Budhditya Yoga

ജ്യോതിഷപ്രകാരം കാലാകാലങ്ങളില്‍ ഗ്രഹങ്ങള്‍ മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുന്നു, അതിന്റെ സ്വാധീനം മനുഷ്യജീവിതത്തിലും ഭൂമിയിലും ഒരുപോലെ കാണപ്പെടുന്നു.

';

സൂര്യ-ബുധ സംയോജനം

ഫെബ്രുവരി ആദ്യം സൂര്യന്റെയും ബുധന്റെയും സംയോജനം രൂപപ്പെടും. ഇത് കുംഭം രാശിയിലായിരിക്കുംരൂപപ്പെടുന്നത്. സൂര്യനും ബുധനും തമ്മില്‍ സൗഹൃദ ഗ്രഹങ്ങളാണ്.

';

ബുധാദിത്യ രാജയോഗം

ഈ രണ്ട് ഗ്രഹങ്ങളും സംയോജിച്ച് ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. ഈ സംയോജനത്തിന്റെ ഫലം എല്ലാ രാശികളിലും കാണപ്പെടുമെങ്കിലും ഈ സമയത്ത് ജോലിയിലും ബിസിനസ്സിലും പുരോഗതി കൈവരിക്കാന്‍ കഴിയുന്ന 6 രാശികളുണ്ട്. ഇവരുടെ തലവര ഈ സമയം ശരിക്കും മാറും

';

കുംഭം (Aquarius)

സൂര്യന്റെയും ബുധന്റെയും സംയോഗം കുംഭ രാശിക്കാർക്ക് ഗുണം ചെയ്യും. കാരണം കുംഭ രാശിയിലാണ് ഈ സംഗമം ഉണ്ടാകാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ബഹുമാനവും അന്തസ്സും ലഭിക്കും. പുതിയ ആളുകളുമായി നിങ്ങൾക്ക് ബന്ധമുണ്ടാകും അത് നിങ്ങള്‍ക്ക് ഭാവിയില്‍ ഗുണം ചെയ്യും

';

മിഥുനം (Gemini)

സൂര്യന്റെയും ബുധന്റെയും സംയോജനം മിഥുന രാശിക്കാര്‍ക്ക് അനുകൂലമായേക്കാം. മിഥുന രാശിക്കാരുടെ സംക്രമ ജാതകത്തിന്റെ ഒമ്പതാം ഭാവത്തിലാണ് ഈ സംയോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിക്കും.

';

ചിങ്ങം (Leo)

സൂര്യന്റെയും ബുധന്റെയും സംയോഗം ഈ രാശിക്കാർക്ക് വലിയ ഗുണങ്ങൾ നൽകും. കാരണം ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ സംയോഗം സംഭവിക്കാന്‍ പോകുന്നത്. അതിനാല്‍ നിങ്ങളുടെ പങ്കാളിയ്ക്കും ഈ സമയത്ത് പുരോഗതിയുണ്ടാകും

';

മേടം (Aries)

ബുധന്റെ അനുകൂല സ്വാധീനം മേടം രാശിക്കാരുടെ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ കാണിക്കും. ജോലിയിലും ബിസിനസ്സിലും വിജയം ഉണ്ടാകും. പുതിയ ബിസിനസ്സ് ആരംഭിച്ചവര്‍ക്ക് അവരുടെ ജോലികള്‍ നന്നായി നടക്കും

';

കന്നി (Virgo)

കന്നി രാശിക്കാരുടെ അധിപനാണ് ബുധന്‍. അതുകൊണ്ടുതന്നെ ബുധന്റെ ഈ സംക്രമണം കന്നി രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് കരിയറില്‍ ആഗ്രഹിച്ച വിജയം ലഭിക്കും

';

ധനു (Sagittarius)

ബുധന്റെ സംക്രമണം ധനു രാശിക്കാരുടെ വരുമാനം വര്‍ദ്ധിപ്പിക്കും. വിവാഹിതരുടെ ജീവിതത്തില്‍ ബുധന്റെ സംക്രമണം സ്‌നേഹവും സന്തോഷവും വര്‍ദ്ധിപ്പിക്കും. കരിയറിന്റെ കാര്യത്തില്‍ ഈ സമയത്ത് എവിടെ നിന്നെങ്കിലും നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം

';

VIEW ALL

Read Next Story