Murder: തിരുവനന്തപുരം പൂജപ്പുരയിലെ ബാറിൽ മധ്യവയസ്കനെ അടിച്ചുകൊന്നു

Thiruvananthapuram: പൂന്തുറ സ്വദേശിയായ വിമുക്തഭടൻ പ്രദീപ് (54) ആണ് കൊല്ലപ്പെട്ടത്. വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആറംഗ സംഘമാണ് മർദിച്ചത്.

Written by - Zee Malayalam News Desk | Last Updated : Nov 8, 2023, 06:02 PM IST
  • ഷംനാദ്, ജെറിൻ, രദീപ് എന്നിവരാണ് പിടിയിലായത്
  • മൂന്ന് പേർക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
  • പൂജപ്പുര പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Murder: തിരുവനന്തപുരം പൂജപ്പുരയിലെ ബാറിൽ മധ്യവയസ്കനെ അടിച്ചുകൊന്നു

തിരുവനന്തപുരം: പൂജപ്പുരയിലെ ബാറിൽ മധ്യവയസ്കനെ അടിച്ചുകൊന്നു. പൂന്തുറ സ്വദേശിയായ വിമുക്തഭടൻ പ്രദീപ് (54) ആണ് കൊല്ലപ്പെട്ടത്. വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആറംഗ സംഘമാണ് മർദിച്ചത്. ഇവരിൽ മൂന്ന് പേർ പിടിയിലായി. ഷംനാദ്, ജെറിൻ, രദീപ് എന്നിവരാണ് പിടിയിലായത്. മൂന്ന് പേർക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പൂജപ്പുര പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജയിലിൽ നിന്നും ഇറങ്ങിയ പ്രതി രണ്ടു യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു; രണ്ടു സ്ത്രീകൾക്കും പരിക്ക്

തിരുവനന്തപുരം: കാട്ടാക്കട മലയിൻകീഴ് അണപ്പാട് കുഴുമത്ത് ജയിലിൽ നിന്നും ഇറങ്ങിയ പ്രതി യുവാക്കളെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു. മോഷണക്കേസിൽ ഉൾപ്പടെ നിരവധി കേസുകളിൽ ഉൾപ്പെട്ട തക്കുടു എന്ന അഭിഷേകും ഇയാൾക്കു ഒപ്പം ഉണ്ടായിരുന്ന യുവാവും ആണ് ആക്രമണം നടത്തിയത്.

മോഷണക്കേസിൽ പോലീസ് അറസ്റ്റ് ചെയ്‌ത വാർത്ത ഫെയ്സ്ബുക്കിൽ അരുൺ കുമാർ (38) ഷെയർ ചെയ്‌തതിന്റെ വൈരാഗ്യത്തെ തുടർന്നാണ് അഭിഷേക് അയൽവാസിയായ അരുൺ കുമാറിനെ കുത്തിയും വെട്ടിയും പരിക്കേൽപ്പിച്ചത്. അരുൺകുമാറിന്റെ ഭാര്യ അശ്വതി (27) അടുത്ത വീട്ടിൽ എത്തി വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ശ്രീനാഥ് (42) ഓടി എത്തിയപ്പോൾ ഇയാളെയും കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു.

അരുൺ കുമാറിന്റെ മാതാവ് ശോഭന കുമാരിയെ (65) നിലത്തു തള്ളിയിട്ടു ചവിട്ടുകയും, അശ്വതിയെ മർദ്ദിക്കുകയും ചെയ്തുവെന്ന് പോലീസിൽ കൊടുത്ത പരാതിയിൽ പറയുന്നു. പരിക്കേറ്റ നാലുപേരും മെഡിക്കൽ കോളേജ് ആശുപത്രയിൽ ചികിത്സയിലാണ്. അതേസമയം, ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം അരുണിനെ വകവരുത്തുമെന്ന്  അഭിഷേക് ഭീഷണിപ്പെടുത്തിയിരുന്നു.

മൂന്ന് മാസം മുമ്പ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി ഇന്നലെ രാത്രി എട്ടു മണിയോടെ അതിക്രമിച്ച് വിട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ടാണ് അരുൺ കുമാറിനെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചത്. മലയിൻകീഴ് പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News