പല രോഗങ്ങൾക്കും പ്രതിവിധിയായാണ് ഉലുവയെ കണക്കാക്കുന്നത്.
ഔഷധ ഗുണങ്ങൾ ഏറെയുള്ള ഉലുവ സ്ത്രീകൾ കഴിക്കുന്നത് നല്ലതോ, ചീത്തയോ എന്ന് നമുക്ക് ഇവിടെ പരിശോധിക്കാം.
വയറ്റിലെ ചീത്ത കൊഴുപ്പ് അലിയിക്കുന്ന ഗുണം ഉലുവയ്ക്കുണ്ടെന്ന് പറയപ്പെടുന്നു. പൊണ്ണത്തടി കുറയ്ക്കാൻ സഹായകമാണ്.
ഉലുവ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് സഹായിക്കുന്നു.
സ്ത്രീകളിൽ ആർത്തവ സമയത്ത് പേശി വേദന കുറയ്ക്കാൻ ഉലുവ സഹായിക്കുന്നു.
കഫത്തിന്റെ പ്രശ്നം ഉള്ളവർക്ക് ഉലുവ കഴിക്കാം. ഇത് കഫം അകറ്റാൻ സഹായിക്കും.
ഉലുവയിൽ കലോറി പൂജ്യമാണ്. തടി കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉലുവ കുതിർത്തത് വെറും വയറ്റിൽ കഴിക്കാം.