ഹിന്ദു മതത്തിൽ ദാനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഇതില്ലാതെ ഒരു ആരാധനയോ പാരായണമോ വ്രതമോ അനുഷ്ഠാനമോ പൂർണ്ണമാകില്ല എന്നാണ് പറയുന്നത്
ദാനം ചെയ്യുന്നതിന് ചില നിയമങ്ങളുണ്ട്, അവ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്
പുണ്യം നേടാനാണ് സാധാരണ ദാനം നൽകുന്നത്, എന്നാൽ ദാനം ചെയ്യുന്നത് എപ്പോൾ ശുഭകരമാണെന്ന് അറിയേണ്ടതും പ്രധാനമാണ്
ദാനം ഏത് സമയത്തും ചെയ്യാൻ പറ്റുന്ന ഒന്നല്ല. എപ്പോൾ വേണമെങ്കിലും നൽകുന്ന ദാനം നമുക്ക് പുണ്യത്തിനുപകരം അനർത്ഥങ്ങളുണ്ടാക്കും
സൂര്യാസ്തമയത്തിനു ശേഷം ഏതൊക്കെ കാര്യങ്ങൾ ദാനം ചെയ്യാൻ പാടില്ല എന്ന് അറിയാം...
പാൽ ദാനം ചെയ്യണമെങ്കിൽ സൂര്യാസ്തമയത്തിന് മുൻപ് ചെയ്യുക. സൂര്യാസ്തമയത്തിനു ശേഷം ഇത് ദാനം ചെയ്യുന്നത് ശുഭകരമല്ല ലക്ഷ്മീദേവി കോപിക്കും
പാൽ പോലെ തൈരും സൂര്യാസ്തമയത്തിനു ശേഷം ദാനം ചെയ്യരുത്. ഇത് ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്നു, ശുക്രൻ ലക്ഷ്മീ ദേവിയുമായും, സമ്പത്ത് കുറയും
പലപ്പോഴും നമ്മൾ സഹായമായി പണം നൽകുന്നു. പക്ഷെ സൂര്യാസ്തമയത്തിനു ശേഷം അരുത്, കാരണം സാമ്പത്തിക നഷ്ടത്തിന് കാരണമാക്കും
സൂര്യാസ്തമയത്തിനു ശേഷം ആരെങ്കിലും വെളുത്തുള്ളിയോ ഉള്ളിയോ ചോദിച്ചാൽ കൊടുക്കരുത്. വൈകുന്നേരങ്ങളിൽ ഇവ ഉപയോഗിച്ച് പല തരത്തിലുള്ള തന്ത്രങ്ങൾ ചെയ്യാറുണ്ട്
ഹിന്ദുമതത്തിൽ തുളസിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. സൂര്യാസ്തമയത്തിനു ശേഷം ഈ ചെടി തൊടരുത്. ഇങ്ങനെ ചെയ്യുന്നത് മഹാവിഷ്ണുവിനെ കോപമുണ്ടാക്കും
എല്ലാ ആരാധനകളിലും ശുഭകാര്യങ്ങളിലും മഞ്ഞൾ ഉപയോഗിക്കാറുണ്ട്. സൂര്യാസ്തമയത്തിനു ശേഷം അത് ദാനം ചെയ്യരുത്