ശൈത്യകാലത്തെ ചർമ്മസംരക്ഷണത്തിന് കഴിക്കാം ഈ സൂപ്പർഫുഡുകൾ
ശൈത്യകാലത്ത് ചർമ്മം വരണ്ടതാകുന്നതിന് പ്രതിവിധിയായി കഴിക്കേണ്ട നിരവധി സൂപ്പർഫുഡുകൾ ഉണ്ട്.
അവോക്കാഡോയിൽ ആൻറി ഓക്സിഡൻറുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പോഷകങ്ങളാൽ സമ്പന്നമാണ്. ഇത് ചർമ്മത്തിൻറെ ഇലാസ്തികതയ്ക്ക് മികച്ചതാണ്.
മധുരക്കിഴങ്ങ് ചർമ്മത്തിൻറെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇത് ശരീരത്തിലെ ബീറ്റാ കരോട്ടിനെ വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യുന്നു. ഇത് ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു.
വിവിധതരം ആൻറി ഓക്സിഡൻറുകളും ഒമേഗ 3 ഫാറ്റി ആസിഡുകളും ഉള്ളതിനാൽ നട്സ് ചർമ്മത്തിന് ഗുണം ചെയ്യും.
സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ നിർമിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ഇത് ചർമ്മത്തിന് ഇലാസ്തികതയും ഉറപ്പും നൽകുന്നു.
ഒമേഗ 3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഡിയും അടങ്ങിയ സാൽമൺ പോലുള്ള കൊഴുപ്പുള്ള മത്സ്യം ആരോഗ്യകരമായ ചർമ്മത്തിന് പ്രധാനമാണ്.
പ്രോബയോട്ടിക്സും ലാക്റ്റിക് ആസിഡും നിറഞ്ഞ തൈര് ചർമ്മത്തിൻറെ ആരോഗ്യം വർധിപ്പിക്കാൻ മികച്ചതാണ്.
ഉയർന്ന പോഷക സാന്ദ്രതയുള്ള കലോറി കുറഞ്ഞ ഭക്ഷണങ്ങളാണ് ആരോഗ്യകരമായ ഭക്ഷണരീതിക്കായി തിരഞ്ഞെടുക്കേണ്ടത്.