കരുവാളിപ്പ് മാറി മുഖം തിളങ്ങാൻ തക്കാളിക്കൊപ്പം ഇതുകൂടി ചേർത്തോളൂ...
അടുക്കളയിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് തക്കാളി. പോഷക ഗുണങ്ങൾ ധാരാളം അടങ്ങിയ ഒന്നാണ് തക്കാളി
തക്കാളി കഴിക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ പോഷകങ്ങൾ ലഭിക്കും. ചർമ്മത്തിനും തക്കാളി സൂപ്പറാണ്
വിറ്റാമിൻ എ, കെ, സി എന്നിവ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. ചർമ്മ സംരക്ഷണത്തിന് തക്കാളി പാക്കുകൾ വളരെ പ്രസിദ്ധമാണ്
തക്കാളി നീര് ചർമ്മം വൃത്തിയാക്കാൻ ഉപയോഗിക്കാവുന്ന ഒരു ക്ലെൻസറാണ്. ഇത് പുരട്ടുന്നതിലൂടെ ബ്ലീച്ചിങ് ഇഫക്ട് കിട്ടും
പകുതി തക്കാളി എടുത്ത് അതിലേക്ക് പഞ്ചസാര വിതറുക. തുടർന്ന് ഇതിനെ മുഖത്ത് വളരെ മൃദുവായി സ്ക്രബ് ചെയ്യുക
കവിൾ താടി മൂക്ക് എന്നീ ഭാഗങ്ങളിൽ നന്നായി സ്ക്രബ് ചെയ്യുക. മുഖത്തെ ബ്ലാക്‌ഹെഡ്സ് വൈറ്റ്ഹെഡ്സ് എന്നിവ മാറ്റാൻ ഇത് നന്നായിരിക്കും.
ഇത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ചെയ്യുക. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയുക.
മുഖത്തെ മുഖക്കുരു ബ്ലാക്‌ഹെഡ്സ് വൈറ്റ്ഹെഡ്സ് എന്നിവ മാറ്റാൻ ഇതൊരു സൂപ്പർ സ്ക്രബാണ്