ബംഗ്ലാദേശിൽ ഇസ്ലാമിസ്റ്റ് നേതാവിന് വധശിക്ഷ

ബംഗ്ലാദേശ് സുപ്രീം കോടതി വ്യാഴാഴ്ച മുതിർന്ന ഇസ്ലാമിസ്റ്റ് നേതാവ് മുതീഉ റഹ്മാൻ നിസാമിയുടെ വധശിക്ഷ  ശരി വെച്ചു .ബംഗ്ലാദേശിലെ ഏറ്റവും വലിയ ഇസ്ലാമിസ്റ്റ്പാർട്ടിയായ ജമാഅത്തെ ഇസ്ലാമിയുടെ തലവനായ നിസാമിയുടെ  മേൽ യുദ്ധക്കുറ്റമടക്കമുള്ള വകുപ്പുകൾ  ചുമത്തിയാണ് വധശിക്ഷ വിധിച്ചിരിക്കുന്നത് .വധ ശിക്ഷ ഏതാനുംദിവസങ്ങൾക്കകം നടപ്പിലാക്കുമെന്നാണ് റിപ്പോർട്ട് .

Last Updated : May 5, 2016, 06:51 PM IST
ബംഗ്ലാദേശിൽ ഇസ്ലാമിസ്റ്റ് നേതാവിന് വധശിക്ഷ

ധാക്ക :ബംഗ്ലാദേശ് സുപ്രീം കോടതി വ്യാഴാഴ്ച മുതിർന്ന ഇസ്ലാമിസ്റ്റ് നേതാവ് മുതീഉ റഹ്മാൻ നിസാമിയുടെ വധശിക്ഷ  ശരി വെച്ചു .ബംഗ്ലാദേശിലെ ഏറ്റവും വലിയ ഇസ്ലാമിസ്റ്റ്പാർട്ടിയായ ജമാഅത്തെ ഇസ്ലാമിയുടെ തലവനായ നിസാമിയുടെ  മേൽ യുദ്ധക്കുറ്റമടക്കമുള്ള വകുപ്പുകൾ  ചുമത്തിയാണ് വധശിക്ഷ വിധിച്ചിരിക്കുന്നത് .വധ ശിക്ഷ ഏതാനുംദിവസങ്ങൾക്കകം നടപ്പിലാക്കുമെന്നാണ് റിപ്പോർട്ട് .

2000ത്തിൽ ബംഗ്ലാദേശ് ജമാഅത്തിന്റെ നേതാവായി ചുമതലയേറ്റ നിസാമി 2001-2006 കാലഘട്ടത്തിൽ ഖാലിദ സിയ-ജമാഅത്ത് മുന്നണി ഗവർമെന്റിൽ മന്ത്രിയായിരുന്നു.1971 ലെബംഗ്ലാദേശ് വിമോചന സമര കാലത്ത്   ബുദ്ധി ജീവികളെയും ,എഴുത്തുകാരെയും മാധ്യമ പ്രവർത്തകരെയും വധിച്ചുവെന്ന് ആരോപിക്കപ്പെട്ട പാകിസ്താൻ അനുകൂല മിലീഷ്യയായഅൽബദർ രൂപീകരിച്ചത് നിസാമിയാണെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം.2010ൽ ഷൈഖ് ഹസീന ഗവർമെന്റ് രൂപീകരിച്ച ഇന്റർനാഷനൽ ക്രൈം ട്രിബ്യൂണലാണ്നിസാമിയെ കുറ്റക്കാരനായി വിധിച്ചത് .

നിസാമിയുടെ വിധിയടക്കം ട്രിബ്യൂണലിൻറെ വിധിയുടെ അടിസ്ഥാനത്തിൽ  ഇത് വരെ തൂക്കിലേറ്റപ്പെട്ട  പ്രതിപക്ഷ നേതാക്കളുടെ വിചാരണ നീതി പൂർവകമല്ലെന്നും  അന്താരാഷ്ട്രനിയമങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും  മനുഷ്യാവകാശ സംഘടനകൾ ചൂണ്ടി കാട്ടിയിട്ടുണ്ട്

 

Trending News