ആങ് സാന്‍ സ്യൂചിയുടെ (Aung San Suu Kyi)പാർട്ടി ആസ്ഥാനത്തിന് നേരെ വെള്ളിയാഴ്ച്ച ബോംബാക്രമണം നടത്തി. ബോംബേറിനെ തുടർന്ന് പാർട്ടി ആസ്ഥാനത്ത് തീ പടരുകയായിരുന്നുവെന്ന് പാർട്ടി പ്രവർത്തകൻ അറിയിച്ചു. പാർട്ടിയുടെ യാങ്കോണിലെ ആസ്ഥാനത്തേക്ക് വെളുപ്പിന് 4 മണിയോടെയാണ് ആക്രമക്കാരികൾ ബോംബെറിഞ്ഞത്. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ 5 മണിയോടെ തന്നെ തീ അണച്ചു.
തീ പിടുത്തം (Fire) കണ്ട പരിസരവാസികളാണ് അഗ്നിശമന സേനയെ വിവരം അറിയിച്ചത്. ഓഫീസിന്റെ മുൻ വശം മാത്രമാണ് കത്തി നശിച്ചത്. പാർട്ടിയിലെ മുതിർന്ന നേതാക്കൾ തീ പിടുത്തതിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ ആഘാതം പരിശോധിക്കാൻ ആരംഭിച്ച് കഴിഞ്ഞുവെന്ന് പാർട്ടി പ്രവർത്തകർ അറിയിച്ചു. പാർട്ടി പ്രവർത്തകർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ആരാണ് ചെയ്തതെന്നും കാരണമെന്താണെന്നും അറിയില്ലെന്ന് ഒരു മുതിർന്ന പാർട്ടി നേതാവ് അറിയിച്ചു.
ALSO READ: Good News : കോവിഡിനെതിരെ ഗുളിക രൂപത്തിൽ മരുന്നുമായി ഫൈസർ, മനുഷ്യരിലുള്ള പരീക്ഷണം ആരംഭിച്ചു
മ്യാന്മാർ (Myanmar) ആർമിഡ് ഫോഴ്‌സസ് ഡേ ആചരിക്കുന്നതിന്റെ ഭാഗമായി പരേഡ് സംഘടിപ്പിക്കാൻ ഇരിക്കുന്ന ദിവസം തന്നെയാണ് ആക്രമണം ഉണ്ടായത്. ഫെബ്രുവരി ഒന്നിനാണ് ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിച്ച് മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്ക് കടന്നത്. പട്ടാള ഭരണത്തിനെതിരെ മ്യാന്മറിൽ പ്രതിഷേധം തുടർന്ന് വരികയാണ്. മ്യാന്‍മര്‍ ദേശീയ നേതാവും സമാധാന നൊബേല്‍ ജേതാവുമായ Aung San Suu Kyi യേയും പ്രസിഡന്റ് വിന്‍ വിന്‍ മയന്റും ഉള്‍പ്പെടെയുള്ളവരെ സൈന്യം തടങ്കലിലാക്കുകയും ചെയ്തു.
ALSO READ: North Korea രണ്ട് ഹ്രസ്വ ദൂര മിസൈലുകൾ കൂടി പരീക്ഷിച്ചുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു
തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിൽ കയറാൻ തയ്യാറെടുത്തിരിക്കവെയാണ് പട്ടാളം അധികാരം പിടിച്ചെടുത്തത്. മാത്രമല്ല രാജ്യത്തെ ഔദ്യോഗിക ടിവി, റേഡിയോ ഉള്‍പ്പടെയുള്ള ആശയവിനിമയ മാധ്യമങ്ങളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിരുന്നു. തങ്ങൾക്ക് പട്ടാള ഭരണം വേണ്ടെന്നും ജനാധിപത്യം മതിയിയെന്നുമാണ് പ്രതിഷേധിക്കുന്നവരുടെ (Protestors) ആവശ്യം. പ്രതിഷേധത്തിന്റെ ആദ്യഘട്ടത്തിൽ മ്യാന്മറിൽ ഇന്റർനെറ്റും ഫോൺ സർവീസുകളും നിർത്തിവെച്ചിരുന്നെങ്കിലും പിറ്റേ ദിവസം പുനസ്ഥാപിച്ചു.
ALSO READ: Yemen പ്രതിസന്ധിക്ക് പരിഹാരം മുന്നോട്ട് വെച്ച് Saudi Arabia, ഹൂതികളുടെ തീരുമാനം കാത്തി Gulf
ഇത് കൂടാതെ പ്രതിഷേധത്തെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി ഈ പ്രതിഷേധങ്ങളും അനുബന്ധ പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയാതിരിക്കാൻ മാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. മ്യാൻമറിലെ 5 പ്രാദേശിക മാധ്യമങ്ങളുടെ ലൈസൻസ് റദ്ധാക്കിയതായി ആണ് മ്യാന്മാർ സൈനിക ഭരണകൂടം (Military Coup) അറിയിച്ചിരുന്നു. മിസ്‌സീമ, ഡിവിബി, ഖിത് തിത് മീഡിയ, മ്യാന്മാർ നൗ, 7ഡേ ന്യൂസ് എന്നീ മാധ്യമങ്ങളുടെ ലൈസൻസാണ് റദ്ധാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...