Mississippi Tornado: അമേരിക്കയിലെ മിസിസിപ്പിയിൽ ചുഴലിക്കാറ്റ്; 26 മരണം, ഹൃദയഭേദകമെന്ന് പ്രസിഡന്റ് ജോ ബൈഡൻ

Mississippi Tornado News: 113 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. രക്ഷാപ്രവർത്തനത്തിനുള്ള ടീമുകളെ വിന്യസിച്ചതായി മിസിസിപ്പി എമർജൻസി മാനേജ്‌മെന്റ് ഏജൻസി ട്വിറ്ററിലൂടെ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 26, 2023, 07:05 AM IST
  • അതിശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് 23 പേർ മരിക്കുകയും നാല് പേരെ കാണാതാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു
  • മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്
  • മിസിസിപ്പിയിലെ ജാക്‌സണിൽ നിന്ന് 96 കിലോമീറ്റർ വടക്കുകിഴക്കായി ചുഴലിക്കാറ്റ് നാശം വിതച്ചതായി ദേശീയ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചു
Mississippi Tornado: അമേരിക്കയിലെ മിസിസിപ്പിയിൽ ചുഴലിക്കാറ്റ്; 26 മരണം, ഹൃദയഭേദകമെന്ന് പ്രസിഡന്റ് ജോ ബൈഡൻ

മിസിസിപ്പി: യുഎസിലെ മിസിസിപ്പിയിൽ വിവിധ ഭാഗങ്ങളിൽ ശക്തമായ ചുഴലിക്കാറ്റ് വീശി. ചുഴലിക്കാറ്റിനെ തുടർന്ന് മിസിസിപ്പിയിൽ 23 പേരോളം മരിച്ചതായാണ് റിപ്പോർട്ട്. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. ചുഴലിക്കാറ്റ് ബാധിത പ്രദേശത്തുള്ളവരെ സഹായിക്കാൻ പ്രാദേശിക, സംസ്ഥാന ഏജൻസികളിൽ നിന്ന് രക്ഷാപ്രവർത്തനത്തിനുള്ള ടീമുകളെ വിന്യസിച്ചതായി മിസിസിപ്പി എമർജൻസി മാനേജ്‌മെന്റ് ഏജൻസി ട്വിറ്ററിലൂടെ അറിയിച്ചു.

രാത്രിയിൽ വീശിയ അതിശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് 23 പേർ മരിക്കുകയും നാല് പേരെ കാണാതാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മിസിസിപ്പിയിലെ ജാക്‌സണിൽ നിന്ന് 96 കിലോമീറ്റർ വടക്കുകിഴക്കായി ചുഴലിക്കാറ്റ് നാശം വിതച്ചതായി ദേശീയ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചു.

113 കിലോമീറ്റർ വേഗതയിൽ വടക്കുകിഴക്ക് വീശിയടിക്കുന്ന ചുഴലിക്കാറ്റ് ദുർബലമാകാതെ, വിനോന, അമോറി എന്നിവയുൾപ്പെടെയുള്ള പട്ടണങ്ങളിലൂടെ അലബാമയിലേക്ക് പ്രവേശിച്ചതിനാൽ ഗ്രാമീണ പട്ടണങ്ങളായ സിൽവർ സിറ്റിയിലും റോളിംഗ് ഫോർക്കിലും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. റോളിംഗ് ഫോർക്ക് ന​ഗരം വലിയ നാശനഷ്ടം നേരിട്ടതായി റോളിംഗ് ഫോർക്ക് മേയർ എൽഡ്രിഡ്ജ് വാക്കർ സിഎൻഎന്നിനോട് പറഞ്ഞു. 

രാവിലെ ചിത്രീകരിച്ച വീഡിയോയിൽ വീടുകൾ അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങളായി മാറിയതും കാറുകൾ മറിഞ്ഞുകിടക്കുന്നതും മരങ്ങൾ കടപുഴകി വീണതുമെല്ലാമാണ് കാണാൻ സാധിച്ചത്. ഗോൾഫ് ബോളുകളോളം വലിയ ആലിപ്പഴം വീഴ്ചയുമുണ്ടായി. സിൽവർ സിറ്റി, റോളിംഗ് ഫോർക്ക് പട്ടണങ്ങളിൽ നിന്ന് വടക്കുകിഴക്ക് ഭാഗത്തേക്ക് 113 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News