Xiaomi Redmi Note 10 Pro ഇനി മാർച്ച് 24 വില്പനയ്‌ക്കെത്തും; അറിയേണ്ടതെല്ലാം

ഷയോമി റെഡ്മി നോട്ട് 10 പ്രോയുടെ രണ്ടാമത്തെ വില്പന ആരംഭിക്കുന്നത് മാർച്ച് 24 ഉച്ചയ്ക്ക് 12 മണിക്കാണ്. ഷയോമി റെഡ്മി നോട്ട് 10 പ്രോ 15,999 രൂപയ്ക്ക് മുതൽ കടകളിൽ ലഭിക്കും

Written by - Zee Malayalam News Desk | Last Updated : Mar 22, 2021, 02:02 PM IST
  • Xiaomi Redmi Note 10 Pro യും Xiaomi Redmi Note 10 Pro Max സും ഇന്ത്യയിൽ അവതരിപ്പിച്ച് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ ഫോണുകളെല്ലാം വിറ്റ് പോയിരുന്നു.
  • ഷയോമി റെഡ്മി നോട്ട് 10 പ്രോയുടെ രണ്ടാമത്തെ വില്പന ആരംഭിക്കുന്നത് മാർച്ച് 24 ഉച്ചയ്ക്ക് 12 മണിക്കാണ്.
  • ഷയോമി റെഡ്മി നോട്ട് 10 പ്രോ 15,999 രൂപയ്ക്ക് മുതൽ കടകളിൽ ലഭിക്കും
  • റെഡ്മി നോട്ട് 10 പ്രോയ്ക് 120Hz-ഓട് കൂടിയ ഫുൾ എച്ച് ഡി പ്ലസ് AMOLED ഡിസ്പ്ലേയാണ് (Display) ഉള്ളത്.
Xiaomi Redmi Note 10 Pro ഇനി മാർച്ച് 24 വില്പനയ്‌ക്കെത്തും; അറിയേണ്ടതെല്ലാം

New Delhi: Xiaomi Redmi Note 10 Pro യും Xiaomi Redmi Note 10 Pro Max സും ഇന്ത്യയിൽ അവതരിപ്പിച്ച് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ ഫോണുകളെല്ലാം വിറ്റ് പോയിരുന്നു. ഇപ്പോൾ ഫോൺ വാങ്ങാൻ രണ്ടാമത് ഒരവസരം ഒരുക്കിയിരിക്കുകയാണ് ചൈനീസ് കമ്പനിയായ ഷയോമി. ഷയോമി റെഡ്മി നോട്ട് 10 പ്രോയുടെ രണ്ടാമത്തെ വില്പന ആരംഭിക്കുന്നത് മാർച്ച് 24 ഉച്ചയ്ക്ക് 12 മണിക്കാണ്. അതെ സമയം ഷയോമി റെഡ്മി നോട്ട് 10 പ്രോ മാക്സ് മാർച്ച് 25 ഉച്ചയ്ക്ക് 12 മണിക്ക് വില്പനയ്ക്കെത്തും.

ഓൺലൈൻ (Online) പ്ലാറ്റുഫോമുകൾ വഴിയാണ് ഈ വില്പനകൾ നടക്കുന്നത്. അതെ സമയം ഓഫ്‌ലൈനായി കടകളിലും ഈ ഫോണുകൾ ലഭ്യമാണ്. ഷയോമി റെഡ്മി നോട്ട് 10 പ്രോ 15,999 രൂപയ്ക്ക് മുതൽ കടകളിൽ ലഭിക്കും.  ഷയോമി റെഡ്മി നോട്ട് 10 പ്രോ മാക്സിന്റെ വില 18,999 രൂപ മുതലാണ് ആരംഭിക്കുന്നത്. അതെ സമയം ഷയോമി 10 സീരിസിലെ ബജറ്റ് ഫോണായ ഷയോമി റെഡ്മി നോട്ട് 10 ന്റെ വില്പന തീയതി ഇനിയും അറിയിച്ചിട്ടില്ല.

ALSO READ: Motorola യുടെ Moto G60 ഉടനെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ എന്തൊക്കെ?

 റെഡ്മി നോട്ട് 10 പ്രോയ്ക്  120Hz-ഓട് കൂടിയ ഫുൾ എച്ച് ഡി പ്ലസ് AMOLED ഡിസ്പ്ലേയാണ് (Display) ഉള്ളത്. ഇത് കൂടാതെ 2400*1080 പിക്സൽ റെസൊല്യൂഷനും കോർണിങ് ഗൊറില്ല ഗ്ലാസ് 3യും ഫോണിനുണ്ട്. 33W ഫാസ്റ്റ് ചാര്ജരോട് കൂടിയ 5020 mAh ബാറ്ററിയാണ് ഫോണിനുള്ളത്. ആൻഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.

ഫോണിന്റെ ഏറ്റവും വലിയ ആകർഷണം ക്യാമറയാണ്. 108 മെഗാപിക്സൽ ക്യാമറയോട് (Camera) കൂടിയാണ് ഷയോമി റെഡ്മി നോട്ട് 10 പ്രോ മാക്സ്  എത്തുന്നത്. ഷയോമി റെഡ്മി നോട്ട് 10 പ്രോയ്ക്ക് 64 മെഗാപിക്സൽ ക്യാമറയാണ് ഉള്ളത്.  

ALSO READ:  Samsung Galaxy A72, A52 ഫോണുകൾ ഇന്ത്യയിൽ എത്ര രൂപയ്ക്ക് ലഭിക്കും; സവിശേഷതകൾ എന്തൊക്കെ?

ഷിയോമി റെഡ്മി നോട്ട് 10 പ്രോയ്ക്ക് 2 സ്റ്റോറേജ് വേരിയന്റുകളാണ് ഉള്ളത്.  6GB റാമും 64GB സ്റ്റോറേജുമുള്ള ഫോണിന്റെ വിലയാണ് 15,999 രൂപ. 6GB റാമും 128GB സ്റ്റോറേജുമുള്ള (Storage) വേരിയന്റിന്റെ വില 16,999 രൂപയാണ്. അതേസമയം 8GB റാമും 128GB സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 18,999 രൂപയാണ്. ഷിയോമി റെഡ്മി നോട്ട് 10 ന്റെ 4GB റാമും 64GB സ്റ്റോറേജുമുള്ള ഫോണിന്റെ വില 11,999 രൂപയാണ്. 6GB റാമും 128GB സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 13,999 രൂപയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News