Geneva: ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി വീണ്ടും ലോകാരോഗ്യസംഘടന...
Novel Corona Virus ചൈനയിലെ വുഹാന്‍ വൈറോളജി ലാബോറട്ടറിയില്‍ നിന്ന് പടര്‍ന്നതാണെന്നതിന് നിലവില്‍ യാതൊരു തെളിവുകളൊന്നുമില്ലെന്ന് ലോകാരോഗ്യസംഘടന (World Health Oraganisation) ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
ലോകത്താകമാനം കൊറോണ വൈറസ് (Corona Virus) പടര്‍ന്നതിന് പിന്നാലെ, ചൈനയ്ക്ക് നേരെ ആരോപണമുയര്‍ന്നിരുന്നു. ചൈനയിലെ വുഹാന്‍ ലാബില്‍ നിന്ന് വൈറസ് ചോര്‍ന്നതെന്നായിരുന്നു അമേരിക്കയടക്കം നിരവധി രാജ്യങ്ങള്‍ ആരോപണമുന്നയിച്ചത്.
അതേസമയം, ലോകത്താകമാനം കോവിഡ് പടര്‍ന്നു പിടിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് വൈറസിന്‍റെ ഉറവിടം തേടി ലോകാരോഗ്യസംഘടനയുടെ വിദഗ്ധസംഘം ചൈനയില്‍ എത്തിയത്. തുടക്കത്തില്‍ സംഘത്തിന് പ്രവേശനാനുമതി നിഷേധിച്ച ചൈന പിന്നീട് അനുമതി നല്‍കുകയായിരുന്നു.
Corona Virusന്‍റെ ഉത്ഭവം സംബന്ധിച്ച് തെളിവ് കണ്ടെത്താനായില്ലെന്ന് WHO മുന്‍പും വ്യക്തമാക്കിയിരുന്നു. ശേഷമാണ് ലബോറട്ടറിയില്‍ നിന്ന് കൊറോണ വൈറസ് ചോര്‍ന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കി നാലംഗ വിദഗ്ധ സംഘം എത്തിയിരിയ്ക്കുന്നത്. ചൈനയില്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ നടക്കുന്ന മാംസ വ്യാപാരമായിരിക്കാം മഹാമാരിക്ക് കാരണമായതെന്നാണ് ഇപ്പോള്‍ വിദഗ്ധരുടെ അനുമാനം.
അതേസമയം, വുഹാനിലെ വന്യജീവി മാര്‍ക്കറ്റും വൈറസുകളെ വഹിക്കുന്ന വവ്വാലുകളുളള പ്രദേശങ്ങളും തമ്മിലുളള ഒരു 'ലിങ്ക്' തങ്ങള്‍ക്ക് കണ്ടെത്താനായതായും വിദഗ്ധര്‍ പറയുന്നു. ചൈനയില്‍ ആദ്യം കോവിഡ് ബാധ സ്ഥിരീകരിക്കുന്നത് വുഹാന്‍ മാര്‍ക്കറ്റിലെത്തിയവര്‍ക്കാണ്.
ഒരുമാസം നീണ്ടുനിന്ന അന്വേഷണമാണ് വിദഗ്ധരുടെ സംഘം നടത്തിയത്. എന്നാല്‍ അന്വേഷണത്തില്‍ വൈറസിനെ മനഃപൂര്‍വം സൃഷ്ടിച്ചതാണെന്ന് തെളിയിക്കാനുളള യാതൊരു തെളിവുകളും തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
മുന്‍പും വൈറസ് വ്യാപനത്തില്‍ ചൈനയെ കുറ്റപ്പെടുത്താതെയുള്ള നിലപാടായിരുന്നു ലോകാരോഗ്യസംഘടന സ്വീകരിച്ചത്. Corona Virusന്‍റെ ഉത്ഭവം സംബന്ധിച്ച് തെളിവില്ല എന്നായിരുന്നു സംഘം വ്യക്തമാക്കിയത്.
2019 അവസാനത്തോടെയാണ് ചൈനയിലെ വുഹാനില്‍ നിന്നും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. രോഗവ്യാപനം സംബന്ധിച്ച അന്വേഷണം വേണമെന്ന അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ചൈന ഏറെ വൈകിയെങ്കിലും അന്വേഷണത്തിന് അനുവദിച്ചത്. വൈറസിന്‍റെ ഉത്ഭവം അന്വേഷിച്ച് കണ്ടെത്തുന്നതിനായി ലോകാരോഗ്യ സംഘടനയുടെ പത്തംഗ സംഘമാണ് ചൈനയില്‍ എത്തിയത്.
വുഹാനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി, ഹൂബെയ് ആശുപത്രി, വുഹാനിലെ ഏറ്റവും വലിയ മാര്‍ക്കറ്റായ മായ്ഷാസൂ, ജിന്‍യിന്റാന്‍ ആശുപത്രി എന്നിവിടങ്ങളില്‍ സംഘം പരിശോധന നടത്തിയിരുന്നു. WHOയുടെ പരിശോധനയുടെ ഫലമായുള്ള റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയായിരുന്നു ലോകം.
Also read: കൊറോണയേക്കാള്‍ ഭീകരന്‍, എബോളയേക്കാള്‍ അതിവിനാശകാരി, വരുന്നു Disease X..!
ലോകത്താദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത് ചൈനയിലെ വുഹാനിലാണ് എന്നതിനാലാണ് സംഘം വുഹാന്‍ സന്ദര്‍ശിച്ചത്. വുഹാന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് കോവിഡിന്‍റെ ഉത്ഭവസ്ഥാനം എന്ന ആരോപണം തുടക്കം മുതല്‍ക്കെ അമേരിക്കയടക്കം നിരവധി രാജ്യങ്ങള്‍ ഉയര്‍ത്തി യിരുന്നു. എന്നാല്‍, ചൈന അതെല്ലാം നിഷേധിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.