കേരളത്തിൽ നിന്ന് അങ്ങ് സിക്കിമിലേക്ക് ഒരു യാത്ര! കുറഞ്ഞ ചെലവിൽ സോളോ ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടോ?
യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാവില്ല. കുറഞ്ഞ ചെലവിൽ സോളോ ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടോ? ഇതാ നിങ്ങൾക്ക് അനുയോജ്യമായ സ്ഥലങ്ങൾ
ഇടുക്കി ജില്ലയിലെ മൂന്നാർ തേയിലത്തോട്ടങ്ങൾക്കും മൂടൽമഞ്ഞ് നിറഞ്ഞ മലനിരകൾക്കും പേരുകേട്ടതാണ്. ഇരവികുളം നാഷണൽ പാർക്ക്, ആനമുടി, മാട്ടുപ്പെട്ടി, പള്ളിവാസൽ, ചിന്നക്കനാലും ആനയിറങ്കലും, ടോപ്പ് സ്റ്റേഷൻ, ടീ മ്യൂസിയം എന്നിവ പ്രധാന ആകർഷണങ്ങളാണ്.
കർണാടകയിലെ മനോഹരമായ ഒരു തീരദേശ പട്ടണമായ ഗോകർണം. അതിമനോഹരമായ കടൽത്തീരങ്ങൾ, പുരാതന ക്ഷേത്രങ്ങൾ, ഓം ബീച്ച്, മഹാബലേശ്വര ക്ഷേത്രം, ജല കായിക വിനോദങ്ങൾ അങ്ങനെ നീളുന്നു ഗോകർണയുടെ വിശേഷങ്ങൾ.
മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിനെ കിഴക്കിൻ്റെ സ്കോട്ട്ലൻഡ് എന്ന് വിളിക്കാറുണ്ട്. പ്രകൃതി സ്നേഹികൾക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഒരു പറുദീസയാണ് ഈ മനോഹരമായ ഹിൽ സ്റ്റേഷൻ.
ജമ്മു കശ്മീരിലെ ത്രികൂട പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന വൈഷ്ണോ ദേവി ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പവിത്രമായ ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. 1 കോടി തീർത്ഥാടകർ പ്രതിവർഷം ഇവിടെ സന്ദർശനത്തിനായി എത്തുന്നുണ്ട്. ഗുഹാക്ഷേത്രം എന്ന പേരിൽ ആണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.
സിക്കിമിൻ്റെ തലസ്ഥാനമായ ഗാങ്ടോക്ക്, ഹിമാലയത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. കേബിൾ കാർ സവാരി, ഗോചെ ലാ ട്രക്ക്, ടീസ്റ്റാ നദി, താഷി വ്യു എന്നിങ്ങനെ നീളുന്നു അവിടുത്തെ മനോഹര കാഴ്ചകൾ.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.