ഷാംപൂ തലയോട്ടിയിലാണ് പുരട്ടേണ്ടത്, എന്നാൽ കണ്ടീഷനർ മുടിയിഴകളിലാണ് പുരട്ടേണ്ടത്. കണ്ടീഷനർ തലയോട്ടിയില്‍ ഉപയോഗിക്കുന്നത് മുടിയ്ക്ക് കേടു വരുത്തും.

Nov 29,2023
';

കണ്ടീഷനര്‍ അധികം വേണ്ട

ഒരുപാട് കണ്ടീഷനർ ഉപയോഗിക്കുന്നത് മുടിയ്ക്ക് നല്ലതല്ല. ഇത് മുടിയിൽ എണ്ണമയം കൂടുതലുള്ളതായി തോന്നാനും മുടി ചുരുളാനും ചിലപ്പോള്‍ മുടി കൊഴിച്ചിലിനും കാരണമാകും.

';

ഷാമ്പൂ ഉപയോഗിച്ച് പെട്ടെന്ന് കഴുകിക്കളയുക

പാരബീൻ, സൾഫേറ്റ് എന്നിവ അടങ്ങിയ ഷാമ്പൂ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. മുടി നനഞ്ഞിരിക്കുമ്പോൾ പൊട്ടാനുള്ള സാധ്യതയും കുറഞ്ഞ സമയത്തിനുള്ളില്‍ ഷാമ്പൂവും കണ്ടീഷനി൦ഗും നടത്തുന്നത് ഉത്തമം.

';

ദിവസവും മുടി കഴുകേണ്ട

മിക്ക ഷാമ്പൂവിലും മുടിക്ക് ഹാനികരമായ കെമിക്കല്‍സ് അടങ്ങിയിട്ടുണ്ടാവും. ആഴ്ചയിൽ ഒന്നോ രണ്ടോ തവണമാത്രം ഷാംമ്പൂ ചെയ്യുക. ഇത് മുടിയുടെ ആരോഗ്യവും ഈര്‍പ്പവും നിലനിര്‍ത്താന്‍ സഹായിക്കും.

';

അല്പം വെള്ളം ചേര്‍ത്ത് ഷാമ്പൂ ഉപയോഗിക്കാം

വളരെ കുറഞ്ഞ അളവില്‍ മാത്രം ഷാമ്പൂ ഉപയോഗിക്കുക, ഒപ്പം അല്പം വെള്ളം ചേര്‍ത്ത് ഷാമ്പൂ ഉപയോഗിക്കുന്നതാണ് കൂടുതല്‍ ഉത്തമം.

';

കുറഞ്ഞ അളവില്‍ ഷാംപൂ ഉപയോഗിക്കുക

മുടിയില്‍ അടിഞ്ഞുകൂടുന്ന മൃതകോശങ്ങൾ, താരൻ, അഴുക്ക് എന്നിവ നീക്കം ചെയ്യാനാണ് നാം ഷാമ്പൂ ഉപയോഗിക്കുന്നത്. ഇത് മുടിയിഴകളിലെ എണ്ണമയം നഷ്ടമാക്കും. അതിനാല്‍ കുറഞ്ഞ അളവില്‍ ഷാംപൂ ഉപയോഗിക്കുക

';

മുടി കഴുകാന്‍ ചൂട് വെള്ളം ഉപയോഗിക്കരുത്

അമിതമായ ചൂട് മുടിയുടെ ബാഹ്യചര്‍മ്മത്തിന് കേടു വരുത്തും.ഇത് എണ്ണമയം ഇല്ലാതാക്കാനും മുടി ഡ്രൈ ആകാനും പൊട്ടാനും കാരണമാകുന്നു. അതുകൊണ്ട് മുടി കഴുകാന്‍ കഴിവതും ചൂടുവെള്ളം ഒഴിവാക്കുക.

';

മുടി കൊഴിച്ചില്‍ തടയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

മുടി കഴുകുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് മുടി കൊഴിച്ചില്‍ ഒരു പരിധിവരെ തടയാന്‍ സഹായിയ്ക്കും

';

മുടി കൊഴിച്ചില്‍

മുടി നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് മുടി കൊഴിച്ചില്‍. പല കാരണങ്ങള്‍കൊണ്ടാകാം ഇത് സംഭവിക്കുന്നത്. ചിലപ്പോള്‍ തലമുടി കഴുകുമ്പോള്‍ വരുത്തുന്ന പിഴവുകള്‍ ആകാം മുടി കൊഴിച്ചിലിന് കാരണമാകുന്നത്.

';

മുടി സംരക്ഷണം

സുന്ദരമായ മുടിയുടെ സംരക്ഷണത്തിനായി വില കൂടിയ ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍ ഉദ്ദേശിക്കുന്ന ഫലം ലഭിക്കാറില്ല എന്ന് മാത്രം

';

Hairfall Solutions

ഇടതൂര്‍ന്ന അഴകാര്‍ന്ന മുടി എല്ലാ പെണ്‍കുട്ടികളുടെയും സ്വപ്നമാണ്. എന്നാല്‍, വേണ്ടവിധം സംരക്ഷിച്ചില്ല എങ്കില്‍ മുടി കൊഴിയുകയും ഭംഗി ഇല്ലാതാകുകയും ചെയ്യും.

';

VIEW ALL

Read Next Story