നമ്മുടെ ഒരുവിധം എല്ലാ വിഭവങ്ങളിലും ഉപയോഗിക്കുന്ന പച്ചക്കറിയാണ് തക്കാളി. വിറ്റാമിൻ സി സമ്പന്നമായ തക്കാളി കറികൾക്ക് രുചി വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്. അതിനാൽ അമിതമായി പലരും തക്കാളിയെ പ്രയോജനപ്പെടുത്തുന്നു.
എത്ര ഗുണങ്ങളും രുചികളും ഉണ്ടെങ്കിലും തക്കാളി അമിതമായി കഴിക്കുന്നത് അപകടകരമാണ്. താഴെപ്പറയുന്ന ആരോഗ്യപ്രശ്നങ്ങളുള്ളവർ തക്കാളി അധികം കഴിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ ഉപദേശിക്കുന്നു.
തക്കാളിയിൽ സോളനൈൻ എന്ന ആൽക്കലോയിഡ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ സന്ധികളിൽ വീക്കവും വേദനയും ഉണ്ടാക്കുന്നു.
തക്കാളിയിൽ കാൽസ്യം ഓക്സലേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ തക്കാളി കൂടുതലായി ഉപയോഗിക്കുന്നത് വൃക്കയിലെ കല്ല് പ്രശ്നങ്ങൾക്ക് കാരണമാകും.
തക്കാളിയിൽ ഹിസ്റ്റമിൻ എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ അലർജി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടേയും വീട്ടുവൈദ്യങ്ങളുടേയും അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.