കക്കരി കഴിച്ചോളൂ.. ഗുണങ്ങൾ ഏറെ!
വേനൽക്കാലത്ത് പൊതുവെ ശരീരത്തിൽ നിന്നും അളവിലേറെ ജലാംശം നഷ്ടപ്പെടാറുണ്ട്. ശരീരത്തിൽ ജലാംശം കുറഞ്ഞാൽ പലരോഗങ്ങൾക്കും കാരണമാക്കും
വേനൽക്കാലത്ത് പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. അതിൽ നിർബന്ധമായും ഉണ്ടാകേണ്ടതാണ് കക്കിരി അഥവാ വെള്ളരിക്ക
കക്കരിയിൽ 90 ശതമാനവും വെള്ളമാണ് മാത്രമല്ല പോഷകങ്ങളുടേയും ആന്റിഓക്‌സിഡന്റുകളുടെയും ഉറവിടം കൂടിയാണ്. കക്കരിയിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ അറിയാം...
കക്കരി ശരീരത്തിലെ ജലാംശം നിലനിർത്തും. അതുകൊണ്ട് വേനൽക്കാലത്ത് കക്കരി ജ്യൂസായോ സാലഡ് ആയോ കഴിക്കുക
ചർമ്മത്തിന്റെ ആരോഗ്യത്തിന് കക്കരി നല്ലതാണ്. ആരോഗ്യകരമായ ചർമ്മത്തിന് ജലാംശം അത്യാവശ്യമാണ് അത് കക്കരിയിലൂടെ ലഭിക്കും
ധാരാളം നാരുകൾ അടങ്ങിയ പച്ചക്കറിയാണ് ഈ കക്കരി അതുകൊണ്ടുതന്നെ ഇത് ദഹനത്തെ സഹായിക്കും. കൂടാതെ നെഞ്ചെരിച്ചിൽ ഗ്യാസ്ട്രബിൾ അസിഡിറ്റി എന്നീ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് സൂപ്പറാണ്
കക്കരിയിൽ ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ സഹായിക്കുന്ന ബീറ്റാ കരോട്ടിൻ, ഫ്ളാവാനോയിഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്നും അകറ്റി നിർത്തും.
ശരീരഭാരം കുറയ്ക്കാൻ കക്കരി കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിൽ കലോറി വളരെ കുറവാണ് ഒപ്പം വിറ്റാമിൻ കെ, സി, പൊട്ടാസ്യം, മെഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുമുണ്ട്