രക്തത്തിലെ ഉയർന്ന പഞ്ചസാര കുറയ്ക്കാം... ഈ ഭക്ഷണങ്ങളിൽ ജിഐ കുറവ്, ഫലപ്രദം
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി നിയന്ത്രിക്കാൻ സഹായിക്കുന്ന ചിയ വിത്തുകളിൽ നാരുകളും ഒമേഗ 3 ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു.
സസ്യാധിഷ്ഠിത പ്രോട്ടീനുകളുടെയും നാരുകളുടെയും മികച്ച ഉറവിടമായ പയർ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് സഹായിക്കുന്ന കുറഞ്ഞ ജിഐ ഉള്ള ഭക്ഷണമാണ്.
ലയിക്കുന്ന നാരുകളാൽ സമ്പന്നമാണ് ഓട്സ്. ഇതിന് കുറഞ്ഞ ജിഐ ആണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ വർധനവ് തടയുന്നു.
ആരോഗ്യകരമായ കൊഴുപ്പുകളാലും നാരുകളാലും സമ്പന്നമാണ് അവോക്കാഡോ. ഇവയ്ക്ക് ജിഐ കുറവാണ്.
ചീര, കെയ്ൽ, മറ്റ് ഇലക്കറികൾ എന്നിവ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു.
ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ് ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നിവ. ഇവയിൽ നാരുകളും ധാരാളമായി അടങ്ങിയിരിക്കുന്നു.
ബദാം, വാൽനട്ട്, പിസ്ത എന്നിവയിൽ ജിഐ കുറവാണ്. ഇവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു. ഇത് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.