Washington DC : അമേരിക്കയുടെ പ്രസിഡന്റായതിന് ശേഷം Joe Biden നും യുഎസിന്റെ പ്രഥമ വനിത Jill Biden നും White House ലേക്ക് മാറിയപ്പോൾ കൂടെ രണ്ട് പേരും കൂടി വന്നിരുന്നു. ഇരുവരുടെയും വളർത്ത് നായകളായ ച്യാമ്പും മേജറുമാണ് യുഎസിന്റെ പ്രസിഡന്റിനോടും പ്രഥമ വനിതയോടൊപ്പെ വൈറ്റ് ഹൗസിൽ എത്തിയത്.
ച്യാമ്പ് 2008ലാണ് ബൈഡന്റെ കുടുംബത്തിലെത്തിയത്. മേജറാകട്ടെ ഇരുവരുടെ കൂടെ എത്തിയട്ട് മൂന്ന് വർഷം മാത്രമെ ആയിട്ടുള്ളൂ. എന്നാലും ബൈഡനും ജില്ലും ഏറ്റവും പ്രിയപ്പെട്ടവരാണ് ഇരുവരും.
ഇതിൽ മേജറാണ് അമേരിക്കൻ ചരിത്രത്തിൽ പ്രസിഡന്റിന്റെ വസതിയിൽ താമസിക്കുന്ന രക്ഷപ്പെടുത്തിയ ദത്തെടുത്ത ആദ്യ നായ.
എന്നാൽ മേജറിന്റെയും ചാമ്പിന്റെയും വൈറ്റ് ഹൗസിലെ താമസം ഉടൻ അവസാനിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. നിലവിൽ ഇരുവരെയും വൈറ്റ് ഹൗസിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയാണ്. കാരണം വേറെയൊന്നുമല്ല പ്രസിഡന്റിലെ വസതിയിലെ ചില സുരക്ഷ ഉദ്യോഗസ്ഥരെ മേജർ കടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്.
ALSO READ: United States: മലയാളിയായ മജു വർഗീസിനെ Joe Biden ന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി നിയമിച്ചു
ജർമൻ ഷെപ്പേർഡ് ഇനത്തിൽ ഇരുവരും ഭയങ്കരമാകുന്നു രീതിയിൽ അക്രമസക്തരാണെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ആരെയാണ് മേജറും ചാമ്പും കടിച്ചതെന്ന് വ്യക്തമല്ല എങ്കിലും ഇരുവരെയും വൈറ്റ് ഹൗസിൽ നിന്ന് പ്രസിഡന്റിന്റെ കുടുംബത്തിനോടൊപ്പം ഡെൽവെയറിൽ എത്തിച്ചുയെന്ന് റിപ്പോർട്ട്.
നേരത്തെ ചാമ്പിനെയും മേജറിനെയും എത്തിക്കുന്നതിന് മുമ്പ് ബൈഡനും ഭാര്യയും ആദ്യ ഒരുമിച്ച് കുറച്ച് ദിവസം വൈറ്റ് ഹൗസിൽ തുടരാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് ഇരു നായകളെ തങ്ങളോടൊപ്പം ചേർക്കുകയായിരുന്നു. എന്നിരുന്നാലും പ്രസിഡന്റിന്റെ നായകളായ ച്യാമ്പും മേജറും സോഷ്യൽ മീഡിയയിൽ സ്റ്റാറുകളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...