വീട് മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി നാം മുറ്റത്തും വീടിന് ഉള്ളിലും ചെടികള്‍ വയ്ക്കാറുണ്ട്.
ചില ചെടികള്‍ വീട്ടില്‍ വാസ്തു ശാസ്ത്രപരമായി വീടിന് ദോഷം ചെയ്യും. ചില ചെടികള്‍ നടുന്നത് വളരെ ശുഭകരമാണ്. ഇത് പോസിറ്റിവിറ്റിയും സന്തോഷവും സമൃദ്ധിയും നൽകുന്നു.
ചില ചെടികള്‍ വീട്ടിൽ പണത്തിന്റെ വരവ് കൂട്ടും, സമ്പത്ത് വര്‍ദ്ധിപ്പിക്കും. ഇത്തരം ചെടികളെ Lucky Plants എന്ന് വിളിക്കാം.
വാസ്തു ശാസ്ത്രത്തിൽ Lucky Bambooന് ഏറെ പ്രാധാന്യമുണ്ട്. വീടിനുള്ളിലോ വീടിന് മുന്നിലോ മുളച്ചെടി ഉള്ളത് ഐശ്വര്യമായി കണക്കാക്കുന്നു. വടക്ക് കിഴക്കോ, വടക്ക് ദിശയിലോ മുള വയ്ക്കാം
മാതളനാരകം ആരോഗ്യത്തിന് മാത്രമല്ല, വീടിന്റെ ഐശ്വര്യത്തിന്റെ കാര്യത്തിലും മികച്ചതാണ്. ഇത് കടബാധ്യത കുറയ്ക്കും വരുമാനം വർദ്ധിക്കും. തെക്ക്-പടിഞ്ഞാറ് ദിശയിൽ ഒരിക്കലും മാതളം നടരുത്
കറുകപ്പുല്ല് ഇല്ലാതെ ഗണപതിയുടെ ആരാധന അപൂർണ്ണമാണ്. വീടിനു മുന്നിൽ കറുക നടുന്നത് ഐശ്വര്യമാണ്.
കൂവളത്തില്‍ ശങ്കര്‍ ഭഗവാൻ വസിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. ഈ ചെടിയുടെ സാന്നിധ്യം പല വാസ്തു പ്രശ്നങ്ങളും ഇല്ലാതാക്കുന്നു. കൂവളം ഉണ്ടെങ്കില്‍ പണത്തിന് യാതൊരു കുറവും ഉണ്ടാകില്ല.
മണി പ്ലാന്റ് ശരിയായ സ്ഥലത്ത് ശരിയായ രീതിയിൽ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. മണി പ്ലാന്റിന്റെ വള്ളികൾ താഴേക്ക് തൂങ്ങിക്കിടക്കരുത്, അവ എപ്പോഴും മുകളിലേക്ക് വളരാന്‍ സഹായിക്കുക.