വയറിലെ കൊഴുപ്പ് കുറയ്ക്കാൻ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് അറിയാം
ഭക്ഷണം അമിതമായി കഴിക്കരുത്. ഇടയ്ക്കിടെ ഭക്ഷണം കഴിക്കരുത്. കലോറി കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കരുത്.
പഞ്ചസാര അടങ്ങിയ ബോട്ടിൽ പാനീയങ്ങൾക്ക് പകരം വെള്ളം, ഹെർബൽ ടീ എന്നിവ കുടിക്കുക.
പഞ്ചസാര, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും.
കലോറി ഉപഭോഗം കുറയ്ക്കുക. കലോറി കുറഞ്ഞ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുക.
ശരീരത്തിന് വിശ്രമം ലഭിക്കാൻ ആവശ്യമായത്ര ഉറക്കം പ്രധാനമാണ്.
ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. ഇത് മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കും.
സമീകൃതാഹാരം പിന്തുടരേണ്ടത് പ്രധാനമാണ്. പഴങ്ങൾ, പച്ചക്കറികൾ എന്നിവ കൂടുതലായി കഴിക്കാം. (Disclaimer: ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.)