂടിച്ചേരുന്നത് എല്ലാ 12 രാശികളേയും ബാധിക്കും. എന്നിരുന്നാലും ഈ 3 രാശിക്കാർക്ക് ചൊവ്വ-കേതു സംയോജനം വളരെ അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ ആരംഭിക്കുകയും അവരുടെ സമ്പത്ത് വർദ്ധിക്കുകയും ചെയ്യും.

Also Read:  4 രാശിക്കാരുടെ ഭാഗ്യം 2024 ൽ തെളിയും, ലഭിക്കും വാൻ ധനലാഭം ഒപ്പം തൊഴിലിൽ പുരോഗതിയും!

 

കന്നി (Virgo): ചൊവ്വയും കേതുവും കൂടിച്ചേരുന്നത് കന്നി രാശിക്കാർക്ക് ഗുണം ചെയ്യും. ഇത്തരക്കാർക്ക് എവിടെ നിന്നെങ്കിലും അപ്രതീക്ഷിതമായി പണം ലഭിക്കും ഇതിലൂടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. തൊഴിൽ മാറ്റത്തിനും പുരോഗതിക്കും വേണ്ടിയുള്ള പദ്ധതികൾ വിജയിക്കും. ബിസിനസുകാരുടെ കുടുങ്ങികിടക്കുന്ന പണം തിരികെ ലഭിക്കും. നിങ്ങളുടെ സംഭാഷണ ശൈലിയിലെ മെച്ചപ്പെടുത്തൽ ആളുകൾക്ക് മതിപ്പുളവാക്കും. മാധ്യമങ്ങൾ, വിദ്യാഭ്യാസം, മാർക്കറ്റിംഗ്, ക്രിയേറ്റീവ് പ്രൊഫഷനുകൾ എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം പ്രത്യേകിച്ചും അനുകൂലമാണ്.

തുലാം (Libra): തുലാം രാശിയിലാണ് ചൊവ്വ-കേതു സംയോഗം രൂപപ്പെടുന്നത് ഇത് ഈ രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും. ഈ രാശിക്കാർക്ക് ആത്മവിശ്വാസം വർദ്ധിക്കും. ഒന്നിനുപുറകെ ഒന്നായി നിങ്ങൾ ജോലികൾ വേഗത്തിൽ പൂർത്തിയാക്കും. കരിയറിലെ പുരോഗതിക്കുള്ള വഴികൾ തുറക്കും. ഒരു വലിയ സ്ഥാനവും ശമ്പളവും നേടുന്നതിൽ നിങ്ങൾ വിജയിക്കും. പുതിയ ജോലി തുടങ്ങാണ് യോഗം. നിങ്ങളുടെ ഏത് വലിയ ആഗ്രഹവും ഈ സമയം പൂർത്തീകരിക്കപ്പെടാം. വസ്തു വാങ്ങാണ് യോഗം.

Also Read: ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് തെളിയും, ഹനുമാന്റെ അനുഗ്രഹം ഇവരിൽ എപ്പോഴും വർഷിക്കും!

 

കുംഭം (Aquarius): കുംഭം രാശിക്കാർക്ക് ചൊവ്വയും കേതുവും കൂടിച്ചേരുന്നത് ഭാഗ്യം കൊണ്ടുവരും. നിങ്ങളുടെ മുടങ്ങിക്കിടന്ന ജോലികൾ ഈ സമയം പൂർത്തീകരിക്കും. ഏറെ നാളായി കാത്തിരുന്ന വിജയം വന്നുചേരും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ജോലി ലഭിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം  പണം ലഭിക്കുന്നതിലൂടെ നിങ്ങൾക്ക് ആശ്വാസമുണ്ടാകും.  വിദേശയാത്ര പോകാണ് അവസരം ലഭിക്കും. കുടുംബ ബന്ധങ്ങൾ കൂടുതൽ ശക്തമാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News