വണ്ണം കുറയ്ക്കും, കൊളസ്ട്രോൾ നിയന്ത്രിക്കും; ചെറുതൊന്നുമല്ല ബ്രൊക്കോളിയുടെ ഗുണങ്ങൾ!
ഉയർന്ന അളവിൽ നാരുകളും സൾഫോറാഫേനും ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ബ്രൊക്കോളി സഹായിക്കുന്നു.
കുറഞ്ഞ കലോറിയും ഉയർന്ന പോഷകങ്ങളും ഉള്ള ബ്രൊക്കോളി ശരീരഭാരം നിയന്ത്രിക്കാൻ ഏറെ ഗുണകരമാണ്.
കാൽസ്യം, വിറ്റാമിൻ കെ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ബ്രൊക്കോളി എല്ലുകളെ ശക്തിപ്പെടുത്തുന്നു.
ബ്രൊക്കോളിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കുകയും ചെയ്യുന്നു.
ബ്രൊക്കോളിയിലടങ്ങിയിട്ടുള്ള നാരുകൾ ദഹനത്തെ മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു.
ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ ബ്രൊക്കോളി കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
ബ്രൊക്കോളിയിലെ വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.