Dandruff Remedies:

താരൻ അലട്ടുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ

Zee Malayalam News Desk
Jan 10,2025
';


താരന്‍ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. തലമുടിയുടെ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ ഒരു പരിധി വരെ താരന്‍ തടയാന്‍ സാധിക്കും

';


താരനെ അകറ്റാൻ വീട്ടില്‍ പരീക്ഷിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

';

ടീ ട്രീ ഓയില്‍

ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഫംഗല്‍ ഗുണങ്ങള്‍ അടങ്ങിയതാണ് ടീ ട്രീ ഓയില്‍. ടീ ട്രീ ഓയിലും വെളിച്ചെണ്ണയും തുല്യ അളവില്‍ എടുത്ത് ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം

';

ആപ്പിൾ സിഡെർ വിനെഗർ

ആപ്പിൾ സിഡെർ വിനെഗർ കുറച്ച് വെള്ളത്തില്‍ കലര്‍ത്തി ശിരോചർമ്മത്തിൽ പുരട്ടി മസാജ് ചെയ്യുന്നത് താരനെ അകറ്റാന്‍ സഹായിക്കും

';

വെളിച്ചെണ്ണ

വെളിച്ചെണ്ണയ്ക്ക് മോയ്സ്ചറൈസിംഗ്, ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഷാപൂ ഇടുന്നതിന് 3-4 മണിക്കൂർ മുമ്പ് തലയിൽ തേച്ച് പിടിപ്പിക്കുന്നത് താരനകറ്റാൻ സഹായിക്കും

';

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴയുടെ ജെല്ലും താരന്‍ അകറ്റാന്‍ സഹായിക്കും. കറ്റാര്‍വാഴയുടെ ജെല്‍ തലയോട്ടിയിൽ പുരട്ടി നന്നായി മസാജ് ചെയ്യാം. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം

';

തൈര്

പ്രൊബയോട്ടിക്സ് അടങ്ങിയ തൈര് 30 മിനിറ്റ് നേരം തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യുന്നത് താരനകറ്റാൻ നല്ലൊരു വഴിയാണ്

';

ഉലുവ

ഉലുവ അരച്ച് മുട്ടയുടെ വെള്ളയും ഒരു ടീസ്‌പൂൺ നാരങ്ങാനീരുമായി കൂട്ടിക്കലർത്തി തലയിൽ പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയാം

';

ഒലീവ് ഓയിൽ

ഒലീവ് ഓയിലിന് മോയിസ്ചറൈസിംഗ് ഗുണങ്ങളുണ്ട്. ഇത് തലയോട്ടിയിൽ മസാജ് ചെയ്യുന്നതിലൂടെ താരനും കുറയും

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story