ദിവസത്തിന്റെ തുടക്കത്തിൽ കഴിക്കുന്ന ഭക്ഷണം നമ്മുടെ ആരോഗ്യത്തെ പോസിറ്റീവായും നെഗറ്റീവായും ബാധിക്കും. അതിനാൽ രാവിലെ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചും കുടിക്കുന്ന പാനീയത്തെക്കുറിച്ചും ശ്രദ്ധിക്കുക
കുടലിന്റെ ആരോഗ്യത്തിനും മനസിന് ഉന്മേഷവും നൽകുന്ന പ്രകൃതിദത്തമായ പ്രതിവിധി ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് നല്ലതാണ്
ചെറുചൂടുള്ള വെള്ളത്തിൽ തേനും ചെറുനാരങ്ങയും ചേർത്തത് മികച്ച ഡിറ്റോക്സ് പാനീയമാണ്. ഈ പാനീയം ശരീരത്തിനും ആരോഗ്യത്തിനും ഗുണങ്ങൾ നൽകുന്നു അറിയാം...
പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള ശക്തമായ ഒരു മാർഗമാണ് തേനും നാരങ്ങയും. രണ്ടിലും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള ഗുണങ്ങളുണ്ട്
ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന നിർണായക പോഷകമായ വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ് നാരങ്ങ
ചെറുനാരങ്ങ അണുബാധയെ ചെറുക്കുകയും ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. തേൻ ബാക്ടീരിയകളെയും വൈറസുകളെയും പ്രതിരോധിക്കുന്ന ആന്റിഓക്സിഡന്റ്കളാൽ നിറഞ്ഞതാണ്
ദഹനക്കുറവ്, മലബന്ധം എന്നീ പ്രശ്നങ്ങളുള്ളവർക്കും കുടലിന്റെ ആരോഗ്യം നിലനിർത്താൻ ശ്രമിക്കുന്നവർക്കും രാവിലെ ഇത് കുടിക്കുന്നത് നല്ലതാണ്
നാരങ്ങ നീര് കരളിൽ പിത്തരസത്തിന്റെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു, ഇത് ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും സഹായിക്കും
അതേസമയം തേൻ ഒരു പ്രീബയോട്ടിക് ആയി പ്രവർത്തിക്കുകയും ആരോഗ്യകരമായ കുടൽ ബാക്ടീരിയകളുടെ വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യും
ദഹനക്കേട്, വയർവീർക്കൽ, മലബന്ധം എന്നിവ ലഘൂകരിക്കാനും ഇത് സഹായിക്കും
രക്തത്തിലെ മാലിന്യങ്ങൾ പുറന്തള്ളാൻ ഈ പാനീയം സഹായിക്കും. നാരങ്ങയിലെ ആന്റിഓക്സിഡന്റ് ഗുണങ്ങളും തേനിന്റെ ഗുണങ്ങളും ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം നൽകും
നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചുളിവുകൾ, കറുത്ത പാടുകൾ എന്നിവ കുറയ്ക്കുകയും നിറം വർധിപ്പിക്കുകയും ചെയ്യും