വേനൽക്കാലം ഇങ്ങെത്തിയിരിക്കുകയാണ്. കനത്ത ചൂടിനെ അതിജീവിക്കുക എന്നത് വെല്ലുവിളിയാർന്ന കാര്യമാണ്. ഈ സാഹചര്യത്തിൽ നാം കഴിക്കുന്ന ഭക്ഷണത്തിലും ഒരുപാട് കാര്യങ്ങൾ ശ്രദ്ദിക്കേണ്ടതുണ്ട്. ശരീരത്തിന് ചൂട് നൽകുന്ന ഭക്ഷണങ്ങൾ കൂടുതലായും കഴിക്കുന്നതാണ് നല്ലത്.
വേനലിൽ തൈര് സാദത്തിന്റെ പ്രാധാന്യം വർദ്ധിക്കുന്നതും അതുകൊണ്ട് തന്നെയാണ്. ശരീരത്തിന് തണുപ്പ് പകരാൻ ഇതിലേറെ സഹായിക്കുന്ന ഒരു ഭക്ഷണം വേറെ ഇല്ലെന്ന് തന്നെ പറയാം. പ്രത്യേകിച്ചും ഉച്ച്ക്ക് ചൂട് കൂടിയിരിക്കുന്ന സമയത്ത് തൈര് സാദം കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു.
അന്തരീക്ഷത്തിലെ ചൂട് വർദ്ധിക്കുന്നതിനുസരിച്ച് നമ്മുടെ ശരീരവും ചൂടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ തൈര് സാദം കഴിക്കുന്നത് ശരീരത്തിലെ തണുപ്പ് നിലനിർത്താൻ സഹായിക്കും.
വേനൽക്കാലത്ത് നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ എരിവും പുളിയും എല്ലാം കുറഞ്ഞിരിക്കുന്നതാണ് നല്ലത്. കാരണം ശരീരത്തിന്റെ ചൂട് വർദ്ധിപ്പിക്കുന്നതിന് കാരണമാകും. ഈ സാഹചര്യത്തിൽ രുചിരവും ആരോഗയകരവുമായ തൈര് സാദം തയ്യാറാക്കി കഴിക്കാം.
തൈര് സാദത്തിലെ ഏറ്റവും പ്രധാനമായി ചേർക്കുന്നത് തൈരാണ്. അതിനാൽ തന്നെ ഇതിൽ എത്രത്തോളം പ്രോട്ടീൻ അടങ്ങിയിരിക്കും എന്ന കാര്യം പറയേണ്ടതില്ലല്ലോ.. പ്രോട്ടീൻ കൂടാതെ ആന്റി ഓക്സിഡന്റുകളും കാൽസ്യവും അടങ്ങിയിരിക്കുന്ന ഈ ഭക്ഷണം പ്രഭാതത്തിൽ കഴിക്കുന്നത് വളരെ നല്ലതാണ്.
ഈ കടുത്ത വേനലിൽ സൂര്യാഘാതമേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ ശരീരത്തെ തണുപ്പിക്കുന്നതിനും സൂര്യാഘാതമേൽക്കാനുള്ള ശരീരത്തിന്റെ സാധ്യതകളെ കുറയ്ക്കുന്നതിനുമായി തൈര് സാദം കഴിക്കാം.
തൈര് സാദത്തിൽ ധാരാളം ലാക്ടിക്ക് ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. ഒപ്പം ചർമ്മം വരണ്ടു പോകാനുള്ള സാധ്യതയും കുറയ്ക്കുന്നു.
അന്തരീക്ഷത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പലപ്പോഴും നമ്മുടെ മാനസികാവസ്ഥയേയും ബാധിക്കാരുണ്ട്. ഈ സാഹചര്യത്തിൽ നാം കഴിക്കുന്ന ഭക്ഷണങ്ങൾക്കും അതിനെ ചെറുക്കാൻ സഹായിക്കും. അതിന് തൈര് സാദം നല്ലൊരു തിരഞ്ഞെടുപ്പാണ്.