Kochi Metro: കൊച്ചി മെട്രോയുടെ വാർഷികത്തിൽ ടിക്കറ്റ് നിരക്കിൽ ഇളവ്; എവിടെ പോകാനും 20 രൂപ മാത്രം

Kochi Metro ticket price offer: കൊച്ചി മെട്രോയുടെ വാർഷിക ദിനമായ ജൂൺ പതിനേഴിന് യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഇളവുണ്ടാകും. അന്നേദിവസം എത്ര ദൂരത്തിലും കൊച്ചി മെട്രോയിൽ 20 രൂപ നിരക്കിൽ യാത്ര ചെയ്യാം.

Written by - Zee Malayalam News Desk | Last Updated : Jun 14, 2023, 10:47 AM IST
  • മിനിമം ടിക്കറ്റ് നിരക്കായ 10 രൂപയും ഈ ദിവസം തുടരും
  • 30, 40, 50, 60 രൂപ വരുന്ന ടിക്കറ്റുകൾക്ക് പകരം പതിനേഴാം തിയതി 20 രൂപ മാത്രം നൽകി ഒരു തവണ യാത്ര ചെയ്യാം
  • എത്ര ദൂരത്തേക്കും ഇതേ നിരക്ക് മാത്രമേ ഈടാക്കൂ
Kochi Metro: കൊച്ചി മെട്രോയുടെ വാർഷികത്തിൽ ടിക്കറ്റ് നിരക്കിൽ ഇളവ്; എവിടെ പോകാനും 20 രൂപ മാത്രം

കൊച്ചി: കൊച്ചി മെട്രോ ആറാം വാർഷികത്തിന്റെ ഭാ​ഗമായി യാത്രാ നിരക്കിൽ ഇളവ് നൽകുന്നു. കൊച്ചി മെട്രോയുടെ വാർഷിക ദിനമായ ജൂൺ പതിനേഴിന് യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഇളവുണ്ടാകും. അന്നേദിവസം എത്ര ദൂരത്തിലും കൊച്ചി മെട്രോയിൽ 20 രൂപ നിരക്കിൽ യാത്ര ചെയ്യാം. മിനിമം ടിക്കറ്റ് നിരക്കായ 10 രൂപയും ഈ ദിവസം തുടരും.

30, 40, 50, 60 രൂപ വരുന്ന ടിക്കറ്റുകൾക്ക് പകരം പതിനേഴാം തിയതി 20 രൂപ മാത്രം നൽകി ഒരു തവണ യാത്ര ചെയ്യാം. എത്ര ദൂരത്തേക്കും ഇതേ നിരക്ക് മാത്രമേ ഈടാക്കൂ. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് കൊച്ചി മെട്രോ ഇക്കാര്യം അറിയിച്ചത്. സാധാരണ കൊച്ചി മെട്രോയിൽ മിനിമം ടിക്കറ്റ് നിരക്ക് 10 രൂപയും പിന്നീടുള്ള ഓരോ പോയിന്റിനും 10 രൂപ വീതം കൂട്ടി 10, 20, 30, 40 എന്നീ നിലയിലുമാണ് ടിക്കറ്റ് നിരക്ക്.

കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

കൊച്ചി മെട്രോയുടെ പിറന്നാൾ ദിനമായ ജൂൺ പതിനേഴിന് യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ ഇളവുണ്ടാകും. അന്നേദിവസം 20 രൂപ നിരക്കിൽ കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം. മിനിമം ടിക്കറ്റ് നിരക്കായ 10 രൂപ അന്നേ ദിവസം തുടരും. 30,40,50,60 രൂപ വരുന്ന ടിക്കറ്റുകൾക്ക് പകരം പതിനേഴാം തീയതി വെറും 20 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും ഒരു തവണ യാത്ര ചെയ്യാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News