Suicide: ഭാര്യയെ വെട്ടിയ ശേഷം കിണറ്റിൽ ചാടിയ ഭർത്താവ് മരിച്ചു; സാമ്പത്തിക ബാധ്യതമൂലമെന്ന് കുടുംബം

Thiruvananthapuram: വെള്ളനാട് കുളക്കോട് സുനു ഭവനിൽ സുധാകരൻ (68) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Dec 7, 2023, 03:17 PM IST
  • കുടുംബ പ്രശ്നമാണ് കാരണമെന്ന് പോലീസ് പറഞ്ഞു
  • സാമ്പത്തിക ബാധ്യതയെ തുടർന്ന് പിതാവ് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നതായി മകൾ പറയുന്നു
  • അമ്മയെ കൊന്ന് ആത്മഹത്യ ചെയ്യുമെന്ന് പിതാവ് പറഞ്ഞിരുന്നതായി മകൾ സുനിത പറഞ്ഞു
Suicide: ഭാര്യയെ വെട്ടിയ ശേഷം കിണറ്റിൽ ചാടിയ ഭർത്താവ് മരിച്ചു; സാമ്പത്തിക ബാധ്യതമൂലമെന്ന് കുടുംബം

തിരുവനന്തപുരം: ഭാര്യയെ വെട്ടിയ ശേഷം കിണറ്റിൽ ചാടിയ ഭർത്താവ് മരിച്ചു. വെള്ളനാട് കുളക്കോട് സുനു ഭവനിൽ സുധാകരൻ (68) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.30 ഓടെയാണ് ഭാര്യ വിജയകുമാരിയെ (62) വെട്ടി പരിക്കേൽപ്പിച്ചതിന് ശേഷം സുധാകരൻ കിണറ്റിൽ ചാടിയത്.

മാനസിക അസ്വാസ്ഥ്യമുള്ള വിജയകുമാരിയുടെ തലയ്ക്കാണ് പരിക്കേറ്റത്. സംഭവത്തിന് ശേഷം സുധാകരൻ കിണറ്റിൻ ചാടുകയായിരുന്നു എന്ന്  ദൃക്സാക്ഷികൾ പറഞ്ഞു. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ അപകടനില തരണം ചെയ്തു. ഇപ്പോഴും ആശുപത്രിയിൽ  ചികിത്സയിൽ തുടരുകയാണ്.

കുടുംബ പ്രശ്നമാണ് കാരണമെന്ന് പോലീസ് പറഞ്ഞു. സാമ്പത്തിക ബാധ്യതയെ തുടർന്ന് പിതാവ് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നതായി മകൾ പറയുന്നു. അമ്മയെ കൊന്ന് ആത്മഹത്യ ചെയ്യുമെന്ന് പിതാവ് പറഞ്ഞിരുന്നതായി മകൾ സുനിത പറഞ്ഞു. വർഷങ്ങളായി വെള്ളനാട് ടൗണിൽ ടെക്സ്റ്റയി കട നടത്തി വരികയായിരുന്നു സുധാകരൻ.

കോവിഡ് വന്നതോടെ ബിസിനസ് നടക്കാതെ കടം കയറി. കയ്യിൽ ഉണ്ടായിരുന്ന പണവും സ്വർണവും വിറ്റ് കടം വീട്ടി. തുടർന്ന് ബന്ധുവിൽ നിന്ന് ലക്ഷങ്ങൾ കൈ വായ്പ എടുത്ത് ബാക്കി കടം വീട്ടി. ടെക്സ്റ്റൈൽസ് തുടർന്ന് നടത്തിയെങ്കിലും വീണ്ടും നഷ്ടങ്ങൾ ഉണ്ടായി. ശേഷം കട മതിയാക്കി മറ്റ് ജോലികൾ ചെയ്ത് കുടുംബം പുലർത്തി വരുന്നതിനിടെയാണ് പണം നൽകിയ ബന്ധു കോടതിയെ സമീപിച്ച് വസ്തുവകകൾ കോടതി മുഖാന്തിരം അറ്റാച്ച് ചെയ്തത്.

ALSO READ: സ്വിമ്മിംഗ് പൂളിൽ വീട്ടമ്മയുടെ കത്തിക്കരിഞ്ഞ ജഡം: അന്വേഷണം ആരംഭിച്ച് പോലീസ്

ബാങ്കിൽ നിന്ന് വായ്പ എടുത്ത് ബന്ധുവിൻ്റെ കടം  വീട്ടാനായി ബാങ്കിനെ സമീപിച്ചപ്പോഴാണ് വസ്തു അറ്റാച്ച് ചെയ്തത് അറിയുന്നത്. ഇതേ തുടർന്നാണ് ഭാര്യ വിജയകുമാരിയുടെ മാനസിക നില തെറ്റിയതെന്ന് മകൾ സുനിത പറയുന്നു. കഴിഞ്ഞ മൂന്നാം തിയതി രാത്രി എട്ടരയോടെ ഭാര്യയെ വെട്ടുകത്തിയുടെ മറു ഭാഗം വച്ച് തലയുടെ പിന്നിൽ വെട്ടിയ ശേഷം വീട്ടിലെ കിണറ്റിൽ ചാടി സുധാകരൻ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് അഗ്നിശമന സേന എത്തി സുധാകരനെ പുറത്തെടുത്തു. ഉടൻ തന്നെ ഇരുവരെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സുധാകരൻ വ്യാഴാഴ്ച പുലർച്ചെ 3.15ന് മരണപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News