Chanakya Niti

എത്ര വലിയ ശത്രുവിനെയും പരാജയപ്പെടുത്താം; ഈ ചാണക്യ തന്ത്രങ്ങൾ അനുസരിക്കൂ...

Zee Malayalam News Desk
Nov 26,2024
';

ജീവിതം

വ്യത്യസ്ത തരം ആളുകളാൽ ചുറ്റപ്പെട്ടതാണ് നമ്മുടെ ലോകം. അതിൽ നമ്മുടെ നന്മ ആഗ്രഹിക്കുന്നവരും തിന്മ ആഗ്രഹിക്കുന്നവരുമുണ്ടാകും. നമ്മുടെ പരാജയമോ തകര്‍ച്ചയോ ആഗ്രഹിക്കുന്ന ശത്രുക്കള്‍ പലപ്പോഴും നമ്മുടെ ഇടയിലുണ്ടാകും.

';

ചാണക്യൻ

ജീവിതത്തില്‍ ശത്രുക്കളെ തിരിച്ചറിയേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ചാണക്യൻ നമ്മെ ഓർമിപ്പിക്കുന്നു. ശക്തനായ എതിരാളിയെ എതിരിടുന്നതിനും അവര്‍ക്ക് മേല്‍ വിജയം നേടുന്നതിനുമുള്ള ചില ചാണക്യ തന്ത്രങ്ങൾ പരിചയപ്പെട്ടാലോ...

';

ശത്രു

ശത്രുവിനെ വിശദമായി മനസ്സിലാക്കുക എന്നതാണ് അവര്‍ക്ക് മേല്‍ വിജയം നേടുന്നതിനുള്ള ആദ്യപടി. അവരുടെ കഴിവുകളും ശക്തികളും ദൗര്‍ബല്യങ്ങളും പദ്ധതികളും ലക്ഷ്യങ്ങളും മനസ്സിലാക്കുക.

';

തയ്യാറെടുപ്പ്

ശത്രുവിനെ നേരിടുന്നതിന് മുമ്പ് നമ്മള്‍ തയ്യാറെടുക്കണം. അതിനായി നമ്മുടെ കഴിവുകള്‍ തിരിച്ചറിയുക. അവയുടെ മൂർച്ച കൂട്ടുക.

';

കാത്തിരിക്കുക

തയ്യാറെടുപ്പുകള്‍ എല്ലാം നടത്തിയ ഉടനെ ശത്രുവിനെ നേരിടരുത്. ഏറ്റവും നല്ല അവസരത്തിനായി കാത്തിരിക്കുക. ക്ഷമയിലൂടെ ഏറ്റവും നല്ല ഫലങ്ങള്‍ തേടിയെത്തുമെന്ന് ചാണക്യൻ പഠിപ്പിക്കുന്നു.

';

വിഘടിപ്പിക്കുക,

ശത്രുപക്ഷത്ത് ധാരാളം ആളുകൾ ഉണ്ടെങ്കില്‍ അവരെ ഒന്നിച്ച് എതിരാടാമെന്ന് കരുതുന്നത് മണ്ടത്തരമാണ്. പകരം അവരെ വിഘടിപ്പിക്കാന്‍ ശ്രമിക്കുക. അവരുടെ ഐക്യം തകര്‍ക്കാന്‍ കഴിഞ്ഞാല്‍ എളുപ്പത്തിൽ വിജയം നേടാം.

';

തന്ത്രങ്ങള്‍

ശത്രുക്കളെ നേരിടുമ്പോൾ തന്ത്രങ്ങളാണ് പ്രധാനം. ശത്രുക്കളെ തെറ്റിദ്ധരിപ്പിക്കുക. അവരിലേക്ക് തെറ്റായ വിവരങ്ങള്‍ എത്തുന്നത് നേട്ടമാകും.

';

ദൗര്‍ബല്യം

ശത്രുക്കളുടെ ദൗര്‍ബല്യത്തെ നേട്ടമാക്കുന്നത് വിജയത്തിലേക്കുള്ള ചവിട്ടുപടിയാകും.

';

കൂട്ടുകെട്ടുകള്‍

നമ്മളെ പിന്തുണയ്ക്കുന്ന ആളുകളുമായി കൂട്ടുകെട്ട് ഉണ്ടാക്കുക. ഇത്തരത്തിലുള്ള തന്ത്രപ്രധാന കൂട്ടുകെട്ടുകള്‍ ശത്രുക്കളെ എതിരിടാൻ സഹായിക്കും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

';

VIEW ALL

Read Next Story