Tea Side Effects: രാവിലെ ഉറക്കമുണര്‍ന്നയുടനെ ഒരു കപ്പ് ചൂട് ചായ, അത് എല്ലാവര്‍ക്കുംതന്നെ ഇഷ്ടമാണ്.
രാവിലെ എഴുന്നേറ്റയുടൻ ചിലര്‍ ചായ കുടിക്കും. ചായയോടെയാണ് അവര്‍ ദിവസം ആരംഭിക്കുക.
രാവിലെ എഴുന്നേറ്റ ഉടന്‍തന്നെ ചായ കുടിയ്ക്കുന്നത് ആരോഗ്യത്തിന് ദോഷം വരുത്തുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വെറും വയറ്റിൽ ചൂട് ചായ കുടിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
വെറും വയറ്റിൽ ചായ കുടിയ്ക്കുന്നതുകൊണ്ട് ദോഷങ്ങൾ പലതാണ്.
രാവിലെ വെറും വയറ്റിൽ ചായ കുടിയ്ക്കുന്നത് വിശപ്പ് കുറയ്ക്കും എന്നതാണ് പ്രധാന വസ്തുത. ഇത് മാത്രമല്ല, ആരോഗ്യത്തിന് ഹാനികരമാണ്.
വെറും വയറ്റിൽ ചായ കുടിയ്ക്കുന്നത് അസിഡിറ്റിക്ക് കാരണമാകും.
വെറും വയറ്റിൽ ചായ കുടിയ്ക്കുന്നത് വിശപ്പ് കുറയ്ക്കും. ഇത് ശരീരത്തിൽ ആവശ്യമായ പോഷകങ്ങളുടെ കുറവ് ഉണ്ടാകുന്നു.
വെറും വയറ്റിൽ ചായ കുടിക്കുന്നത് ചിലരിൽ എരിച്ചിൽ, ഛർദ്ദി എന്നിവ ഇല്ലാതാക്കാൻ സഹായിയ്ക്കും. വയറുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളും ഉടലെടുക്കാനും ഇത് വഴി തെളിക്കും.
നിങ്ങൾ ഉറക്കമില്ലായ്മയോ മാനസിക സമ്മർദ്ദമോ നേരിടുന്ന അവസരമാണ് എങ്കിൽ ഒഴിഞ്ഞ വയറ്റിൽ ചായ കുടിക്കുന്നത് ഈ പ്രശ്നം വഷളാക്കും. അതായത്, വെറും വയറ്റിൽ ചായ കുടിക്കുന്നത് ഉറക്കം കുറയ്ക്കും.
വെറും വയറ്റിൽ ചായ കുടിയ്ക്കുന്നത് വായ് നാറ്റത്തിന് കാരണമാകും. ഇത് വായയുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാം.