ഓർമശക്തിയും ബുദ്ധി വികാസവും; കുട്ടികൾക്ക് നൽകാം ഈ സൂപ്പർ ഫുഡുകൾ
പ്രോട്ടീൻ, സിങ്ക് , ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ നട്സ് പ്രതിരോധശേഷി കൂട്ടുകയും ബുദ്ധിവികാസത്തിന് സഹായിക്കുകയും ചെയ്യുന്നു.
മുട്ടയിൽ പ്രോട്ടീൻ, വിറ്റാമിൻ ബി 12, കോളിൻ എന്നിവ അടങ്ങിയിരിക്കുന്നു. കുട്ടികൾക്ക് ദിവസവും ഒരു മുട്ട വീതം നൽകുന്നത് മസ്തിഷ്കാരോഗ്യത്തിന് സഹായിക്കും.
ഇരുമ്പും നാരുകളും ധാരാളമായി അടങ്ങിയ ഭക്ഷണമാണ് പയർവർഗങ്ങൾ.കുട്ടികൾക്ക് പയർവർഗങ്ങൾ നൽകുന്നത് പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നു.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യമാണ് സാൽമൺ ഫിഷ്. തലച്ചോറിലെ കോശങ്ങൾ ആരോഗ്യത്തോടെ പ്രവർത്തിക്കുന്നതിന് ഒമേഗ 3 സഹായിക്കുന്നു.
ബെറിപ്പഴങ്ങളിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഓർമ്മശക്തി കൂട്ടുകയും ചെയ്യും.
തെെര് കുട്ടികളിൽ പ്രതിരോധശേഷി കൂട്ടുന്നതിനും വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിനും സഹായിക്കും. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും തെെര് സഹായകമാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.