എക്കിൾ എളുപ്പത്തിൽ മാറ്റാം; ഇതാ ചില പൊടിക്കൈകൾ
എക്കിൾ മാറ്റാൻ സഹായിക്കുന്ന ചില സുഗന്ധവ്യഞ്ജനങ്ങളിതാ...
കുരുമുളക് എക്കിളിനെ മാറ്റാൻ സഹായിക്കുന്നു. ഒരു നുള്ള് കുരുമുളക് ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി കുടിക്കുക.
പെരുംജീരകം മറ്റൊരു ഫലപ്രദമായ പ്രതിവിധിയാണ്. പെരുംജീരകം ചവയ്ക്കുകയോ അല്ലെങ്കിൽ ചൂടുവെള്ളത്തിൽ ഇട്ട് കുടിക്കുകയോ ചെയ്യാം.
ഒരു ടീസ്പൂൺ ഏലയ്ക്കാപ്പൊടി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് എക്കിളിന് പരിഹാരം നൽകുന്നു.
ഔഷധ ഗുണങ്ങൾക്ക് പേരുകേട്ട ഗ്രാമ്പൂവും എക്കിളിന് നല്ലൊരു പരിഹാരമാണ്. ഗ്രാമ്പൂ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.
ഇഞ്ചി കഷ്ണങ്ങൾ ചവയ്ക്കുകയോ ഇഞ്ചി ചായ കുടിക്കുകയോ ചെയ്യുന്നത് എക്കിളിന് പരിഹാരമാണ്.
കറുവാപ്പട്ട ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് എക്കിളിന് ശമനം നൽകുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.