നിർമ്മാണത്തിൽ മാത്രമല്ല പലവിധത്തിലും വ്യത്യസ്തമാണ് രാമക്ഷേത്രം
ഭാരതീയ നാഗരിക ശൈലിയാണ് ക്ഷേത്ര നിർമ്മാണം, ഇരുമ്പ് ഒരിടത്തും ഉപയോഗിച്ചിട്ടില്ല
മൂന്ന് നിലയിലായി നിർമ്മിച്ചിരിക്കുന്ന ക്ഷേത്രത്തിൻറെ ഓരോ നിലയും 20 അടി ഉയരത്തിലാണ്. ഇതിന് ആകെ 392 തൂണുകളും 44 വാതിലുകളുമുണ്ട്.
കിഴക്ക് നിന്നാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം, പടികൾ 32 എണ്ണം കയറി വേണം എത്താൻ, ഭിന്നശേഷിക്കാർക്കായി പ്രത്യേകം റാമ്പുകളും ലിഫ്റ്റുകളും
കണക്കുകൾ പ്രകാരം 1800 കോടിയാണ് ക്ഷേത്ര നിർമ്മാണത്തിനായി രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ഉപയോഗിച്ചത്.
ലാർസൻ ആൻറ് ടർബോ (എൽ ആൻറ് ടി) ആണ് രാമക്ഷേത്രം നിർമ്മിച്ച ക്ഷേത്രം, 2020-ൽ പ്രധാനമന്ത്രി തറക്കല്ലിട്ട് 2024-ൽ പ്രധാനമന്ത്രി തന്നെ പ്രതിഷ്ഠയ്ക്കുള്ള ചടങ്ങുകൾക്ക് നേതൃത്വം നൽകി