ഭക്ഷണം നമ്മുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. അതും ആരോഗ്യകരമായ ഭക്ഷണങ്ങൾ എപ്പോഴും ഡയറ്റിൽ ഉൾപ്പെടുത്താൻ നോക്കണം. കുറച്ച് സൂപ്പർഫുഡുകൾ പരിചയപ്പെടാം.
വീക്കം കുറയ്ക്കാൻ സഹായിക്കുന് ബ്ലൂബെറി ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു.
അയൺ, കാൽസ്യം, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് ചീര. എല്ലുകളുടെ ആരോഗ്യം, പ്രതിരോധശേഷി, ചർമ്മ സംരക്ഷണം എന്നിവയ്ക്ക് ഇത് സഹായിക്കും.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പോഷകങ്ങളാൽ സമ്പന്നമാണ് അവോക്കാഡോ. ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
പോഷകങ്ങളാൽ സമ്പന്നമാണ് ചിയ വിത്തുകൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ശരീരഭാരം നിയന്ത്രിക്കാനും, ദഹനം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായകമാണ്.
വീക്കം, സന്ധിവേദന എന്നിവ കുറയ്ക്കാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി കൂട്ടാനും മഞ്ഞൾ സഹായിക്കുന്നു.
ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, വിറ്റാമിൻ ഇ എന്നിവയാൽ സമ്പന്നമായ ബദാം തലച്ചോറിന്റെ ആരോഗ്യത്തിനും ചർമ്മം തിളങ്ങാനും സഹായിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.