Sri Lanka Crisis: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ മകനും കായിക മന്ത്രിയുമായ നമൽ രജപക്സെ സോഷ്യൽ മീഡിയ നിരോധിക്കുന്നതിനെ എതിർത്തിരുന്നു. ഇപ്പോൾ അദ്ദേഹം രാജിവച്ചിരിക്കുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.
രാജ്യത്ത് സമൂഹ മാധ്യമങ്ങൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, വാട്സപ്പ് ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങൾക്കാണ് വിലക്കുള്ളത്.
സംശയമുള്ള ആരെയും അറസ്റ്റ് ചെയ്യാനുള്ള അധികാരം സൈന്യത്തിനും പോലീസിനും നൽകിയാണ് പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്തെ ക്രമസമാധാനം ഉറപ്പിക്കുന്നതിനും അവശ്യസാധനങ്ങളുടെ വിതരണം തടസം കൂടാതെ നടത്തുന്നതിനുമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് പ്രസിഡന്റ് ഗോട്ടബയ രജപക്സേ പറയുന്നത്.
സമാധാനപരമായി നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസ് അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ചില പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചു.
ഐഎംഎഫിൽ നിന്ന് പിന്തുണ തേടാൻ ആഗ്രഹിക്കുന്നില്ലെന്ന് സർക്കാർ അറിയിച്ചു. ഇത് കൂടുതൽ ചൈനയെ ആശ്രയിക്കുകയെന്ന നയം സർക്കാർ സ്വീകരിച്ചേക്കുമെന്ന പ്രതീതി സൃഷ്ടിക്കാൻ ഇടയാക്കിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.