മരം കോച്ചുന്ന തണുപ്പിൽ, മഞ്ഞ് പെയ്യുന്ന ദക്ഷിണ ധ്രുവം (South Pole) ഒറ്റയ്ക്ക് താണ്ടിയിരിക്കുകയാണ് (Solo Trek) ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥ ക്യാപ്റ്റൻ ഹർപ്രീത് ചാന്തി. ഒറ്റയ്ക്ക് ദക്ഷിണ ധ്രുവത്തിലേക്ക് ട്രെക്ക് ചെയ്ത ആദ്യ ഇന്ത്യൻ വംശജയാണ് (First Indian Orgin Women) ഹർപ്രീത്. ബ്രിട്ടീഷ് സിഖ് ആർമി ഓഫീസറിനോടൊപ്പം തന്നെ ഒരു ഫിസിയോതെറപ്പിസ്റ്റ് കൂടിയാണ് ഹർപ്രീത് ചാന്തി.
പോളാർ ട്രെക്കുകൾ (Polar Trek) ഏറെ ഇഷ്ട്ടപ്പെടുന്ന ഹർപ്രീത് പോളാർ പ്രീതെന്നും അറിയപ്പെടാറുണ്ട്. തിങ്കളാഴ്ചയാണ് താൻ ദക്ഷിണ ധ്രുവം കീഴടക്കിയ വിവരം ഹർപ്രീത് അറിയിച്ചത്. 40 ദിവസത്തെ യാത്രയ്ക്ക് ഒടുവിലാണ്, ഹർപ്രീത് ദക്ഷിണ ധ്രുവം കീഴടക്കിയത്. 40 ദിവസങ്ങൾ കൊണ്ട് 700 മൈലുകൾ, അതായത് 1,127 കിലോമീറ്ററുകളാണ് ഹർപ്രീത് താണ്ടിയത്.
വഴി കാണിക്കാനോ, സഹായിക്കാനോ ആരും ഇല്ലാതെയാണ് ഹർപ്രീത് യാത്ര ആരംഭിച്ചത്. ഒരു സ്ലെഡ്ജിൽ തന്റെ സാധനങ്ങൾ ഉൾപ്പെടുത്തി അതും വലിച്ച് കൊണ്ടായിരുന്നു ഹർപ്രീതിന്റെ യാത്ര. ഈ സമയം ഈ പ്രദേശങ്ങളിലെ തണുപ്പ് -50 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. കാറ്റിന്റെ വേഗത മണിക്കൂറിൽ 60 മീറ്ററുകൾ ആയിരുന്നു.
യാത്രയുടെ ഓരോ ഘട്ടവും സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെക്കാൻ പ്രീത് മറന്നിരുന്നില്ല. പോളാർ പ്രീത് എന്ന ഇൻസ്റ്റാഗ്രാം ഐഡിയിലൂടെയായിരുന്നു പ്രീത് വിവരങ്ങൾ പങ്ക് വെച്ചിരുന്നത്. ജനുവരി മൂന്നിനാണ് ഹർപ്രീത് താൻ ചരിത്രം കീഴടക്കിയ നിമിഷം തന്റെ ഫോള്ളോവേഴ്‌സിനായി പങ്ക് വെച്ചത്.
ALSO READ: IHU Corona Variant: ഒമിക്രോണിന് പിന്നാലെ വരുന്നു ഇരട്ടി വ്യാപന ശേഷിയുള്ള "ഇഹു", ലോകം ഭീതിയിലേയ്ക്ക്
ഹർപ്രീതിന്റെ കുറിപ്പ്
ഇപ്പോൾ യാത്രയയുടെ നാല്പതാം ദിവസം മഞ്ഞ് പെയ്യുന്ന ദക്ഷിണ ധ്രുവത്തിലാണ് ഞാൻ. ഇപ്പോൾ എന്ത് വികാരമാണ് എന്നിൽ പൊതിയുന്നതെന്ന് അറിയില്ലെന്ന് ഹർപ്രീത് കുറിച്ചു. "മൂന്ന് വർഷം മുമ്പ് എനിക്ക് ധ്രുവങ്ങളെ കുറിച്ച് ഒന്നും തന്നെ അറിയില്ലായിരുന്നു. ഒടുവിൽ ഇവിടെയെത്തിയത് അവിശ്വസനീയമായി ആണ് തോന്നുന്നത്. ഇവിടെയെത്തുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു, എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി."
" ഈ യാത്ര എന്നെ സംബന്ധിച്ചിടത്തോളം എന്നെ കുറിച്ച് മാത്രമായിരുന്നില്ല. ആളുകളെ അവരുടെ പരിധികൾ മറികടക്കാനും സ്വയം വിശ്വസിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ആഗ്രഹം കൂടിയായിരുന്നു. ഒരു റെബെലായി മുദ്രകുത്തപ്പെടാതെ തന്നെ നിങ്ങൾക്ക് അത് ചെയ്യാൻ കഴിയണമെന്നും ഞാൻ ആഗ്രഹിക്കുന്നു."
പല അവസരങ്ങളിലും എനിക്ക് പറ്റില്ലായെന്ന് പറയുകയും 'സാധാരണയായി ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെടുകയും" ചെയ്തിട്ടുണ്ട്. പക്ഷേ എനിക്ക് സാധാരണമായി തോന്നിയത് ഞൻ എന്റെ സാധരണ കാര്യമാക്കി. നിങ്ങൾ ആഗ്രഹിക്കുന്ന എന്തും ചെയ്യാൻ നിങ്ങൾ കഴിവുള്ളവരാണ്. നിങ്ങൾ എവിടെ നിന്നാണെന്നോ, നിങ്ങൾ എവിടെ തുടങ്ങുന്നു എന്നതിലോ കാര്യമില്ല. എല്ലാം എവിടെ നിന്നെങ്കിലും ആരംഭിക്കണം. തടസം നിൽക്കുന്നവയെ പൊട്ടിച്ചെറിയാനാണ് ഞാൻ ആഗ്രഹിക്കുന്നത്."
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...